Login or Register വേണ്ടി
Login

2020 ൽ മാരുതി ഇഗ്നിസിന് മുഖമിനുക്കൽ

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

പുറംമോടിയിൽ മാത്രമാണ് ഇഗ്നിസിൽ മാറ്റം പ്രതീക്ഷിക്കുന്നത്. എൻജിനിലും ട്രാൻസ്മിഷനും മാറ്റമൊന്നും ഉണ്ടാകില്ല.

  • 2020 ഓട്ടോ എക്സ്പോയിൽ ഇഗ്നിസിന്റെ പുതിയമുഖം കാണാമെന്നാണ് പ്രതീക്ഷ.

  • എസ്-പ്രെസ്സോ പോലുള്ള ഫ്രന്റ് എൻഡ് ആയിരിക്കും ഇനി ഇഗ്നിസിന് ഉണ്ടാകുക.

  • ബി.എസ് 6 അനുസൃതമായ 1.2 ലിറ്റർ പെട്രോൾ എൻജിൻ ലഭ്യമാകും.

  • മുഖം മിനുക്കിയ ഇഗ്നിസ്, ഇനി വരാൻ പോകുന്ന എക്സ് എൽ 5 നൊപ്പം നെക്സ ഷോറൂമുകളിൽ വിൽപനയ്‌ക്കെത്തും.

കുറച്ച് കാലം മുൻപ് മുഖം മിനുക്കിയ ഇഗ്നിസിന്റെ ചിത്രങ്ങൾ എന്ന പേരിൽ ഫോട്ടോകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിലും അത്തരം ചിത്രങ്ങളാണ് ഇഗ്നിസിന്റേതായി പുറത്ത് വന്നിരിക്കുന്നത്. എസ്-പ്രെസ്സോ പോലുള്ള ഫ്രന്റ് ഗ്രില്ലാണ് ഈ ചിത്രങ്ങളിലുള്ളത്. 2020 ഓട്ടോ എക്സ്പോയിലാണ് പുതിയ രൂപത്തിലുള്ള ഇഗ്നിസ് അവതരിപ്പിക്കുന്നത്.

ചെറിയ ഡിസൈൻ മാറ്റങ്ങളാണ് മാരുതിയുടെ കോംപാക്ട് ഹാച്ച്ബാക്കിൽ പ്രതീക്ഷിക്കുന്നത്. ഫ്രന്റ് ഗ്രില്ലിലെ മാറ്റവും യു ഷേപ്പിലുള്ള ഇൻസേർട്ടുകളും ആണ് പ്രധാന മാറ്റങ്ങൾ.

പുതിയ രൂപത്തിൽ എത്തുന്ന ഇഗ്നിസിൽ പഴയ 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് ഉണ്ടാകുക. എന്നാൽ ബി.എസ്‌ അനുസൃത മോഡലായി മാറും. 83 PS പരമാവധി പവറും 113 Nm ടോർക്കും ഉള്ള എൻജിനാണ്. സ്വിഫ്റ്റിനെ പോലെ 5-സ്പീഡ് മാനുവൽ, എ.എം.ടി വിഭാഗങ്ങളിൽ തന്നെയാണ് പുതിയ ഇഗ്നിസും ലഭ്യമാകുക.

പുതിയ അപ്ഹോൾസ്റ്ററിയും ഇന്റീരിയർ സൗകര്യങ്ങളും മാരുതി, പുതിയ ഇഗ്നിസിൽ ഉൾപെടുത്തിയേക്കും. സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളായ എ.ബി.എസ് വിത്ത് ഇ.ബി.ഡി., റിയർ പാർക്കിംഗ് സെൻസറുകൾ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലെർട് സിസ്റ്റം എന്നിവ എല്ലാ വേരിയന്റിലും ഉണ്ടാകും.

അതേ സമയം തന്നെ വാഗൺ ആറിന്റെ പ്രീമിയം വേർഷൻ എക്സ്.എൽ 5 പുറത്തിറക്കാൻ ശ്രമിക്കുന്നുണ്ട്‌. നെക്സ ഷോറൂമുകൾ വഴിയാകും ഇതിന്റെയും വില്പന. പുതിയ ഇഗ്നിസിന്റെ വില നിലവാരത്തിൽ തന്നെയായിരിക്കും പുതിയ വാഗൺ ആറും.2020 ഓട്ടോ എക്സ്പോയിൽ പുറത്തിറക്കുന്ന മുഖം മിനുക്കിയ ഇഗ്നിസിന് ചെറിയ വില വർധനയും ഉണ്ടാകും.(4.74 ലക്ഷം മുതൽ 7.09 ലക്ഷം രൂപാ വരെ ഡൽഹി എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നു.)ഇഗ്നിസിന്റെ പ്രധാന എതിരാളികൾ മാരുതി വാഗൺ ആർ,സെലേറിയോ,ടാറ്റ ടിയാഗോ,ഹ്യുണ്ടായ് സാൻട്രോ ,ഡാറ്റ് സൺ ഗോ എന്നിവയാണ്.

ചിത്രങ്ങൾക്ക് കടപ്പാട്

കൂടുതൽ വായിക്കൂ: മാരുതി ഇഗ്നിസ് എ.എം.ടി

Share via

Write your Comment on Maruti Ign ഐഎസ് 2020

M
madhu b m
Jan 19, 2020, 12:37:03 PM

Still looks ugly!

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
Rs.48.90 - 54.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ