2016 മെഴ്സിഡ സ്-ബെൻസ് ഇ-ക്ലാസിന്റെ ഒഫീഷ്യൽ ചിത്രങ്ങൾ ചോർന്നു!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
2016 മെഴ്സിഡസ്-ബെൻസ് ഇ-ക്ലാസ് സിഡാൻ മുഴുവനായും വെളിപ്പെടുത്തുന്ന കാറിന്റെ ഔദ്യോഗിക ചിത്രങ്ങൾ ഓൺലൈനിലൂടെ ചോർന്നു. അന്തർദേശീയമായ ഇ-ക്ലാസിന്റെ അരങ്ങേറ്റം 2016 ജനുവരി 11 ന് ഡെട്രിയോട്ടിൽ വച്ച് നടക്കുന്ന 2016 നോർത്തമേരിക്കൻ അന്തർദേശീയ ഓട്ടോ ഷോയിൽ വച്ച് നടക്കും. മുൻപ് കാറിന്റെ ഫ്രണ്ട് പുതിയ മൾട്ടി ബീം ഹെഡ്ലാംമ്പോടു കൂടിയ ഫ്രണ്ട് എൻഡിന്റെ ടീസർ പുറത്തിറക്കിയിരുന്നു. ടീസറിലും സ്കെച്ചിലും ഒരു അഗ്രസ്സീവ് ലുക്കായിരുന്നുവെങ്കിലും പുറത്തുവന്നപ്പോൾ സിംപിളും ഒഴുക്കുള്ളതുമായ ഒരു രൂപമായി മാറി. കാറിന്റെ മുൻഭാഗത്തെ ഫീച്ച്ഴ്സിന്റെ സ്ട്രോങ്ങ് ലൈനുകൾ ഒരു മൂർച്ചയുള്ള കാഴ്ച്ചയാണ് നല്കുന്നതെങ്കിൽ കാറിന്റെ ബാക്കിയുള്ള ഭാഗം അഴകുള്ള ക്ലാസിക്ക് ഡിസൈനിനെയാണ് പിൻതാങ്ങുന്നത്.
കാറിന്റെ മുൻമുഖം ലഭിക്കുന്നത് സി-ക്ലാസിൽ നിന്നാണെങ്കിൽ ബാക്കി ഭാഗം എസ് -ക്ലാസ് സ്കെച്ച് ബുക്കിന്റെ നോട്ടു പോലെയാണ് കാഴ്ച്ചയിൽ തോന്നിയ്ക്കുന്നത്. വശ്യമായ റൂഫ് ലൈനെ തുടർന്നുള്ള വളഞ്ഞിരിക്കുന്ന പിൻഭാഗം അഴകുള്ള ഒരു ആകർഷണീയത്വമാണ് നല്കുന്നത്. ടെയിൽ ലൈറ്റ് ക്ലസ്റ്റേഴ്സ് ഒരു എസ് ക്ലാസിന് തുല്യമാണ് അതോടൊപ്പം റജിസ്ട്രേഷൻ പ്ലേന്റിന് മുകളിലുള്ള ക്രോം സ്ട്രിപ്പ് ഒരു വ്യക്തിത്വ രൂപം നല്കുന്നു. അതുകൊണ്ട് 2016 ഇ-ക്ലാസ് എന്നത് ഇപ്പോഴുള്ള സി-ക്ലാസിന്റെയും, എസ് -ക്ലാസിന്റെയും സിഡാന്റെ ഒരു മിശ്രിതമായിരിക്കും കടമെടുക്കുന്ന പുതിയ രൂപകല്പനയുടെ ഭാഷ അതുകൊണ്ടുതന്നെ ഒരിക്കലും മോശമാവാനും വഴിയില്ലാ.
ഇതിന്റെ ബിഗ് ബ്രദറിനോടുള്ള സാമ്യത ഉൾഭാഗത്ത് മാത്രമായി ഒതുങ്ങുന്നതല്ലാ. കാറിന്റെ ഉള്ളിലെ 12.3-ഇഞ്ച് ഡിസ്പ്ലേയോടുകൂടിയ എല്ലാ ഡിജിറ്റൽ ഡാഷ് ബോർഡുകളും എസ് ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അതുപോലെ എസ് ക്ലാസിന്റെ രണ്ട് യുണിറ്റ് അറേഞ്ചുമെന്റിൽ നിന്ന് വ്യത്യസ്തമായി ഈ ഡിസ്പ്ലേ യൂണിറ്റുകളെല്ലാം ഒരു സിംഗിൾ യൂണിറ്റിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മെഴ്സിഡസ് ബെൻസിന്റെ കൊമാൻഡ് ഓൺലൈൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റവും സെന്ററൽ ടണലിലുള്ള പുതിയ ടച്ച് പാഡും ഏറ്റവും പുതിയ സിഡാന്റെ ഓപ്ഷണൽ ഫീച്ചറാണ്. ഈ സിഡാന്റെ ഓപ്ഷണൽ ഹൈ എൻഡ് ഇരട്ട ആമ്പ്ലിഫയർ 23-സ്പീക്കർ യൂണിറ്റും, 1450 വാട്ടിന്റെ രണ്ടാം തലമുറയിലെ ബംസ്റ്റർ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റവുമായിരിക്കും പല ഉപഭോക്താക്കളെയും ആകർഷിക്കുക.
ഡെട്രിയോട്ടിൽ മെഴ്സിഡസ് 2-ലിറ്റർ പെട്രോൾ എഞ്ചിന്റെ ഇ200 പ്രദർശിപ്പിക്കും. 200 നു സമാന്തരമായി 192 ബി എച്ച് പി പവർ നല്കാൻ കഴിയുന്ന 2-ലിറ്റർ ഡീസൽ എഞ്ചിനോട് കൂടിയ പുതിയ ഇ220ഡി യുമുണ്ടാവും. അതോടൊപ്പം ഇ400 ന്റെ ഒരു കാഴ്ച്ചയും ലഭ്യമായെന്ന് വരാം പക്ഷേ അതിന് ഇപ്പോഴും ഒരുത്തരം ലഭ്യമായിട്ടില്ലാ.