ഈ 10 ഘടകങ്ങളിലൂടെ പുതിയ തലമുറ 2024 Mercedes-Benz E-Class പഴയതിനേക്കാൾ മികച്ചതാകുന്നു!
ന്യൂ ജനറേഷൻ ഇ-ക്ലാസ് പ്രീമിയം എക്സ്റ്റീരിയർ ഡിസൈനും ഉള്ളിൽ EQS-പ്രചോദിതമായ ഡാഷ്‌ബോർഡും ഉൾക്കൊള്ളുന്ന ഒന്നാണ്
ആറാം തലമുറ മെഴ്‌സിഡസ്-ബെൻസ് ഇ-ക്ലാസ് 2023-ൽ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്‌തു, 2024 ഒക്ടോബറിൽ പ്രതീക്ഷിക്കുന്ന ഇതിന്റെ ലോഞ്ചിന് മുന്നോടിയായി ഇപ്പോൾ ഇന്ത്യയിളും അവതരിപ്പിച്ചിരിക്കുന്നു . 2024-ലെ ഇ-ക്ലാസിൻ്റെ ഡെലിവറി ദീപാവലിയോടെ ആരംഭിക്കാൻ സാധ്യതയുണ്ട്. പുതിയ ഇ-ക്ലാസ് സെഡാൻ അതിൻ്റെ ഔട്ട്‌ഗോയിംഗ് പതിപ്പിനേക്കാൾ കൂടുതൽ പ്രീമിയമായി കാണപ്പെടുന്നു, കൂടാതെ MBUX ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണത്തോടുകൂടിയ അപ്‌ഡേറ്റ് ചെയ്ത ഇൻ്റീരിയറും ഇതിന് ലഭിക്കുന്നു. പുതിയ തലമുറ ഇ-ക്ലാസിനേക്കാൾ ഏറ്റവും പുതിയ മോഡൽ മികവുറ്റതാകുന്ന 10 വസ്തുതകൾ ഏതെല്ലാമാണെന്ന് നോക്കാം.
അളവുകൾ
മെഴ്‌സിഡസ് 2024 ഇ-ക്ലാസ് സെഡാൻ ഇന്ത്യയിൽ ലോംഗ്-വീൽബേസ് (LWB) പതിപ്പിൽ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. അതിൻ്റെ ഔട്ട്‌ഗോയിംഗ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ന്യൂ-ജെൻ ഇ-ക്ലാസ് ഇപ്പോഴുള്ളതിലും ദൈർഘ്യമേറിയതാണ്. അളവുകൾ ചുവടെ വിശദമായി വിവരിച്ചിരിക്കുന്നു:
അളവുകൾ |
2024 E-ക്ലാസ് |
പഴയ E-ക്ലാസ് |
വ്യത്യാസം |
നീളം |
5092 mm |
5075 mm |
+ 17 mm |
വീതി |
1860 mm |
1860 mm |
വ്യത്യാസമില്ല |
ഉയരം |
1493 mm |
1495 mm |
- 2mm |
വീൽബേസ് |
3094 mm |
3079 mm |
+ 15 mm |
പുതിയ ഡിസൈൻ ഘടകങ്ങൾ
2024 മെഴ്‌സിഡസ്-ബെൻസ് ഇ-ക്ലാസ് ഇപ്പോൾ അതിൻ്റെ മുൻപത്തെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം അനുഭവം തന്നെയാണ്. മുൻവശത്ത് ഒരു പുതിയ സ്റ്റാർ-പാറ്റേൺ അവൻ്റ്ഗാർഡ് ഗ്രില്ലാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്, വശത്ത് 18 ഇഞ്ച് അലോയ് വീലുകളും ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും പുനഃക്രമീകരിച്ചിരിക്കുന്നു. മേബാക്ക് ശൈലിയിലുള്ള റിയർ ക്വാർട്ടർ ഗ്ലാസ് പാനലാണ് അതിൻ്റെ ആഡംബരപൂർണ്ണമായ ആകർഷണം വർദ്ധിപ്പിക്കുന്നത്.
പുതിയ ഹെഡ്ലൈറ്റുകളും ടെയിൽലൈറ്റുകളും
പുതിയ തലമുറ സെഡാൻ്റെ മുൻവശത്ത് പുതിയ ഓൾ-LED ഹെഡ്‌ലൈറ്റ് സജ്ജീകരണം അവതരിപ്പിക്കുന്നു, അത് മുമ്പത്തേക്കാൾ വീതി കുറഞ്ഞതായും തോന്നുന്നു. പിൻഭാഗത്ത്, സെഡാന് ഒരു 3D സ്റ്റാർ-പാറ്റേൺ (മെഴ്‌സിഡസ് ലോഗോയോട് സാമ്യമുള്ളത്) ടെയിൽ ലൈറ്റ് സജ്ജീകരണം ലഭിക്കുന്നു, ഇത് ഒരു സ്ലീക്ക് ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചവയാണ്.
പുതിയ കളർ ഓപ്ഷൻ: നോട്ടിക് ബ്ലൂ
പുതിയ ഇ-ക്ലാസ് ഒരു പുതിയ നോട്ടിക് ബ്ലൂ എക്സ്റ്റീരിയർ ഷേഡിലും വരുന്നു, അതേസമയം മറ്റ് വർണ്ണ ഓപ്ഷനുകളിൽ - ഹൈടെക് സിൽവർ, ഗ്രാഫൈറ്റ് ഗ്രേ, ഒബ്സിഡിയൻ ബ്ലാക്ക്, പോളാർ വൈറ്റ് എന്നിവ പഴയതുപോലെ തന്നെ തുടരുന്നു.
പുതിയ MBUX സൂപ്പർസ്ക്രീന് സജ്ജീകരണം
ന്യൂ-ജെൻ ഇ-ക്ലാസ്സിലേക്ക് കടക്കുമ്പോൾ നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് MBUX സൂപ്പർസ്‌ക്രീൻ സജ്ജീകരണമുള്ള അതിൻ്റെ പുതിയ ഡാഷ്‌ബോർഡാണ്, അതിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 14.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, സഹ-ഡ്രൈവർക്കുള്ള പ്രത്യേക 12.3 ഇഞ്ച് എന്റർടൈൻമെന്റ് സ്ക്രീൻ എന്നിവ ഉൾപ്പെടുന്നു.
സെൽഫ് ഫെയ്സിംഗ് ക്യാമറ
മെഴ്‌സിഡസ് ഇപ്പോൾ സൂപ്പർസ്‌ക്രീൻ ഡാഷ്‌ബോർഡിന് മുകളിൽ ഉള്ളിലേക്ക് ലക്ഷ്യമിട്ടുള്ള സ്വയം അഭിമുഖീകരിക്കുന്ന അതായത് ഒരു സെൽഫ് ഫെയ്സിംഗ് ക്യാമറയും വാഗ്ദാനം ചെയ്യുന്നു, കൂടാതെ സൂം അല്ലെങ്കിൽ വെബെക്‌സ് ആപ്ലിക്കേഷനുകൾ വഴി വീഡിയോ മീറ്റിംഗുകളിൽ പങ്കെടുക്കാനും ക്യാബിൻ സെൽഫികൾക്കും ഇത് ഉപയോഗിക്കാം. സുരക്ഷാ കാരണങ്ങളാൽ കാർ ഓടിക്കുമ്പോൾ ഈ ക്യാമറ ഉപയോഗിക്കാൻ കഴിയില്ല.
ഡിജിറ്റൽ വെന്റ് കണ്ട്രോൾ
ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിൽ നിന്ന് നേരിട്ട് AC വെൻ്റുകളുടെ വായുപ്രവാഹവും ദിശയും ക്രമീകരിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഡിജിറ്റൽ വെൻ്റ് കൺട്രോൾ സിസ്റ്റം ഈ പുതിയ തലമുറ സെഡാൻ്റെ സവിശേഷതയാണ്. എന്നിരുന്നാലും, നിങ്ങൾക്ക് വേണമെങ്കിൽ വെൻ്റുകൾ സ്വമേധയാ ക്രമീകരിക്കുകയും ചെയ്യാവുന്നതാണ്.
ആഡംബരപൂർണ്ണമായ സീറ്റ്
പുതിയ ഇ-ക്ലാസിൽ പിൻസീറ്റ് യാത്രക്കാർക്കും കൂടുതൽ പ്രീമിയം അനുഭവം ലഭിക്കുന്നു. പിൻസീറ്റ് ബേസ് 40mm ഉയരം വരെ വൈദ്യുതപരമായി ക്രമീകരിക്കാം, ബാക്ക്‌റെസ്റ്റ് 36 ഡിഗ്രി ചാരിയിരിക്കുന്ന രീതിയിലും മാറ്റാം. കൂടുതൽ സുഖസൗകര്യങ്ങൾക്കായി നിങ്ങൾക്ക് മൃദുവായ തലയിണയും ലഭിക്കുന്നു, അതേസമയം കാലാവസ്ഥാ നിയന്ത്രണത്തിൻ്റെ പ്രത്യേക സോണുകളും ഇലക്ട്രോണിക് ആയി പ്രവർത്തിപ്പിക്കുന്ന സൺ ബ്ലൈൻഡുകളും ഇവിടെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾ
2024 ഇ-ക്ലാസ് ഇപ്പോൾ 4 സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാകൂ. ഓപ്‌ഷനുകളിൽ 2-ലിറ്റർ ടർബോ-പെട്രോൾ, 2-ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു, ഇവ രണ്ടും 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോഡിയാക്കുന്നു, ഇതിലൂടെ 30 സെക്കൻഡ് നേരത്തേക്ക് 27 PS ബൂസ്റ്റ് ലഭിക്കുന്നതാണ്. ഈ രണ്ട് എഞ്ചിനുകളും സെഡാൻ്റെ പിൻ ചക്രങ്ങളെ നയിക്കുന്ന 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പമാണ് വരുന്നത് . 2024 ഇ-ക്ലാസ് സെഡാനൊപ്പം 6 സിലിണ്ടർ എഞ്ചിൻ ഓപ്ഷൻ മെഴ്‌സിഡസ് ഉപേക്ഷിച്ചിരുന്നു.
ഇതും പരിശോധിക്കൂ: മെഴ്‌സിഡസ്-മേബാക്ക് EQS 680 ഇലക്ട്രിക് SUV ഇന്ത്യയിൽ അവതരിപ്പിച്ചു, വില 2.25 കോടി രൂപ
മെച്ചപ്പെട്ട റൈഡ് അനുഭവം
റോഡ് പ്രതലത്തിനനുസരിച്ച് ഓരോ വീലിലും ഡാംപിംഗ് ഇഫക്റ്റ് ക്രമീകരിക്കുന്ന സെലക്ടീവ് ഡാംപിംഗ് സംവിധാനത്തോടെയാണ് മെഴ്‌സിഡസ് പുതിയ തലമുറ ഇ-ക്ലാസ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ ബമ്പുകളുടെ കാര്യത്തിൽ, ഡാംപിംഗ് ഇഫക്റ്റ് കുറയ്ക്കുന്നതിലൂടെ യാത്രാസുഖം വർധിപ്പിക്കുന്നു, അതേസമയം വലിയ ബമ്പുകളിൽ ഫുൾ ഡാംപിംഗ് ഒപ്റ്റിമൽ സ്ഥിരതയും സുഖവും ഉറപ്പാക്കാൻ സഹായിക്കുന്നു.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
2024 മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസിന് 80 ലക്ഷം രൂപ മുതൽ (എക്‌സ് ഷോറൂം) വില പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, അത് ഔഡി A6, അടുത്തിടെ പുറത്തിറക്കിയ BMW 5 സീരീസ് LWB എന്നിവയുമായുള്ള മത്സരം തുടരുന്നതാണ്
ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ.
കൂടുതൽ വായിക്കൂ: മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് ഡീസൽ