• English
  • Login / Register

2023 ഹ്യുണ്ടായ് വെർണ vs എതിരാളികൾ: വില വര്‍ത്തമാനം

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

വെർണ ബേസ് ലെവലിൽ മത്സരത്തിനായി വിലകുറക്കുന്നു, എന്നാൽ ഓട്ടോമാറ്റിക് വേരിയന്റിന് ഏറ്റവും ഉയർന്ന എൻട്രി വില പോയിന്റാണ് ഇതിനുള്ളത്2023 Hyundai Verna vs rivals: price comparison

ആറാം തലമുറ ഹ്യുണ്ടായ് വെർണ 10.90 ലക്ഷം രൂപ മുതൽ തുടങ്ങുന്ന വിലയിൽ വിൽപ്പനക്കെത്തി (ഇന്ത്യയിലുടനീളം ആമുഖ എക്‌സ്-ഷോറൂം). ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്, കൂടാതെ പുതിയ ഫീച്ചറുകളും പുതിയ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനും സഹിതം ഓഫർ ചെയ്യുന്നു. 

സെഡാനുകൾക്ക് പുതിയ മോഡലുകളിൽ ഈയിടെ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായിട്ടുണ്ട്, ഇത് വെർണയെ മത്സര രൂപത്തിൽ കൊണ്ടുവരാൻ ഹ്യുണ്ടായിയെ നിർബന്ധിപ്പിച്ചു, ഇതാണ് ബ്രാൻഡിന്റെ പ്രതികരണം. ഈയിടെ മുഖംമിനുക്കിയ ഹോണ്ട സിറ്റി, വോക്‌സ്‌വാഗൺ വിർട്ടസ്, സ്‌കോഡ സ്ലാവിയ, മാരുതി സിയാസ് എന്നിവക്കെതിരെയാണ് ഇതു വരുന്നത്. താഴെയുള്ള താരതമ്യത്തിൽ ഈ സെഡാനുകൾക്ക് എങ്ങനെയാണ് വില നൽകിയിട്ടുള്ളതെന്ന് നമുക്ക് നോക്കാം:

പെട്രോൾ-മാനുവൽ

ഹ്യുണ്ടായ് വെർണ

ഹോണ്ട സിറ്റി

ഫോക്സ്‌വാഗൺ വിർട്ടസ്

സ്കോഡ സ്ലാവിയ

മാരുതി സിയാസ്

-

-

-

-

സെറ്റ MT - 10.19 ലക്ഷം രൂപ

1.5 EX MT - 10.90 ലക്ഷം രൂപ

-

-

-

ആൽഫ MT - 10.99 ലക്ഷം രൂപ

-

SV MT - 11.49 ലക്ഷം രൂപ

കംഫർട്ട് ലൈൻ MT - 11.32 ലക്ഷം രൂപ

ആക്റ്റീവ് MT - 11.29 ലക്ഷം രൂപ

-

1.5 S MT - 11.96 ലക്ഷം രൂപ

V MT - 12.37 ലക്ഷം രൂപ

-

-

-

1.5 SX MT - 12.99 ലക്ഷം രൂപ

VX MT - 13.49 ലക്ഷം രൂപ

ഹൈലൈൻ MT - 13.18 ലക്ഷം രൂപ

ആംബീഷ്യൻ MT - 12.99 ലക്ഷം രൂപ

-

-

-

-

സ്റ്റൈൽ NSR MT - 14.20 ലക്ഷം രൂപ

-

1.5 SX (O) MT - 14.66 ലക്ഷം രൂപ

ZX MT - 14.72 ലക്ഷം രൂപ

ടോപ്പ്‌ലൈൻ MT - 14.70 ലക്ഷം

സ്റ്റൈൽ MT - 14.70 ലക്ഷം രൂപ

-

1.5 ടർബോ SX MT - 14.84 ലക്ഷം രൂപ

-

-

-

-

1.5 ടർബോ SX (O) MT - 15.99 ലക്ഷം രൂപ

-

-

-

-

-

-

-

സ്റ്റൈൽ 1.5 MT - 17 ലക്ഷം രൂപ

-

2023 Honda City

  • പുതിയ വെർണയുടെ ബെയ്സ് വേരിയന്റ് സിറ്റി, വിർട്ടസ്, സ്ലാവ എന്നിവയുടെ എൻട്രി വേരിയന്റുകളേക്കാൾ 60,000 രൂപ വരെ കുറച്ചു.

  • മാരുതി സിയാസ് ഏറ്റവും താങ്ങാനാവുന്ന സെഡാൻ ആയി തുടരുന്നു, ഇതിന്റെ ഏറ്റവും ഉയർന്ന വേരിയന്റിനു മാത്രമേ വെർണ EX-നടുത്ത് വിലയുള്ളൂ, ഇപ്പോഴും മറ്റുള്ളവയേക്കാൾ കുറവാണ് ഇത്.

  • സ്ലാവിയയുടെ ആംബീഷ്യൻ MT-ക്ക് തുല്യമായ വിലയാണ് വെർണയുടെ ഉയർന്ന സ്പെസിഫിക്കേഷനുകളുള്ള SX MT വേരിയന്റിന് ഹ്യൂണ്ടായ് നൽകിയിരിക്കുന്നത്.

  • വെർണയും സിറ്റിയും 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സഹിതമാണ് വരുന്നത്. ഹ്യുണ്ടായിൽ ടർബോചാർജ്ഡ് 1.5 ലിറ്റർ പെട്രോളും വരുന്നു, അതേസമയം ഹോണ്ടയിൽ ടർബോചാർജ്ഡ് ഓപ്ഷൻ ഇല്ല.Volkswagen Virtus
  • വിർട്ടസും സ്ലാവിയയും ടർബോ-പെട്രോൾ എഞ്ചിനുകളോടൊപ്പം മാത്രമാണ് ഓഫർ ചെയ്യുന്നത്: 1 ലിറ്റർ യൂണിറ്റും 1.5 ലിറ്റർ യൂണിറ്റും.

  • പുതിയ വെർണ ഇപ്പോൾ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ശക്തവും ടോർക്കിസ്റ്റുമായ സെഡാൻ ആയി മാറിയിരിക്കുന്നു, അതിന്റെ ടർബോ യൂണിറ്റ് 160PS, 253Nm ഉൽപാദിപ്പിക്കുന്നു, ഇത് ഒന്നുകിൽ സിക്സ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സെവൻ സ്പീഡ് DCT എന്നിവയോടൊപ്പം വരുന്നു. സിക്സ് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT-യുമായി ചേർന്ന് പഴയ വെർണയിൽ നിന്ന് 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും (115PS/144Nm) ഇതിൽ ഉൾപ്പെടുന്നു.

  • ഈ പ്രാരംഭ വിലകളിൽ, വെർണയുടെ പെർഫോമൻസ്-ഓറിയന്റഡ് വേരിയന്റാണ് കൂട്ടത്തിൽ കുറഞ്ഞത് 2 ലക്ഷം രൂപക്കെങ്കിലും ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം. മാനുവൽ ട്രാൻസ്മിഷൻ സഹിതം ഏറ്റവും ശക്തമായ ടർബോ-പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന മറ്റൊരു സെഡാൻ സ്‌കോഡ സ്ലാവിയയാണ്, ഇത് മികച്ച സജ്ജീകരണങ്ങൾ ഉള്ള വെർണയുടെ ടർബോ SX(O)-നെക്കാൾ ഒരു ലക്ഷത്തോളം വില കൂടുതലാണ്.

  • ഫോക്‌സ്‌വാഗൺ-സ്കോഡ മോഡലുകൾ ആക്റ്റീവ് സിലിണ്ടർ ഡീആക്റ്റിവേഷൻ സാങ്കേതികവിദ്യ സഹിതമാണ് വരുന്നത്, ഇത് ബുദ്ധിമുട്ട് കുറഞ്ഞ സാഹചര്യങ്ങളിൽ രണ്ട് സിലിണ്ടറുകൾ ഓഫ് ചെയ്ത് ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു.

പെട്രോൾ-ഓട്ടോമാറ്റിക്

ഹ്യുണ്ടായ് വെർണ

ഹോണ്ട സിറ്റി

ഫോക്സ്‌വാഗൺ വിർട്ടസ്

സ്കോഡ സ്ലാവിയ

മാരുതി സിയാസ്

-

-

-

-

ആൽഫ AT - 12.19 ലക്ഷം രൂപ

-

V AT - 13.62 ലക്ഷം രൂപ

-

-

-

1.5 SX CVT - 14.24 ലക്ഷം രൂപ

VX AT - 14.74 ലക്ഷം രൂപ

ഹൈലൈൻ AT - 14.48 ലക്ഷം രൂപ

ആംബീഷ്യൻ AT - 14.29 ലക്ഷം രൂപ

-

1.5 ടർബോ SX DCT - 16.08 ലക്ഷം രൂപ

ZX AT - 15.97 ലക്ഷം രൂപ

ടോപ്പ്‌ലൈൻ AT - 16 ലക്ഷം രൂപ

സ്റ്റൈൽ AT - 15.90 ലക്ഷം രൂപ

-

1.5 SX (O) CVT - 16.20 ലക്ഷം രൂപ

-

-

-

-

1.5 ടർബോ SX (O) DCT - 17.38 ലക്ഷം രൂപ

-

-

-

-

-

V ഹൈബ്രിഡ് - 18.89 ലക്ഷം രൂപ

GT പ്ലസ് DCT - 18.42 ലക്ഷം രൂപ

സ്റ്റൈൽ 1.5 AT - 18.40 ലക്ഷം രൂപ

-

-

ZX ഹൈബ്രിഡ് - 20.39 ലക്ഷം രൂപ

-

-

-

Maruti Ciaz

  • ഇതിന്റെ മാനുവൽ വേരിയന്റുകളെ പോലെ, സിയാസ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉള്ള (ഇത് ഫോർ സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റാണെങ്കിലും) ഏറ്റവും താങ്ങാനാവുന്ന കോം‌പാക്റ്റ് സെഡാൻ ആയി തുടരുന്നു, ഇത് 11 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. ഇതിന്റെ ടോപ്പ്-സ്പെക്ക് പെട്രോൾ-ഓട്ടോ എതിരാളികളുടെ അടുത്ത ഏറ്റവും താങ്ങാനാവുന്ന എൻട്രി ലെവൽ പെട്രോൾ-ഓട്ടോ ഓപ്ഷനേക്കാൾ ഏകദേശം 1.4 ലക്ഷം രൂപ വില കുറവുള്ളതാണ്.

  • വെർണയുടെ ഉയർന്ന സ്‌പെസിഫിക്കേഷനുള്ള SX, SX(O) വേരിയന്റുകൾ മാത്രമുള്ള ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനാണ് ഹ്യുണ്ടായ് ഓഫർ ചെയ്യുന്നത്. ഇവിടെ പുതിയ വെർണക്ക് ഓട്ടോമാറ്റിക് വേരിയന്റിൽ 14.24 ലക്ഷം രൂപയെന്ന ഏറ്റവും ഉയർന്ന എൻട്രി ലെവൽ വിലയുണ്ട്.

  • ഹ്യുണ്ടായിയും ഹോണ്ടയും അവയുടെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകൾക്കൊപ്പം CVT ഓപ്‌ഷൻ നൽകുമ്പോൾ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്നത് വിർട്ടസ്, സ്ലാവിയ, സിയാസ് മോഡലുകളിൽ മാത്രമാണ്.Skoda Slavia

  • കൂടാതെ ഹ്യുണ്ടായിയും സ്കോഡ VW-വും അവരുടെ വലിയ ടർബോ യൂണിറ്റുകൾ സെവൻ സ്പീഡ് DCT സഹിതം ഓഫർ ചെയ്യുന്നു.

  • പെട്രോൾ-DCT രൂപത്തിൽ, കൂടുതൽ ശക്തിയുള്ളതും ഫീച്ചറുകളാൽ സമ്പുഷ്ടവുമായ വെർണ വിർട്ടസിന്റെയും സ്ലാവിയയുടെയും സമാനമായ സ്‌പോർട്ടി വേരിയന്റുകളേക്കാൾ ഒരു ലക്ഷം വില കുറക്കുന്നു.

  • ഇവിടെയുള്ള മൊത്തം കാർ നിർമാതാക്കളിൽ, ARAI അവകാശപ്പെടുന്ന 27.13kmpl മൈലേജ് ഓഫർ ചെയ്യുന്ന സെഡാനിൽ ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നത് ഹോണ്ട മാത്രമാണ്. എങ്കിലും, പൂർണ്ണമായും ലോഡുചെയ്‌ത വെർണ പെട്രോൾ-ഓട്ടോമാറ്റിക്കിനെക്കാൾ ഇതിന് ഏകദേശം 1.5 ലക്ഷം രൂപ വിലവർദ്ധനവ് ഉണ്ടാകുന്നു.

  • കൂടുതൽ സുരക്ഷക്കായി ADAS സജ്ജീകരിച്ചിരിക്കുന്ന പുതിയ വെർണയ്ക്ക് പുറമെയുള്ള ഏക മോഡൽ കൂടിയാണ് സിറ്റി.

എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം

ഇവിടെ കൂടുതൽ വായിക്കുക: ഹ്യുണ്ടായ് വെർണ ഓൺ റോഡ് വില​​​​​​​​​​​​​​

 

 

was this article helpful ?

Write your Comment on Hyundai വെർണ്ണ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience