2016 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാൻ 3 കാറുകളുമായി ഓഡി
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ന്യൂ ഡൽഹി :
ഇന്ത്യ ഫെബ്രുവരി ആദ്യ ആഴ്ച്ച നടക്കാൻ പോകുന്ന ഒരു ഗ്രാന്റ് ഇവന്റിന് സാക്ഷ്യം വഹിക്കാൻ തയ്യാറായിരിക്കുന്നു അതായത് വരാൻ പോകുന്ന ഓട്ടോ എക്സ്പോ 2016. ബഡ്ജറ്റ് ഹച്ച് ബാക്ക് മുതൽ എസ് യു വീസും , ആഡംബര വാഹനങ്ങളും വരെയുള്ള തങ്ങളുടെ ഉത്പന്നങ്ങൾ ലോകമെമ്പാടുമുള്ള കാർ നിർമ്മാതാക്കൾ പ്രദർശിപ്പിക്കും, ഇത് 4 ദിവസം നീണ്ടു നില്ക്കുന്ന ഈ ഇവന്റിൽ തീർച്ചയായും തീ സൃഷടിക്കും. പ്രമുഖ കാർ നിർമ്മാതാക്കളുടെ ഇടയിൽ നിന്ന് ജർമ്മൻസ് എപ്പോഴും മുന്നിട്ട് നില്ക്കുന്നത് അവരുടെ ആരെയും ആകർഷിക്കുന്ന ഉത്പന്നങ്ങൾ കൊണ്ടാണ്, ശരിക്കും ഓഡിയും ഇതുതന്നെയാണ് ഈ ഇവന്റിൽ ചെയ്യാൻ പോകുന്നത്. വിജയകരമായ 2015 ന് ശേഷം ഓഡി ഇന്ത്യ ഇനി വരുന്ന സമയങ്ങളിൽ ലോഞ്ച് ചെയ്യാൻ പോകുന്ന കാറുകളുടെ ഒരു പട്ടിക സെറ്റ് ചെയ്തു കഴിഞ്ഞു. അതേസമയം ചിലത് ഭാവിയിൽ ലോഞ്ച് ചെയ്യാൻ പോകുന്നതിന്റെ കേവലം മാതൃകയും മറ്റുചിലത് ഇപ്പോൾ ഉള്ള മോഡലുകളുടെ പുതിയ വേർഷൻസുമാവും. അതുകൊണ്ട് വരാൻ പോകുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഓഡി എന്താണ് കൊണ്ടുവരുന്നതെന്ന് ചുരുളഴിയും.
എല്ലാ പുതിയ ഓഡി ആർ 8 കളും
ഈ പട്ടികയിൽ ആദ്യത്തേത് പെർഫോമൻസ് സൂപ്പർ സ്റ്റാറായ ഓഡി ആർ8 ന്റെ നവീകരിച്ച വേർഷനാണ്. ആർ 8 ന്റെ രണ്ടാം തലമുറ ഇപ്പോൾ സ്പോർട്ടിയറും, ഊർജ്ജസ്വലമായതും, ഉത്തരവാദിത്വത്തോടെ റോഡുകളെ കൈകാര്യം ചെയ്യുന്നതുമാണ്. ഈ ശക്തമായ ഡൈനാമിസത്തിന്റെ ഉദാഹരണമാണ് റേസ് ട്രാക്കുകളിൽ ജ്വലിക്കുന്ന ചക്രങ്ങളുള്ള പ്രത്യേക വൈദഗ് ദ്ധ്യത്തോടെ നിർമ്മിച്ചിരിക്കുന്ന ടോപ് എന്റ് വി10 മോഡലിലുകളിൽ കാണുവാൻ സാധിക്കുക. കുറ്റമറ്റ രീതിയിൽ റോഡുകളെ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് ക്വാട്ടറോ എ ഡബ്ല്യൂ ഡി സെറ്റപ്പ് വഴി കൈവരിക്കുന്നു. ഈ കാർ ഇതിന്റെ ഏകദേശം പകുതിയോളം പാർട്ട്സ് പ്രത്യേക റേസിങ്ങ് വേർഷനായ ആർ 8 എൽ എം എസ്സുമായി പങ്ക് വയ്ക്കുന്നു . സ്റ്റാന്റേർഡായിട്ടാണ് വെച്വൽ കോക്ക് പിറ്റ് വരുന്നത് അതുപോലെ 20 ബട്ടണുകൾ സ്ഥാപിച്ചിരിക്കുന്ന എൽ മാൻസിൽ നിന്ന് സ്റ്റീയറിങ്ങ് വീൽ ടെക്നോളജി ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.
എഞ്ചിൻ : 5.2 ലിറ്റർ വി 10
പെർഫോമൻസ് : 517.6 ബി എച്ച് പി, 530 എൻ എം ടോർക്ക്
ഓഡി എ 8 എൽ സെക്യൂരിറ്റി
പുതിയ ഓഡി എ 8 എൽ സെക്യൂരിറ്റി ഫ്രാങ്ക്ഫുർട്ട് മോട്ടോർ ഷോ 2015 ലാണ് പ്രദർശിപ്പിക്കപ്പെട്ടത് വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ ഇത് ഇന്ത്യൻ അരങ്ങേറ്റം നടത്തും. ഈ കാർ എ 8 എൽ സിഡാന്റെ കവചസജ്ജീകൃത വേർഷനാണ്. മുൻപുണ്ടായിരുന്ന വി ആർ 7 ലെവലിൽ നിന്ന് നവീകരിച്ച ഇ ആർ വി , 2010 ഗൈഡ്ലൈനിന്റെ വി ആർ 9 ലെവൽ റെസിസ്റ്റൻസിനൊപ്പമാണ് ഘടനയിൽ കൂടുതൽ ശക്തിയാർജ്ജിച്ച കവചസജ്ജീകൃത സെക്യൂരിറ്റി സിഡാൻ .
അലുമിനിയത്തിന്റെ വിശാലമായ ഉപയോഗ വൈദ്ഗദ്ധ്യം കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ കാറിന്റെ ഭാരം താരതമ്യന കുറവാണ്. എന്നിരുന്നാലും ഇത് എക്സ്പ്ലോസീവ്സിനെ ചെറുക്കുമെന്ന് വിജയകരമായി തെളിയച്ചതാണ്. പുതിയ ഓഡി എ 8 എൽ സെക്യൂരിറ്റി വലിയ - സുരക്ഷ നിയമങ്ങൾകും അനുസരിച്ച് മുഴുവനായും ചാസ്സിസ് രൂപകല്പൻ ചെയ്തിരിക്കുന്ന , എല്ലാ വീൽ ഡ്രൈവ് സിസ്റ്റത്തോട് കൂടി വരുന്ന ആദ്യ കവചസജ്ജീകൃത ആഡംബര സിഡനാണ്. ഓരോ യൂണിറ്റും നിർമ്മിക്കുന്നത് മുഴുവനായും ടോപ്- സീക്രട്ട് ഫാക്ട്രിയുടെയും, നെക്കർസുലം പ്ലാന്റിന്റെയും സഹകരണത്തോടെ ഓഡിയുടെ മേൽനോട്ടത്തിലാണ്.
എഞ്ചിൻ : 4.0 ലിറ്റർ വി 8 അല്ലെങ്കിൽ 6.3 ലിറ്റർ എഫ് എസ് ഐ ഡബ്ല്യൂ 12 പെട്രോൾ
പെർഫോമൻസ് : 435 എച്ച് പിയും 600 എൻ എം ടോർക്ക് (4.0 ലിറ്റർ), 500 പി എസും 625 എൻ എം ടോർക്കും (6.3 ലിറ്റർ)
ഓഡി ആമുഖ ആശയം
ഷാങ്ങ്ഹായി ഓട്ടോ ഷോയിലാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ ആമുഖ ആശയമെന്നത് ഭാവിയിൽ ഓഡി കാഴ്ച്ചയിൽ എങ്ങനെയായിരിക്കുമെന്നതിന്റെ അവ്യക്തമായ ഒന്നാണ്. ദൈനംദിന പ്രയോഗികത പിന്നീട് ഉയർത്താൻ കഴിയുന്ന ഹൈ-എന്റ് ടെക്നോളജി ഉൾപ്പെടുത്തികൊണ്ടുള്ള ഡിസൈൻ, ഡൈനാമിക്സും, സ്പോർട്ടിനസ്സും ഒരു പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നു. ഓഡി ഫാമിലിയിലെ കാറുകൾക്ക് ഒരു പുതിയ മാനം നല്കാൻ കഴിയുന്ന തരത്തിലുള്ള ഉയർത്തിയ ബോഡി ഘടനയോടൊപ്പം 5 ഡോറുകളുമാണ് ഈ ആശയം. ഭാരം കുറഞ്ഞ രൂപകല്പനയും സ്പോർട്ട്സ് ക്വാട്ടറോ പെർമനന്റ് ഓൾ ഡ്രൈവ് വീൽ സിസ്റ്റം ഫീച്ചേഴ്സും ഇതിനുണ്ട്. ഈ ആശയത്തിന്റെ ഏറ്റവും താത്പര്യം ജനിപ്പിക്കുന്ന ഘടകമെന്നത് ക്യാബിനിലെ ഡ്രൈവറിനും മറ്റു യാത്രക്കാർക്കും പരസ്പരം ഡിജിറ്റൽ സമ്പർക്കം പുലർത്താമെന്നതാണ്.
എഞ്ചിൻ : പ്ലഗിൻ ഹൈബ്രിഡ്
പെർഫോമൻസ് : 734 എച്ച് പി യും 900 എൻ എം ടോർക്കും