പുതിയ 2015 മാരുതി സുസൂക്കി എര്‍ടീഗ ഉടന്‍ ലോഞ്ച് ചെയ്യും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- 3 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
സിയാസിലേത് പോലെ, ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്ന എസ്എച്ച്‌വിഎസ് മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി എര്‍ടീഗയിലും ഉള്‍പ്പെടുത്തിയേക്കും
ജയ്പൂര്‍:
പുതിയ മാരുതി സുസൂക്കി എര്‍ടീഗ ഉടന്‍ ലോഞ്ച് ചെയ്യുന്നതാണ്. എര്‍ടീഗയുടെ ഈ മികവുറ്റ മോഡല്‍, ആഗസ്റ്റ് 20ന് നടന്ന ഗൈകിന്‍ഡോ ഇന്‍ഡോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോ (ജിഐഐഎഎസ്) യിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സാങ്കേതികമായി നവീകരിച്ച പുതിയ എര്‍ടീഗ, പുതുക്കിയ എക്സ്റ്റീരിയറും പുത്തന്‍ ഫീച്ചറുകളുമായാണ് ലോഞ്ച് ചെയ്യുന്നത്. വാഹനത്തിന്റെ വിലയില്‍ കാര്യമായ വര്‍ദ്ധനവിന് സാധ്യതയില്ല.
റീഡിസൈന്‍ ചെയ്ത ഫ്രണ്ട് ബമ്പര്‍, ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം ആപ്ലിക്ക്, ത്രീ സ്ലാറ്റ് ക്രോം ഗ്രില്‍ തുടങ്ങി ഒട്ടേറെ മാറ്റങ്ങള്‍ എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുണ്ട്. നേരിയ മാറ്റങ്ങള്‍ ബോണറ്റിലും വിന്നിട്ടുണ്ടെങ്കിലും, വാഹനത്തിന്റെ ഹെഡ്‌ലൈറ്റ്‌സും ടെയില്‍ ലൈറ്റ്‌സും പഴയത് തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. പിന്‍ഭാഗത്ത് എര്‍ടീഗ എന്ന് ആലേഘനം ചെയ്ത ക്രോം സ്ട്രിപ്പും, ടെയില്‍ ലാമ്പുകള്‍ക്കിടയിലായി രണ്ട് റിഫ്‌ളെക്‌ടേഴ്‌സും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുഷ് ബട്ടണ്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് - സ്റ്റോപ്, നവീകരിച്ച അപ്‌ഹോള്‍സ്റ്റെറി, പുറത്ത് ഇലക്‌ട്രോണിക്കലി ഫോല്‍ഡബിള്‍ റിയര്‍ വ്യൂ മിററുകള്‍ തുടങ്ങി സ്വിഫ്റ്റിനും ഡിസയറിനും സമാനമായ മാറ്റങ്ങള്‍ എര്‍ടീഗയുടെ ഇന്റീരിയറിലും ഉണ്ടാകും. കാര്‍ വിപണിയിലെ നിലവിലെ പന്തയം പരിഗണിച്ച്, നാവിഗേഷന്‍ ഫീച്ചറോടുകൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സ്മാര്‍'്‌പ്ലേ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും പുതിയ എര്‍ടീഗയില്‍ ഉള്‍പ്പെടുത്തിയേക്കും. കൂടാതെ, നവീകരിച്ച ഇന്‍ഡോനേഷ്യന്‍ എര്‍ടീഗയിലുള്ള 50-50 സ്പ്ലിറ്റ് ലാസ്റ്റ് റോ ഫോല്‍ഡിങ്ങും ഇന്‍ഡ്യന്‍ വേര്‍ഷനില്‍ ഉണ്ടാകും.
നവീകരിച്ച എര്‍ടീഗയില്‍ 1.4 ലിറ്റര്‍ കെ14ബി പെട്രോള്‍ എന്‍ജിനും, 1.3 ലിറ്റര്‍ ഡിഡിഐഎസ് 200 ഡീസല്‍ എന്‍ജിനുമാകും ഉപയോഗിക്കുക. സുസൂക്കിയുടെ സ്റ്റാര്‍ട്ട് - സ്റ്റോപ് ഫീച്ചര്‍, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ എന്നിവയുള്ള എസ്എച്ച്‌വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റം) ടെക്‌നോളജി 1.3 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിനില്‍ ഉണ്ടാകും. ഇത് നിലവിലെ മോഡലിനുള്ള 20.77 കിലോമീറ്റര്‍ മൈലേജിനേക്കാള്‍ ഉയര്‍ന്ന ഇന്ധനക്ഷമത ഡീസല്‍ എന്‍ജിനുകള്‍ക്ക് ലഭ്യമാക്കും. നവീകരിച്ച മോഡലില്‍, പെട്രോള്‍ എന്‍ജിനുകള്‍ക്ക് ഓട്ടോമാറ്റിക് ഓപ്ഷനുണ്ടാകും. യാത്രക്കാരുടെ സുരക്ഷയ്ക്കായി, എര്‍ടീഗയുടെ എല്ലാ വേരിയന്റിലും എയര്‍ബാഗുകള്‍ ഉണ്ടായേക്കും.