2020 ഹ്യുണ്ടായ് ക്രെറ്റ മാർച്ച് 17 ന് എത്തും; അരങ്ങേറ്റത്തിന് മുമ്പ് ഇന്റീരിയർ വിശേഷങ്ങൾ പുറത്ത്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
എക്സ്റ്റീരിയറിലെന്ന പോലെ പുതിയ ക്രെറ്റയുടെ ഇന്റീരിയറും അടിമുടി മാറ്റങ്ങളുമായാണ് എത്തുന്നത്.
-
വലിയ പുത്തൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം
-
സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
-
പ്രീമിയം ലുക്ക് നൽകുന്ന ക്വിൽട്ടഡ് സീറ്റ് കവറുകൾ.
-
നിലവിലുള്ള മോഡലിൽ നിന്ന് വ്യത്യസ്തമായി പിന്നിലെ സീറ്റുകൾക്ക് സെൻട്രൽ ഹെഡ്‌റെസ്റ്റ്.
-
പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ്.
ഓട്ടോ എക്സ്പോ 2020 ൽ ഹ്യുണ്ടായ് പുതിറ്റ ക്രെറ്റ അവതരിപ്പിച്ചെങ്കിലും ഏറെ നാളായി കാത്തിരിക്കുന്ന ഈ മോഡലിന്റെ ഇന്റീരിയർ സവിശേഷതകൾ ഒന്നുംതന്നെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ പുതിയ എസ്‌യുവിയുടെ ഇന്റീരിയറിനെക്കുറിച്ച് സൂചന നൽകുന്ന ഏതാനും ഔദ്യോഗിക രേഖാചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സൌത്ത് കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ്.
അടിമുടി അഴിച്ചുപണിത കാബിനാണ് 2020 ക്രെറ്റയ്ക്ക്. രേഖാചിത്രങ്ങൾ നൽകുന്ന സൂചനയനുസരിച്ച് മെറ്റാലിക് ഫിനിഷുള്ള എസി വെന്റുകൾ, പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉറപ്പാക്കാം. വലിയ 10.25 ഇഞ്ച് ഇൻഫോടെയ്ന്മെന്റ് യൂണിറ്റിന് മുകളിലായാണ് എസി വെന്റുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്. പഴയ എസ്‌യുവിയിൽ 7 ഇഞ്ചായിരുന്നു ഇൻഫോടെയ്ന്മെന്റ് യൂണിറ്റിന്റെ വലിപ്പം എന്നതും ഓർക്കാം. ക്വിൽറ്റഡ് ലെതറിൽ പൊതിഞ്ഞ പുതിയ സീറ്റുകൾ, ബാക്ക് സീറ്റുകൾക്കായി സെൻട്രൽ ഹെഡ്‌റെസ്റ്റ് എന്നിവയും പുതിയ ക്രെറ്റയെ നിലവിലുള്ള മോഡലിൽ നിന്നു വ്യത്യസ്തമാക്കും.
കൂടുതൽ വായിക്കാം: 2020 ഹ്യുണ്ടായ് ക്രെറ്റ മാർച്ച് 17 ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും.
വലിപ്പത്തിന്റെ കാര്യത്തിലും പുതിയ ക്രെറ്റ പഴയ മോഡലിനെ പിന്നിലാക്കുന്നു. അളവുകളിലുള്ള ഈ വ്യത്യാസം പുതിയ ക്രെറ്റയുടെ അകത്തും, ബൂട്ടിലും കൂടുതൽ ഇടവും ലഭ്യമാക്കുന്നു. ഒരു താരതമ്യം താഴെ.
|
പഴയ ക്രെറ്റ |
ചൈനാ-സ്പെക്ക് ക്രെറ്റ |
നീളം |
4270mm |
4300mm (+30mm) |
വീതി |
1780mm |
1790mm (+10mm) |
ഉയരം |
1665mm |
1620mm (-45mm) |
വീൽബേസ് |
2590mm |
2610mm (+20mm) |
സവിശേഷതകളുടെ കാര്യത്തിലാകട്ടെ 6 എയർബാഗുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, ഓട്ടോ എസി എന്നിവ കൂടാതെ പുതിയ ക്രെറ്റയ്ക്ക് ബിൽറ്റ്-ഇൻ എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം (പുറത്തിറങ്ങാനിരിക്കുന്ന 2020 ഐ20 പോലെ) എന്നിവയും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. കിയ സെൽടോസ്, ഹ്യുണ്ടായ് വെണ്യു, ഹ്യുണ്ടായ് എലാൻട്ര തുടങ്ങിയ കാറുകളിൽ നമ്മൾ കണ്ട കണക്റ്റഡ് സവിശേഷതകളും 2020 ക്രെറ്റയിൽ ലഭിക്കും.
2020 ക്രെറ്റയുടെ സാങ്കേതിക സവിശേഷതകൾ ഹ്യൂണ്ടായ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ക്രെറ്റയുടെ എഞ്ചിൻ കിയ സെൽടോസിലേത് തന്നെയായിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം. 115 പിഎസ് /144 എൻഎം തരുന്ന 115 ലിറ്റർ യൂണിറ്റ്, 140 പിഎസ് / 242 എൻഎം തരുന്ന 1.4 ലിറ്റർ ടർബോ എഞ്ചിൻ എന്നിവയാണ് പുതിയ ക്രെറ്റയ്ക്ക് കരുത്തു പകരുന്ന പെട്രോൾ എഞ്ചിനുകൾ. ഒപ്പം നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി 115 പിഎസും 250 എൻഎമ്മും നൽകുന്ന ഒരു 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനും ഉണ്ടായിരിക്കും. മൂന്ന് എഞ്ചിനുകൾക്കും 6 സ്പീഡ് എംടി സ്റ്റാൻഡേർഡായി ലഭിക്കുന്നത് കൂടാതെ അതത് ഓട്ടോമാറ്റിക് ഓപ്ഷനുകളും ഉണ്ടായിരിക്കും.
പുതിയ ക്രെറ്റയുടെ വില 10 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെയാരിക്കുമെന്നാണ് സൂചനകൾ. കിയ സെൽടോസ്, റെനോ ക്യാപ്റ്റർ, റെനോ ഡസ്റ്റർ, നിസ്സാൻ കിക്ക്സ് എന്നിവയുമായായിരിക്കും ക്രെറ്റ കൊമ്പുകോർക്കുക. ക്രെറ്റയുടെ ഉയർന്ന വേരിയന്റുകൾക്ക് ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളിൽ നിന്നാകും മത്സരം നേരിടേണ്ടി വരിക.
കൂടുതൽ വായിക്കാം: 2020 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച 7 കിയ സെൽടോസ് എതിരാളികൾ ഇവയാണ്.
കൂടുതൽ വായിക്കാം: ഹ്യുണ്ടായ് ക്രെറ്റ ഡീസൽ