പ്രധാനപ്പെട്ട സ്പെസിഫിക്കേഷനുകൾ ഹോണ്ട റീ-വി 2017-2020
എഞ്ചിൻ | 1199 സിസി - 1498 സിസി |
പവർ | 88.7 - 98.6 ബിഎച്ച്പി |
ടോർക്ക് | 110 Nm - 200 Nm |
ട്രാൻസ്മിഷൻ | മാനുവൽ |
മൈലേജ് | 17.5 ടു 25.5 കെഎംപിഎൽ |
ഫയൽ | പെടോള് / ഡീസൽ |
- എയർ പ്യൂരിഫയർ
- പാർക്കിംഗ് സെൻസറുകൾ
- ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
- ക്രൂയിസ് നിയന്ത്രണം
- കീ സ്പെസിഫിക്കേഷനുകൾ
- ടോപ്പ് ഫീച്ചറുകൾ
ഹോണ്ട റീ-വി 2017-2020 വില പട്ടിക (വേരിയന്റുകൾ)
following details are the last recorded, ഒപ്പം the prices മെയ് vary depending on the car's condition.
- എല്ലാം
- പെടോള്
- ഡീസൽ
റീ-വി 2017-2020 അലൈവ് എഡിഷൻ എസ്(Base Model)1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽ | ₹8.08 ലക്ഷം* | ||
റീ-വി 2017-2020 എഡ്ജ് എഡിഷൻ ഐ-വിടിഇസി എസ്1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽ | ₹8.08 ലക്ഷം* | ||
റീ-വി 2017-2020 ഐ-വിടിഇസി എസ്1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽ | ₹8.15 ലക്ഷം* | ||
റീ-വി 2017-2020 എഡ്ജ് എഡിഷൻ ഐ-ഡിടിഇസി എസ്(Base Model)1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽ | ₹9.16 ലക്ഷം* | ||
റീ-വി 2017-2020 അലൈവ് എഡിഷൻ ഡീസൽ എസ്1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽ | ₹9.16 ലക്ഷം* |
റീ-വി 2017-2020 ഐ-ഡിടിഇസി എസ്1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽ | ₹9.25 ലക്ഷം* | ||
റീ-വി 2017-2020 ഐ-വിടിഇസി വിഎക്സ്1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽ | ₹9.25 ലക്ഷം* | ||
റീ-വി 2017-2020 എക്സ്ക്ലൂസീവ് പെട്രോൾ(Top Model)1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽ | ₹9.35 ലക്ഷം* | ||
റീ-വി 2017-2020 ഐ-ഡിടിഇസി വി1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽ | ₹9.95 ലക്ഷം* | ||
റീ-വി 2017-2020 ഐ-ഡിടിഇസി വിഎക്സ്1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽ | ₹10.35 ലക്ഷം* | ||
റീ-വി 2017-2020 എക്സ്ക്ലൂസീവ് ഡിസൈൻ(Top Model)1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽ | ₹10.48 ലക്ഷം* |
ഹോണ്ട റീ-വി 2017-2020 അവലോകനം
Overview
വ്യത്യസ്തമായത്-ഈ വാക്കാണ് ഹോണ്ട WR-V കാണുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് വളരെ സമയമെടുത്താണ് ഹോണ്ട തങ്ങളുടെ സബ് 4 മീറ്റർ ക്രോസ്സ് ഓവർ പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ കുറച്ച് സ്റ്റൈലിംഗ് കൂടിയ ജാസ് ആണെന്ന് പറയാൻ ആവില്ല. ഹോണ്ടയുടെ ഗവേഷണ വിഭാഗം ഇന്ത്യയ്ക്കും ബ്രസീൽ പോലുള്ള വളർന്ന് കൊണ്ടിരിക്കുന്ന വിപണിയിലേക്കും വേണ്ടിയാണ് പുതിയ WR-V ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യയിലാണ് ആദ്യമായി ഈ ക്രോസ്സ് ഓവർ നിർമിക്കുന്നത്. ഈ ക്രോസ്സ് ഓവറിന്റെ ആദ്യ വിപണിയും ഇന്ത്യയാണ്. ഡിസൈനിലെ മാറ്റങ്ങൾ മാത്രമല്ല യന്ത്രപരമായ അപ്ഡേറ്റും നൽകിയിട്ടുണ്ട്. പെട്രോൾ എൻജിനുള്ള പുതിയ ട്രാൻസ്മിഷൻ, മാറ്റം വരുത്തിയ സസ്പെൻഷൻ, സിറ്റിയിൽ നിന്ന് കടം കൊണ്ട ചില പ്രീമിയം ഫീച്ചറുകൾ എന്നിവ എടുത്ത് പറയണം. സ്വന്തം വ്യക്തിത്വം ഉള്ള കാറാണ് WR-V എന്നതിൽ സംശയമില്ല. എന്നാൽ ജാസ് മോഡലിന് മുകളിലായി അല്ലെങ്കിൽ വിപണിയിൽ ഉള്ള എതിരാളികളേക്കാൾ കൂടുതലായി എന്താണ് ഈ കാറിൽ ഉള്ളത്?
ജാസ് മോഡലിനേക്കാൾ മുകളിലാണോ WR-V യുടെ സ്ഥാനം? അതെ എന്നതാണ് ഉത്തരം. ചില സ്റ്റൈലിംഗ് ഘടകങ്ങൾ മാത്രമല്ല സിറ്റിയിൽ നിന്ന് എടുത്ത ചില നല്ല ഫീച്ചറുകളും ഇതിൽ ഉണ്ട്. ജാസ് മോഡലിനേക്കാൾ കൂടുതലായി ലഭിക്കുന്ന സൗകര്യങ്ങൾക്ക് 70,000 മുതൽ 1 ലക്ഷം രൂപ വരെയാണ് അധികമായി നൽകേണ്ടി വരുന്നത്. ഇത് അംഗീകരിക്കാവുന്ന വിലക്കൂടുതൽ ആണ്.
ഇതിനേക്കാൾ കൂടുതൽ നൽകേണ്ടി വരുന്നത് കാഴ്ച്ചയിലെ മാറ്റങ്ങൾക്ക് മാത്രമായിരിക്കും. എതിരാളികളായ ഹ്യുണ്ടായ് i20 ആക്റ്റീവ്, ഫോക്സ് വാഗൺ ക്രോസ്സ് പോളോ, ടൊയോട്ട എറ്റിയോസ് ക്രോസ്സ് അല്ലെങ്കിൽ അർബൻ ക്രോസ്സ് എന്നിവയ്ക്കിടയിൽ പ്രത്യേക ലുക്ക് തന്നെയാണ് WR-V ക്ക്. എന്നാൽ ഇതിന്റെ വിലക്കൂടുതൽ വിൽപനയെ ബാധിക്കും. കാരണം ഫോർഡ് ഇക്കോ സ്പോർട്ട്, മാരുതി സുസുകി വിറ്റാര ബ്രെസ എന്നിവയ്ക്ക് ഇത്ര വില നൽകേണ്ടി വരില്ല എന്നത് തന്നെ.
പുറം
പൗരുഷമുള്ള ഡിസൈൻ എന്നത് ഹോണ്ട കാറുകൾക്ക് പലപ്പോഴും ചേരുന്ന വിശേഷണം അല്ല. എന്നാൽ WR -V യിൽ കുറച്ച് പരുക്കൻ ലുക്ക് കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. ജാസ് മോഡലിനെ അടിസ്ഥാമാക്കിയാണ് ഡിസൈൻ എന്നിരുന്നാലും ഹാച്ച് ബാക് പോലുള്ള ക്രോസ് ഓവർ കാറായ WR -V ക്ക് റോഡ് പ്രെസെൻസ് മികച്ചതാണ്.
ഒതുങ്ങിയ ഹെഡ്ലൈറ്റുകൾ മാറ്റി കുറച്ച് വലിയ ഹെഡ്ലൈറ്റുകളാക്കിയിരിക്കുന്നു. ചന്ദ്രക്കല പോലുള്ള LED ഡേ ടൈം റണ്ണിങ് ലാമ്പുകളും ഇതിന്റെ മൂലയ്ക്ക് നൽകിയിരിക്കുന്നു. പരമ്പരാഗത SUV പോലെ പരന്ന മുൻവശത്ത് തടിച്ച ക്രോം ഗ്രിൽ നൽകിയിട്ടുണ്ട്. ബോണറ്റിന്റെ സ്ഥാനം കുറച്ച് മുകളിൽ ആക്കിയിട്ടുണ്ട്. അതിന്റെ വശങ്ങളിൽ പുറത്തേക്ക് ഉന്തി നിൽക്കുന്ന പോലെ ആണ് ഉള്ളത്. എന്നിരുന്നാലും കാൽനട യാത്രക്കാർക്ക് വേണ്ട സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ് ഈ ഡിസൈൻ എന്നാണ് കമ്പനി അവകാശപെടുന്നത്.
ചുറ്റിലും ഉള്ള കറുത്ത ക്ലാഡിങ്, പ്ലാസ്റ്റിക് സിൽവർ ഫിനിഷുള്ള സ്കിഡ് പ്ലേറ്റുകൾ ഒഴിവാക്കിയാൽ ബാക്കി എല്ലായിടത്തും ക്വാളിറ്റി ആവറേജ് എന്നേ പറയാൻ സാധിക്കൂ. ഡോർ പാനൽ,കാരക്ടർ ലൈനുകൾ എന്നിവ ജാസ് മോഡലിനെ ഓർമിപ്പിക്കുന്നു. എന്നാൽ WR-V ക്ക് കൂടുതൽ മികച്ച റോഡ് പ്രെസെൻസ് ഉണ്ട്. ജാസിനെക്കാൾ 44എംഎം നീളവും 57എംഎം ഉയരവും കൂടുതൽ ഉണ്ട്. 40 എംഎം കൂടുതൽ വീതിയും 25 എംഎം കൂടുതൽ വീൽബേസും ഈ കാറിന് സ്വന്തം!
WR -V സംബന്ധിച്ച എല്ലാ കാര്യങ്ങളും വലിയ കാറാണ് മികച്ചത് എന്ന ആശയത്തിൽ അടിസ്ഥാനമാക്കിയാണ് ഉള്ളത്. വീലുകളിൽ പോലും ഇത് കാണാം. ബ്16-ഇഞ്ച് വീലുകൾ 195/60-സെക്ഷൻ ടയറുകളിലാണ് നൽകിയിരിക്കുന്നത്. ഗ്രൗണ്ട് ക്ലീയറൻസും 188എംഎം ആക്കിയിട്ടുണ്ട്. ജാസിനെക്കാൾ 23 എംഎം കൂടുതൽ. മുഴുവൻ സീറ്റുകളിലും യാത്രക്കാരെ വഹിച്ച് കൊണ്ട് പോകാൻ സുസജ്ജമാണ് WR-V. എന്നാൽ സെഗ്മെന്റിലെ ഏറ്റവും മികച്ചതാണ് എന്ന് പറയാൻ ആവില്ല.
ബൂമറാങ് പോലുള്ള ടെയിൽ ലൈറ്റുകൾ, നമ്പർ പ്ലേറ്റിന്റെ താഴ്ന്ന സ്ഥാനം, അതിന് മുകളിൽ ഉള്ള ക്രോം ആപ്ലിക് എന്നിവ ഹ്യുണ്ടായ് ക്രെറ്റയെ ഓർമിപ്പിക്കും. മൊത്തത്തിൽ സ്റ്റൈലിംഗ് ഒരു SUV ക്ക് അനുയോജ്യമായത് തന്നെയാണ്. എന്നാൽ ഇത് ഓഫ് റോഡ് ഡ്രൈവിങ്ങിന് പറ്റിയ വണ്ടിയാണെന്ന് തെറ്റിദ്ധരിക്കരുത്.
രസകരമായ വസ്തുത : ബ്രസീലിന് വേണ്ടിയുള്ള WR-V മോഡലിൽ നിന്ന് വലിയ വ്യത്യാസം ഇല്ല ഇന്ത്യൻ മോഡലിന്. എന്നാൽ ഗ്രൗണ്ട് ക്ലിയറൻസ് 200എംഎം നൽകിയിരിക്കുന്നു ബ്രസീൽ മോഡലിന്. ഇതിന്റെ കാരണം അവിടെ ഗ്രൗണ്ട് ക്ലിയറൻസ് നോക്കുന്നത് കാറിന്റെ മധ്യ ഭാഗത്ത് നിന്നാണ്. ഇന്ത്യയിൽ മിനിമം ക്ലിയറൻസ് ആണ് നോക്കുന്നത്.
എക്സ്റ്റീരിയർ താരതമ്യം
ഹോണ്ട WRV | |
നീളം (എംഎം ) | 3999എംഎം |
വീതി (എംഎം) | 1734എംഎം |
ഉയരം (എംഎം) | 1601എംഎം |
ഗ്രൗണ്ട് ക്ലിയറൻസ് (എംഎം) | 188എംഎം |
വീൽ ബേസ് (എംഎം) | 2555എംഎം |
കെർബ് വെയ്റ്റ് (കി.ഗ്രാം) | 1168 കി. ഗ്രാം |
ബൂട്ട് സ്പേസ് താരതമ്യം
ഹോണ്ട WRV | |
സ്ഥലം | 363 ലിറ്റർ |
ഉൾഭാഗം
പുറമെ വലിയ പ്രത്യേകത തോന്നുമെങ്കിലും ക്യാബിൻ വളരെ പരിചിതമാണ്. ജാസിലെ പോലെ തന്നെയുള്ള ഡാഷ്ബോർഡ്, സിറ്റിയിൽ നിന്ന് കടം കൊണ്ട ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയാണ് ഉള്ളത്. (ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തെ കുറിച്ച് കൂടുതൽ അറിയാൻ ഹോണ്ട സിറ്റി റിവ്യൂ വായിക്കൂ.) സ്റ്റിയറിങ് റേക് ആൻഡ് റീച്ച് അഡ്ജസ്റ്റബിൾ ആണ്. (രണ്ട് തരത്തിലും 40എംഎം വരെ)
ക്രൂയിസ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ടർ എന്നിവയും ഉണ്ട്. എന്നാൽ ഇവ ഡീസൽ മോഡലിൽ മാത്രമാണ് ലഭ്യം. കൂടുതൽ ആളുകളെ ആകർഷിക്കുന്ന സൺറൂഫ് സിറ്റിയിലെ പോലെ തന്നെയാണ്. മാത്രവുമല്ല വൺ ടച്ച് ഓപ്പറേഷൻ ആണ് നൽകിയിരിക്കുന്നത്.
ചില പ്രത്യേക ഘടകങ്ങളും WR-Vയിൽ നൽകിയിട്ടുണ്ട്. പുതിയതും ചെറുതുമായ ഗിയർ ലിവർ ഉപയോഗിക്കാൻ വളരെ രസകരമാണ്. ഐ 20 ആക്റ്റീവ് പോലെ രണ്ട് കളർ ഓപ്ഷനുകളാണ് ഇന്റീരിയറിൽ നൽകിയിരിക്കുന്നത്-കറുപ്പും നീല കലർന്ന ഗ്രേയും,കറുപ്പും സിൽവറും-സീറ്റിലും ഡോർ പാഡ് അപ്ഹോൾസ്റ്ററി എന്നിവിടങ്ങളിൽ മാത്രമാണ് നിറം മാറ്റം ദൃശ്യമാകുക.
ജാസിലെ പോലെ തന്നെ ക്യാബിൻ സ്പേസ് വളരെ കൂടുതലാണ്. ഒരു കുടുംബത്തെ മൊത്തം കയറ്റി യാത്ര പോകാൻ അനുയോജ്യമാണ് ഈ കാർ. ആവശ്യത്തിന് ബോട്ടിൽ ഹോൾഡറുകളും രണ്ട് റിയർ സീറ്റ് ബാക് പോക്കറ്റുകളും 363-ലിറ്റർ ബൂട്ട് സ്പേസും നൽകിയിരിക്കുന്നു. ജാസിൽ 354 -ലിറ്റർ ബൂട്ട് സ്പേസാണ് ഉള്ളത്.
എന്നാൽ ദൈവം നൽകുന്നു, ദൈവം തന്നെ തിരിച്ചെടുക്കുന്നു എന്നല്ലേ?
ചില നല്ല ഫീച്ചറുകൾ നൽകിയ ഹോണ്ട(സ്റ്റോറേജ് സൗകര്യം ഉള്ള സെൻട്രൽ ആം റെസ്റ്റ് പോലുള്ളവ) ജാസിലുള്ള ചില ഫീച്ചറുകൾ WR-V യിൽ എടുത്ത് കളഞ്ഞിട്ടുണ്ട്. ജാസിലുള്ള മാജിക് സീറ്റുകൾ, 60:40 സ്പ്ലിറ്റ് സീറ്റുകൾ എന്നിവ WR-V യിൽ നൽകിയിട്ടില്ല. റിയർ ഹെഡ് റെസ്റ്റുകൾ അഡ്ജസ്റ്റ് ചെയ്യാൻ പോലും പറ്റില്ല എന്നത് 10 ലക്ഷം രൂപ മുകളിൽ വില കൊടുത്ത് വാങ്ങുന്ന കാറിൽ ആരും പ്രതീക്ഷിക്കില്ല. ജാസിലെ ഗുണനിലവാരം പോലും പല വസ്തുക്കളിലും കാണാനില്ല. വിറ്റാര ബ്രെസയിലെ പോലെ കമ്മാണ്ടിങ് ഡ്രൈവിംഗ് പൊസിഷൻ നൽകിയിട്ടില്ല. അത് നൽകുന്ന SUV ഡ്രൈവിംഗ് എക്സ്പീരിയൻസ് നമ്മൾ മിസ് ചെയ്യും.
സുരക്ഷ
എല്ലാ വേരിയന്റുകളിലും ഡ്യുവൽ ഫ്രന്റ് എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി എന്നിവ സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു. മൾട്ടിപ്പിൾ വ്യൂയിങ് ആംഗിളുകൾ ഉള്ള റിയർ ക്യാമറ നൽകിയിട്ടുണ്ട്. എന്നാൽ സിറ്റി,ജാസ് എന്നീ മോഡലുകളിലെ പോലെ റിയർ പാർക്കിംഗ് സെൻസറുകൾ നൽകിയിട്ടില്ല.
പ്രകടനം
ജാസിൽ ഉള്ള അതെ പവർ ട്രെയിൻ ഓപ്ഷനുകളാണ് WR-V യിലും ഉള്ളത്. ഒരു CVT ഓട്ടോമാറ്റിക് ജാസിൽ ലഭ്യമാണെങ്കിലും WR-V യിൽ ആ ഓപ്ഷൻ നൽകിയിട്ടില്ല. 1.2-ലിറ്റർ പെട്രോൾ മോഡലിൽ പുതിയ 5-സ്പീഡ് മാനുവൽ ഗിയർ ബോക്സ് നൽകിയിട്ടുണ്ട്. BR-V യിൽ ഉപയോഗിക്കുന്ന ഗിയർ ബോക്സ് അടിസ്ഥാനമാക്കിയ ട്രാൻസ്മിഷൻ ആണ് ഇതിൽ എന്നാണ് ഹോണ്ട പറയുന്നത്. ആക്സിലറേഷൻ കൂട്ടാനായി ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും അത് ഡ്രൈവിങ്ങിൽ വളരെ പതുക്കെയേ അനുഭവപ്പെടുന്നുള്ളൂ.
90PS ശക്തിയുള്ള പെട്രോൾ എൻജിൻ ഇടയ്ക്ക് കുറച്ച് അലസത കാണിക്കുന്നുണ്ട്. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഇത് അനുഭവപ്പെടില്ല. എന്നാൽ മുഴുവൻ ലോഡ് ഉള്ള അവസ്ഥയിൽ എൻജിൻ കൂടുതൽ പ്രാവശ്യം ഗിയർ മാറ്റം ആവശ്യപ്പെടും. എന്നാൽ എൻജിൻ മൊത്തത്തിൽ സ്മൂത്തും ശബ്ദം കുറഞ്ഞതുമാണ്. 110Nm ടോർക്ക് 5000rpm നൽകുന്നുണ്ട്. ഇത് വച്ച് കുന്നുകൾ കയറുക കുറച്ച് പ്രയാസകരമായിരിക്കും. ജാസിനെക്കാൾ WR-V പെട്രോൾ മോഡലിന് 62 കി.ഗ്രാം തൂക്കം കൂടുതലാണ്. അതിനാൽ ഇന്ധനക്ഷമത 17.5kmpl ആയി കുറയുന്നുണ്ട്.
1.5-ലിറ്റർ ഡീസൽ എൻജിൻ 100PS പവറും 200Nm ടോർക്കും നൽകുന്നു. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ആണിതിൽ നൽകിയിരിക്കുന്നത്. ഹൈ-ഗിയർ കോമ്പിനേഷനുകൾ ഇഷ്ടപെടുന്ന ഈ എൻജിൻ മികച്ച ലോ എൻഡ് ടോർക്ക് പ്രദാനം ചെയ്യുന്നു. പവർ ഡെലിവറി സ്മൂത്തും ഒരേ നിരയിലുമാണ്. എന്നാൽ ഇത് ഡ്രൈവിംഗ് എളുപ്പമാക്കും എന്നല്ലാതെ അത് ആസ്വാദ്യകരമാക്കുന്നില്ല. ഉയർന്ന ആക്സിലറേഷനിൽ ശബ്ദം കുറച്ച് കൂടുതലാണ്. എന്നാൽ ഇത് സ്പീഡ് ഗെയിൻ വലുതായി നൽകുന്നുമില്ല. നിങ്ങളൊരു റിലാക്സ്ഡ് ഡ്രൈവിംഗ് ഇഷ്ടപെടുന്ന ആളാണെങ്കിൽ സിറ്റി ഡ്രൈവിലോ ഹൈവേ ഓട്ടത്തിലോ ഇത് നിങ്ങളെ ബാധിക്കില്ല. ഫാമിലി കാർ എന്ന നിലയിൽ മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ് WR-V. പല വേരിയന്റുകളിൽ ജാസിനെക്കാൾ 31-50 കി.ഗ്രാം വരെ തൂക്കം കൂടുതലാണ് ഈ ഡീസൽ മോഡലിന്. ഇത് പെർഫോമൻസിനെ ബാധിക്കുന്നില്ല. എന്നാൽ ഇന്ധന ക്ഷമത 25.5kmpl എന്നതിൽ നിന്ന് 1.8kmpl കുറവ് സംഭവിക്കുന്നുണ്ട്.
പെർഫോമൻസ് താരതമ്യം(ഡീസൽ)
ഹോണ്ട WR-V | |
പവർ | 98.6bhp@3600rpm |
ടോർക്ക്(Nm) | 200Nm@1750rpm |
എൻജിൻ ഡിസ്പ്ലേസ്മെന്റ് (cc) | 1498 cc |
ട്രാൻസ്മിഷൻ | മാനുവൽ |
ടോപ് സ്പീഡ്(kmph) | 176 kmph |
0-100ആക്സിലറേഷൻ (സെക്കന്റുകൾ) | 12.43 സെക്കന്റുകൾ |
കെർബ് വെയ്റ്റ് (kg) | 1198kg |
ഇന്ധന ക്ഷമത(ARAI) | 25.5kmpl |
പവർ-വെയ്റ്റ് അനുപാതം | 82.30bhp/ടൺ |
പെർഫോമൻസ് താരതമ്യം(പെട്രോൾ)
ഹോണ്ട WR-V | |
പവർ | 88.7bhp@6000rpm |
ടോർക്ക് (Nm) | 110Nm@4800rpm |
എൻജിൻ ഡിസ്പ്ലേസ്മെന്റ് (cc) | 1199 cc |
ട്രാൻസ്മിഷൻ | മാനുവൽ |
ടോപ് സ്പീഡ്kmph) | 164.26 kmph |
0-100 ആക്സിലറേഷൻ (സെക്കന്റുകൾ) | 15.31 സെക്കന്റുകൾ |
കെർബ് വെയ്റ്റ് (kg) | 1103kg |
ഇന്ധന ക്ഷമത (ARAI) | 17.5kmpl |
പവർ വെയ്റ്റ് അനുപാതം | 80.41bhp/ടൺ |
റൈഡും ഹാൻഡ്ലിങ്ങും
ഹോണ്ടയുടെ മിഡ്-സൈസ് SUV ആയ HR-Vയിൽ നിന്ന് കടം കൊണ്ട സസ്പെൻഷൻ ഘടകങ്ങൾ WR-Vയിൽ നൽകിയിരിക്കുന്നു എന്നാണ് ഹോണ്ട പറയുന്നത്. വലിയ വീലുകൾ നല്കിയിരിക്കുന്നതിനാൽ റോഡിലെ കുഴികളൊന്നും ഈ കാറിന് ഒരു പ്രശ്നമല്ല. പരുക്കൻ റോഡുകൾ താണ്ടുന്നതിൽ ഈ ക്രോസ് ഓവർ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. എന്നാൽ മൊത്തത്തിൽ നോക്കിയാൽ പെട്രോൾ എൻജിനിൽ പ്രത്യേകിച്ചും സസ്പെൻഷൻ കുറച്ച് സോഫ്റ്റ് ആണെന്ന് പറയേണ്ടി വരും.
അതിന്റെ ഫലമായി ചെറിയ ചാട്ടവും കുലുക്കവും അനുഭവപ്പെടും. ഉയർന്ന സ്പീഡിൽ ഇത് കൂടുതൽ വ്യക്തമായി അനുഭവപ്പെടും. കോർണറുകളിൽ ഓടിക്കുമ്പോൾ വലിയ വണ്ടിയുടേതായ ബോഡി-റോൾ ഉണ്ട്. എന്നാൽ വലിയ വീൽബേസും വീതി കൂടിയ ടയറുകളും ഉയർന്ന സ്പീഡിൽ പോലും മികച്ച സുരക്ഷ ബോധം നൽകുന്നുണ്ട്.
ഹാൻഡ്ലിങ് മികച്ചതാണ്. SUV എന്ന പേരുണ്ടെങ്കിലും ഹാച്ച്ബാക്കിന്റെ പെരുമാറ്റമാണ് WR-Vക്ക് ഉള്ളത്. സ്റ്റിയറിങ് കൂടുതൽ ഫീഡ്ബാക്ക് നൽകിയിരുന്നെങ്കിൽ ഡ്രൈവിംഗ് കൂടുതൽ രസകരമായേനെ. ഈ കാർ ഓടിക്കുക എളുപ്പമാണെങ്കിലും ഡ്രൈവിംഗ് പ്രേമികൾക്ക് അത്ര പ്രിയങ്കരം ആകില്ല ഈ കാർ.
ഓഫ്-റോഡ് എബിലിറ്റി
188എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള WR-V ഒരു അർബൻ ക്രോസ് ഓവർ ആണെങ്കിലും ഓൾ-വീൽ ഡ്രൈവ്, ഹെവി ഡ്യൂട്ടി അണ്ടർബോഡി പ്രൊട്ടക്ഷൻ എന്നിവ നൽകിയിട്ടില്ല. ഉയർന്ന സ്പീഡ് ബ്രേക്കറുകൾ, തീർത്തും പൊട്ടി പൊളിഞ്ഞ റോഡുകൾ എന്നിവ WR-Vക്ക് വെല്ലുവിളി ആയിരിക്കും.
ടെക്നോളജി
പുതിയ ഹോണ്ട സിറ്റിയിലെ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയ ‘ഡിജിപാഡ്’ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ആണ് ഇതിൽ നൽകിയിരിക്കുന്നത്. മിറർ ലിങ്ക്, വൈഫൈ കണക്ടിവിറ്റി,HDMI പോർട്ട് തുടങ്ങിയവ ഇതിന്റെ പ്രത്യേക സവിശേഷതകളാണ്. ഫോൺ USB ഉപയോഗിച്ച് കണക്ട് ചെയ്താണ് ഈ സംവിധാനത്തിലെ ആപ്പുകൾ ഉപയോഗിക്കുന്നത്. ഫോണും മിറർ ലിങ്ക് അനുസൃതമായിരിക്കണം.(മിറർ ലിങ്ക് ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന ഒന്നല്ല. ഇത് നേരത്തെ തന്നെ ഫോണിൽ ഒരു സൗകര്യമായി ഉണ്ടായിരിക്കണം.) ഇതിൽ ചില സൗകര്യങ്ങൾ(മ്യൂസിക് പ്ലേയർ,നാവിഗേഷൻ ആപ്പ് തുടങ്ങിയവ ഉദാഹരണം) ഉണ്ടെങ്കിലും ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർ പ്ലേ എന്നിവയെക്കാൾ പരിമിതമായ ആപ്പുകൾ മാത്രമാണ് ലഭ്യം.
ഇതിൽ വൈഫൈ കണക്റ്റിവിറ്റിയും നൽകിയിരിക്കുന്നു. അടുത്തുള്ള വൈഫൈ സോഴ്സ് കണക്ട് ചെയ്യാൻ(ഉദാഹരണമായി നിങ്ങളുടെ ഫോണിന്റെ ഹോട്ട്സ്പോട്ട്) സാധിക്കും. വൈഫൈ കണക്ട് ചെയ്യാൻ USB റിസീവർ ആവശ്യമുണ്ട്. ഇത് ഹോണ്ട ഒരു ആക്സെസ്സറി ആയി നൽകുന്നുണ്ട്. കണക്ട് ആയിക്കഴിഞ്ഞാൽ ബ്രൌസർ ആപ്പ് ഉപയോഗിച്ച് ഫങ്ക്ഷനുകൾ നിയന്ത്രിക്കാനും കഴിയും. ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിൽ തന്നെ വെബ്സൈറ്റുകൾ സന്ദർശിക്കാനും കഴിയും. ഇൻ ബിൽറ്റ് ആയ നാവിഗേഷൻ സിസ്റ്റമിൽ ലൈവ് ട്രാഫിക് അപ്ഡേറ്റ് ലഭിക്കാൻ ഈ ഫീച്ചർ സഹായിക്കും(SD കാർഡ് അടിസ്ഥാനമാക്കിയത്/മാപ്മൈഇന്ത്യ). നാവിഗേഷൻ സിസ്റ്റമിൽ വോയിസ് കമാൻഡ് റെക്കഗ്നിഷൻ ഉപയോഗിക്കാം. വിനോദ,ടെലിഫോൺ ആവശ്യങ്ങൾക്കും വോയിസ് കമാൻഡ് ഉപയോഗിക്കാം. മീഡിയ ഫയലുകൾക്കായി SD കാർഡ് സ്ലോട്ട്,ബ്ലൂ ടൂത്ത് ഓഡിയോ സ്ട്രീമിംഗ്-ടെലിഫോൺ,1.5ജിബി ഇന്റെർണൽ മെമ്മറി എന്നിവയും നൽകിയിരിക്കുന്നു.
വേരിയന്റുകൾ
ഹോണ്ട WR-V രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്-എസ്,എസ് വി എക്സ്
വേർഡിക്ട്
ജാസ് വേണോ WR-V വേണോ? തീർച്ചയായും ഞങ്ങളുടെ ഉത്തരം WR-V എന്ന് തന്നെയാണ്. ജാസിനെക്കാൾ മികച്ച സൗകര്യങ്ങൾ, അതും സിറ്റിയിലേതിന് സമാനമായവ WR-V യിൽ ലഭിക്കുന്നു എന്നതാണ് അതിന് കാരണം.
മേന്മകളും പോരായ്മകളും ഹോണ്ട റീ-വി 2017-2020
- ഞങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ
- ഞങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ
- സുരക്ഷ: ഡ്യുവൽ എയർ ബാഗുകളും എബിഎസ് വിത്ത് ഇബിഡി യും എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു.
- സൺറൂഫ് ഉള്ള ഈ സെഗ്മെന്റിലെ ആദ്യ കാർ.
- കുടുംബത്തിന് മൊത്തം സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള ക്യാബിൻ സ്പേസ്. പ്രായം ചെന്നവർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയും.
- രണ്ട് എൻജിൻ ഓപ്ഷനുകളും ഇന്ധന ക്ഷമത ഉള്ളതാണ്. സിറ്റി ഡ്രൈവിന് പറ്റിയ കാർ.
- വ്യത്യസ്തമായ ബുച്ച് സ്റ്റൈൽ ഡിസൈനിങ്. ജാസ് മോഡൽ അടിസ്ഥാനമാക്കിയ കാർ ആണെങ്കിലും അതിന്റെ ഡിസൈനിൽ നിന്ന് ഏറെ വ്യത്യസ്തം.
- ഡീസൽ എൻജിന് വേണ്ട പഞ്ച് ഇല്ല.
- ജാസിൽ ഉള്ള CVT ഓട്ടോമാറ്റിക് ഗിയർ ബോക്സ് WR-V യിൽ ഒഴിവാക്കിയിരിക്കുന്നു. റിയർ ഹെഡ് റെസ്റ്റുകൾ അഡ്ജസ്റ്റ് ചെയ്യാനാവില്ല. മാജിക് സീറ്റുകൾ, സ്പ്ലിറ്റ് റിയർ സീറ്റുകൾ എന്നിവ ഇല്ല.
- പെട്രോൾ എൻജിൻ മോഡൽ ഫുൾ പാസഞ്ചർ ലോഡിൽ കുറച്ച് ബുദ്ധിമുട്ട് കാണിക്കുന്നു. ഹൈ വേ പ്രകടനം ആവറേജ് ആണ്.
- ഇന്റീരിയർ ഫിനിഷ് ക്വാളിറ്റി കുറച്ച് കൂടി മികച്ചതാക്കാമായിരുന്നു.
ഹോണ്ട റീ-വി 2017-2020 car news
ഹോണ്ട റീ-വി 2017-2020 ഉപയോക്തൃ അവലോകനങ്ങൾ
- All (422)
- Looks (110)
- Comfort (129)
- Mileage (144)
- Engine (98)
- Interior (57)
- Space (75)
- Price (61)
- കൂടുതൽ...
- ഏറ്റവും പുതിയ
- സഹായകമാണ്
- Verified
- Critical
- Honda Wrv - Value വേണ്ടി
We have the honda wrv from almost 7 years now. it has run over 70000kms . we have had a very good experience with the car it still gives mileage above 18kmpl in summers(diesel) the power and torque output is also very good and maintenance cost is also lessകൂടുതല് വായിക്കുക
- Good Engine
Halogen lamp rig yard. music player is updated Virgen regard total, very good build quality, next 7 sitter car in Hondaകൂടുതല് വായിക്കുക
- Good Car വേണ്ടി
It is a very good car. I have the diesel variant which gives very good mileage. Very powerful car and the features are also good. Excellent for long drives.കൂടുതല് വായിക്കുക
- മികവുറ്റ Quality Assurance
White color sunroof cruise control with best mileage and no scratch. Overall, best in comfort with new tires and single head use.കൂടുതല് വായിക്കുക
- Power And Road Presence
Its 1500CC engine will never give you any type of reduction in power whether you are overtaking or making higher speed. It is a subcompact crossover. I think its definitely a good option to buy Honda WR-V.കൂടുതല് വായിക്കുക
റീ-വി 2017-2020 പുത്തൻ വാർത്തകൾ
പുതിയ അപ്ഡേറ്റ്: ഹോണ്ട തങ്ങളുടെ വാഹങ്ങൾക്ക് എനി ടൈം വാറന്റി അവതരിപ്പിച്ചു. 10 വർഷം വരെ അല്ലെങ്കിൽ 1,20,000 കി.മീ വരെയാണ് വാറന്റി.
ഹോണ്ട WR-V വേരിയന്റുകളും വിലയും: മൂന്ന് വേരിയന്റുകളിൽ ലഭ്യം: എസ്, വി(ഡീസൽ മോഡൽ മാത്രം),വി എക്സ്. 8.15 ലക്ഷം മുതൽ 10.35 ലക്ഷം രൂപ വരെയാണ് വില(ഡൽഹി എക്സ് ഷോറൂം വില).
ഹോണ്ട WR-V എൻജിൻ ഓപ്ഷനുകളും മൈലേജും: രണ്ട് ഹോണ്ട WR-V രണ്ട് ഓപ്ഷനുകളിൽ ലഭിക്കും: 1.2-ലിറ്റർ പെട്രോൾ എൻജിനും 1.5-ലിറ്റർ ഡീസൽ എൻജിനും. പെട്രോൾ എൻജിൻ 90PS/110Nm ശക്തി നൽകുമ്പോൾ ഡീസൽ എൻജിൻ നൽകുന്നത് 110PS/200Nm ശക്തിയാണ്. പെട്രോൾ മോഡലിൽ 5-സ്പീഡ് മാനുവൽ ഗിയർ ബോക്സും, ഡീസൽ എൻജിനിൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും നൽകിയിരിക്കുന്നു. പെട്രോൾ വേരിയന്റിന് 17.5kmpl മൈലേജും ഡീസൽ വേരിയന്റിന് 25.5kmpl മൈലേജും കമ്പനി അവകാശപ്പെടുന്നു.
ഹോണ്ട WR-V ഉപകരണങ്ങളും സേഫ്റ്റി ഫീച്ചറുകളും: സൺറൂഫ്,7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നീ സൗകര്യങ്ങൾ നൽകിയിരിക്കുന്നു. ഡ്യുവൽ ഫ്രന്റ് എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി(ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബൂഷൻ),മൾട്ടി വ്യൂ റിയർ പാർക്കിങ് ക്യാമറയും സെൻസറൂകൾ എന്നിവയും ഹോണ്ട WR-V യിൽ നൽകിയിരിക്കുന്നു.
ഹോണ്ട WR-V എതിരാളികൾ: ഫോർഡ് ഫ്രീ സ്റ്റൈൽ, ഹ്യുണ്ടായ് ഐ 20 ആക്റ്റീവ്, മാരുതി സുസുകി ബലെനോ,ടൊയോട്ട ഗ്ലാൻസാ,ഹോണ്ട ജാസ് എന്നിവയും ഈയടുത്ത് ഇറങ്ങിയ ടാറ്റ അൾട്രോസുമാണ്
Ask anythin g & get answer 48 hours ൽ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
A ) The length, width and height of Honda WRV is 3999x1734x1601 mm respectively.
A ) For the availability, we would suggest you walk into the nearest dealership as t...കൂടുതല് വായിക്കുക
A ) The difference between Honda WR-V Edge Edition i-DTEC S and i-DTEC S is that the...കൂടുതല് വായിക്കുക
A ) Honda WRV is not a hybrid car. It will be offered with the same engine options: ...കൂടുതല് വായിക്കുക
A ) For the availability, we would suggest you walk into the nearest dealership as t...കൂടുതല് വായിക്കുക