• login / register
 • ഹോണ്ട ജാസ്സ് front left side image
1/1
 • Honda Jazz
  + 79ചിത്രങ്ങൾ
 • Honda Jazz
 • Honda Jazz
  + 4നിറങ്ങൾ
 • Honda Jazz

ഹോണ്ട ജാസ്സ് is a 5 seater ഹാച്ച്ബാക്ക് available in a price range of Rs. 7.45 - 9.4 Lakh*. It is available in 8 variants, 2 engine options that are bs4/ compliant and 2 transmission options: ഓട്ടോമാറ്റിക് & മാനുവൽ. Other key specifications of the ജാസ്സ് include a kerb weight of 1066 kg, ground clearance of 165 (എംഎം) and boot space of 354 liters. The ജാസ്സ് is available in 5 colours. Over 250 User reviews basis Mileage, Performance, Price and overall experience of users for ഹോണ്ട ജാസ്സ്.

change car
243 അവലോകനങ്ങൾ ഈ കാർ റേറ്റ് ചെയ്യാം
Rs.7.45 - 9.4 ലക്ഷം*
*എക്സ്ഷോറൂം വില in ന്യൂ ഡെൽഹി
കാണു ഓഗസ്റ്റ് ഓഫർ
ഈ മാസത്തെ ഉത്സവ ഓഫറുകൾ നഷ്‌ടപ്പെടുത്തരു
space Image
space Image

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഹോണ്ട ജാസ്സ്

മൈലേജ് (വരെ)27.3 കെഎംപിഎൽ
എഞ്ചിൻ (വരെ)1498 cc
ബി‌എച്ച്‌പി98.6
ട്രാൻസ്മിഷൻഓട്ടോമാറ്റിക്/മാനുവൽ
സീറ്റുകൾ5
സേവന ചെലവ്Rs.4,758/yr

ജാസ്സ് പുത്തൻ വാർത്തകൾ

പുതിയ അപ്ഡേറ്റ് : ഹോണ്ട അവരുടെ വാഹനങ്ങള്‍ക്ക് എനിടൈം വാറന്റി അവതരിപ്പിച്ചു. പത്തു വര്‍ഷം അല്ലെങ്കില്‍ 1,20,000 കിലോമീറ്റര്‍ ആണ് പരിധി.

ഹോണ്ടാ ജാസ് വേരിയന്റുകളും വിലയും: 7.45 ലക്ഷം മുതല്‍ 9.4 ലക്ഷം രൂപ വരെ (ഡല്‍ഹി എക്സ് ഷോറൂം വില) ആണ് വില.  ജാസിന്റെ മൂന്ന് വേരിയന്റുകള്‍ ലഭ്യമാണ്. എസ്(ഡീസല്‍ മാത്രം) വി, വിഎക്സ്.

ഹോണ്ടാ ജാസ് എഞ്ചിനും മൈലേജും : രണ്ട് തരം എഞ്ചിനുകളിലാണ് ജാസ് ലഭ്യമാകുന്നത് . 1.2 ലിറ്റര്‍ പെട്രോള്‍(90 പിഎസ്/110 എന്‍എം) എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍( 100 പിഎസ്/200എന്‍എം) എഞ്ചിനും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. എന്നാല്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ അല്ലെങ്കില്‍ 7 സ്റ്റെപ് സിവിടിയോ ആണ് അവതരിപ്പിച്ചിരിക്കുന്നത്. എആര്‍എഐ അംഗീകൃത 18.2 കെഎംപിഎല്‍ ഇന്ധനക്ഷമതയുമായാണ് ജാസിന്റെ പെട്രോള്‍ മാനുവല്‍ പതിപ്പ് വിപണിയില്‍ മടങ്ങിയെത്തിയിരിക്കുന്നത്.  അതേസമയം ഡീസല്‍ മാതൃകയുടെ മാനുവല്‍ പതിപ്പ് 27.3 കെഎംപിഎല്ലുമായാണ് എത്തുന്നത്. ജാസിന്റെ പെട്രോള്‍-സിവിടി കോംബോയ്ക്ക് 19 കെഎംപിഎല്‍ ആണ് ഇന്ധനക്ഷമത

ഹോണ്ടാ ജാസ് ഫീച്ചറുകള്‍: സുരക്ഷാഫീച്ചറുകളായ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിങ് ഡോര്‍ലോക്ക് എന്നിവ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനില്‍ ഒരുക്കിയിരിക്കുന്നു. ആപ്പിള്‍ കാര്‍ പ്ലേ, ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങളോടു കൂടിയ 7- ഇഞ്ച് ക്യാപ്റ്റീവ് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം ആണ് ജാസില്‍ ഒരുക്കിയിരിക്കുന്നത്.  ഡീസല്‍ , സിവിടി കാറുകളില്‍ പാസീവ് കീലെസ് എന്‍ട്രിക്കൊപ്പം പുഷ് ബട്ടന്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് -സ്റ്റോപ്പും ക്രൂയിസ് കണ്‍ട്രോളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാന എതിരാളികള്‍ :  മാരുതി സുസുക്കി ബലേനോ, ,വോക്സ് വാഗണ്‍ പോളോ, ,ഹ്യുണ്ടായ് എലൈറ്റ്‌ ഐ20 ,ടൊയോട്ട ഗ്ലാന്‍സ, വിപണിയില്‍ പുതുതായി എത്തിയ ടാറ്റ അള്‍ട്രോസ് എന്നിവയാണ് ജാസിന്റെ പ്രധാന എതിരാളികള്‍

കൂടുതല് വായിക്കുക
space Image

ഹോണ്ട ജാസ്സ് വില പട്ടിക (വേരിയന്റുകൾ)

വി1199 cc, മാനുവൽ, പെടോള്, 18.2 കെഎംപിഎൽRs.7.45 ലക്ഷം*
വിഎക്‌സ്1199 cc, മാനുവൽ, പെടോള്, 18.2 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.7.89 ലക്ഷം*
എസ് ഡീസൽ1498 cc, മാനുവൽ, ഡീസൽ, 27.3 കെഎംപിഎൽ Rs.8.16 ലക്ഷം*
വി സി.വി.ടി1199 cc, ഓട്ടോമാറ്റിക്, പെടോള്, 18.2 കെഎംപിഎൽRs.8.65 ലക്ഷം*
വി ഡീസൽ1498 cc, മാനുവൽ, ഡീസൽ, 27.3 കെഎംപിഎൽ Rs.8.96 ലക്ഷം*
വിഎക്‌സ് സി.വി.ടി1199 cc, ഓട്ടോമാറ്റിക്, പെടോള്, 18.2 കെഎംപിഎൽRs.9.09 ലക്ഷം*
ജാസ് എക്സ്ക്ലൂസീവ് സിവിടി1199 cc, ഓട്ടോമാറ്റിക്, പെടോള്, 18.2 കെഎംപിഎൽRs.9.28 ലക്ഷം*
വിഎക്‌സ് ഡീസൽ1498 cc, മാനുവൽ, ഡീസൽ, 27.3 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.9.4 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

 • ഏറ്റവും പുതിയചോദ്യങ്ങൾ

ഹോണ്ട ജാസ്സ് സമാനമായ കാറുകളുമായു താരതമ്യം

എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

ഹോണ്ട ജാസ്സ് അവലോകനം

അവിശ്വസിനീയം എന്ന് തോന്നാം, നിങ്ങളീ ചിത്രത്തില്‍ കാണുന്ന കാര്‍ ആണ് പുതിയ 'ജാസ്'. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോണ്ടാ തങ്ങളുടെ ഉത്പന്നത്തില്‍ ആദ്യ അപ്ഡേറ്റ് നടത്തുന്നത്.  ജാസിന്റെ മിനുക്കുപണികള്‍ക്കായി അല്‍പം കൂടുതല്‍ സമയം പാഴാക്കിയതില്‍ ഹോണ്ടയ്ക്ക് കുറ്റബോധം ഇല്ലെന്ന് പറയാം. എന്തൊക്കെ മാറ്റങ്ങളുമായാണ് ദാസ് എത്തിയിരിക്കുന്നതെന്നും ആ മാറ്റങ്ങള്‍ പ്രയോജനകരമാണോ എന്നും നമുക്ക് പരിശോധിക്കാം.

ആദ്യത്തെ ചോദ്യത്തിന് മറുപടി പറയേണ്ട സമയം ആണ്. പരിഷ്കരിച്ച ഫീച്ചറുകള്‍ എന്നതിനപ്പുറം എന്തെങ്കിലും പുതിയ ജാസില്‍ ചൂണ്ടിക്കാണിക്കാന്‍ ഉണ്ടോ?. ഇല്ല എന്നാണ് ഉത്തരം.  കാലാനുസൃതമായ മാറ്റങ്ങള്‍ ജാസില്‍ ഉറപ്പു വരുത്തുന്നതിന് സാധ്യമായതെല്ലാം ഹോണ്ടാ ചെയ്തിട്ടുണ്ട്. ശരിയായ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉള്‍പ്പെട്ട 21 സെന്‍ച്വറി അപ്രൂവ്ഡ് ടച്ച് സ്ക്രീന്‍ ഉണ്ടെന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ചില ഫീച്ചറുകള്‍ നീക്കം ചെയ്തത് ഒട്ടും സന്തോഷകരമല്ല, പ്രത്യേകിച്ച് മാജിക്‌ സീറ്റ്സ്. ഞങ്ങളുടെ അഭിപ്രായത്തില്‍ മാജിക്‌ സീറ്റ്സ് ജാസിന്റെ പ്രധാന സവിശേഷതയായിരുന്നു.  ചുരുക്കിപ്പറഞ്ഞാല്‍ 2018ലെ ഹോണ്ടാ ജാസിന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ വിപണിയില്‍ നിങ്ങള്‍ക്ക് ലഭിച്ചിരുന്നതുമായി അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഇല്ലെന്നു തന്നെ പറയാം

പുറം

Honda ജാസ്സ്

എന്താണ് മാറിയത്? കാതലായ മാറ്റങ്ങളൊന്നും കൂടാതെയാണ് ഹോണ്ട ജാസിനെ പുനരവതരിപ്പിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ ഞങ്ങള്‍ തെറ്റു പറയില്ല. കാരണം അവര്‍ മാറ്റം വരുത്തിയിട്ടില്ല. ജാസിന്റെ അപ്ഡേറ്റഡ് വേര്‍ഷന് ഷീറ്റ്‌ മെറ്റലിലോ, ബംപറുകളിലോ ഒരു വ്യത്യാസവും വന്നിട്ടില്ല. രാജ്യാന്തര വിപണിയില്‍ , 2017 ല്‍ അവതരിപ്പിച്ച പുതു പതിപ്പിന്‌ ,സ്പോര്‍ട്ടിയര്‍ ലുക്കിങ് ബംപറുകള്‍, പുതുപുത്തന്‍ അലോയ് വീല്‍സ്, ഫുള്‍ എല്‍ഇഡി ഹെഡ് ലാംപ് ക്ലസ്റ്റര്‍( ഹോണ്ടാ സിറ്റി മാതൃകയില്‍) എന്നിവയുണ്ടായിരുന്നു. ദുഃഖകരമെന്ന് പറയട്ടെ ഇന്ത്യന്‍പതിപ്പിന് ഇതിന്റെ ഒരംശം മാത്രമാണ് ലഭിച്ചത്.

•കാണാം ഹോണ്ടാ ജാസ് ഫെയ്സ് ലിഫ്റ്റ്( ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കില്ല) 

Honda ജാസ്സ്

ഡോര്‍ ഹാന്‍ഡിലിലെ അല്‍പം ക്രോമയും, ടെയില്‍ ലാംപിലെ എക്സ്റ്റെന്‍ഡഡ് ലൈറ്റിങ്ങിനുമപ്പുറം ഗണ്യമായി ഒന്നും ഇവിടെ പറയാനില്ല.  പുതിയതായി കൂട്ടിചേര്‍ത്ത ലൈറ്റുകള്‍ ടോപ് സെപെക് മോഡലായ വിഎക്സ് വേരിയന്‍റില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. . നാമിവിടെ സംസാരിക്കുന്നത് വിഎക്സ് വേരിയന്‍റിനെ കുറിച്ചായതിനാല്‍  ഹോണ്ടാ ജാസ് ആ പഴയ സ്വീറ്റ് -ലുക്കിങ് സ്പോയിലര്‍ ആയിരിക്കില്ലെന്ന് ഓര്‍ക്കുക.

Honda ജാസ്സ്

ഹോണ്ടാ ഈ അപ്ഡേറ്റ് അല്‍പം കൂടി ആകര്‍ഷകമാക്കുകയും ഫുള്‍ എല്‍ഇഡി ഹെഡ് ലാംപുകളില്ലാത്ത പക്ഷം ഒരു ജോഡി റണ്ണിങ് ലാംപുകള്‍ എങ്കിലും നല്‍കുകയും വേണമായിരുന്നു. പക്ഷെ അങ്ങനെയുണ്ടായില്ല.   അമേസില്‍ നിന്ന് കടം കൊണ്ട രണ്ട് നിറങ്ങള്‍ മാത്രമാണ് നമുക്ക് ലഭിക്കുന്നത് - ചുവപ്പും സില്‍വറും

Honda ജാസ്സ്

എക്സ്റ്റീരിയര്‍ വിലയിരുത്തല്‍

  ഹ്യുണ്ടായ് എലൈറ്റ്‌  ഐ 20 മാരുതി ബലേനോ ഹോണ്ടാ ജാസ്
നീളം(എംഎം) 3985 എംഎം 3995 എംഎം 3955 എംഎം
വീതി(എംഎം) 1734 എംഎം 1745എംഎം 1694 എംഎം
ഉയരം(എംഎം) 1505 എംഎം 1510 എംഎം 1544 എംഎം
ഗ്രൗണ്ട്  ക്ലിയറന്‍സ് (എംഎം) 170 എംഎം 170 എംഎം 165 എംഎം
വീല്‍ ബേസ് (എംഎം)  2570 എംഎം 2520 എംഎം 2530 എംഎം
കെര്‍ബ് വെയിറ്റ്  (കിലോഗ്രാം) - 985 കിലോഗ്രാം 1154 കിലോഗ്രാം

   ബൂട്ട് സ്പേസ്  താരതമ്യം

  മാരുതി ബലേനോ ഹോണ്ടാ ജാസ് ഹ്യുണ്ടായ് എലൈറ്റ്‌  ഐ 20
വോള്യം 339 ലീറ്റര്‍ 354 ലീറ്റര്‍ 285 ലീറ്റര്‍

ഉൾഭാഗം

Honda ജാസ്സ്

ശ്രേണിയിലെ അത്യുത്തമമായ വിഎക്സ് വേരിയന്‍റില്‍ കണ്ണുടക്കിയില്ലെങ്കില്‍ , പറയത്തക്ക പുതുമയൊന്നും ജാസിന് നല്‍കാനില്ല. നാം ഒരു പുതിയ ഡിസൈന്‍ പ്രതീക്ഷിച്ചില്ല എങ്കിലും എല്ലാ സവിശേഷതകളും പരിചിതവും സൗഹാര്‍ദ്ദപരവുമായി തുടരുന്നു. എല്ലാ ബട്ടണുകളും ഡയലും കൈയെത്തും ദൂരത്തുള്ള സ്വാസ്ഥ്യദായകമായ കാബിന്‍ വീടിന്‌ തുല്യമായ ആനന്ദം നല്‍കും. ന്യൂനതകളില്ലാത്തത് എന്തിന് ശരിയാക്കണം അല്ലേ!

Honda ജാസ്സ്

ഏറ്റവും അധികം മാറ്റം ആവശ്യമായിരുന്നത് മുന്‍ പതിപ്പിലുണ്ടായിരുന്ന 6.2- ഇഞ്ച് ടച്ച് സ്ക്രീനിനാണ്. ഗൂഗിള്‍ പിക്സലിന്റെ കാലത്തെ നോക്കിയ 5233 പോലെ തോന്നുന്ന ടച്ച് സ്ക്രീന്‍ പറയാന്‍ വേണ്ടി പോലും  ഉപഭോക്തൃ സൗഹൃദമായിരുന്നില്ല. . ബലേനോയും എലൈറ്റ്‌ ഐ20യും അനായാസകരമായ ടച്ച് സ്ക്രീനുമായി വിപണിയില്‍ എത്തിയപ്പോള്‍ ജാസിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് കമാന്‍ഡ് സെന്റര്‍ മുറിവിരല്‍ പോലെയുള്ള ടച്ച് സ്ക്രീനില്‍ കുടുങ്ങിക്കിടന്നു. അത് പഴയ കഥ ഇപ്പോള്‍ അമേസില്‍ നിന്ന് കടംകൊണ്ട 7 ഇഞ്ച് ഡിജിപാഡ്2.0 അത്യുദാത്തമായ അപ്ഡേറ്റാണെന്ന് പറയാതെ വയ്യ. കൂട്ടിച്ചേര്‍ത്ത സവിശേഷതകളും പ്രതികരണവും അംഗീകരിക്കത്തക്കതാണ്. ആന്‍ഡ്രോയി‍ഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും വെറും ബോണസാണ്

Honda ജാസ്സ്

മുന്‍പെന്ന പോലെ വായുസഞ്ചാരമുള്ള കാബിന്‍.ഉള്ളിലെ വിശാലത പരിഷ്കരിച്ച പതിപ്പിലും തുടരുന്നു.  ഹെഡ്റൂമും. ഷോള്‍ഡര്‍ റൂമും പിന്‍സീറ്റിന്റെ ക്നീറൂമും ഒക്കെയായി ഉള്‍വശം വിശാലമാണ്. എല്ലാവര്‍ക്കും രുചിക്കില്ലെങ്കിലും സീറ്റുകള്‍ മൃദുലവും സൗകര്യപ്രദവുമാണ്. പിന്‍ സീറ്റുകളില്‍ ശരിയായ ഹെഡ്റെസ്റ്റുകളുടെ അഭാവം ചിലര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. നിങ്ങള്‍ ഉയരം കൂടുതലുള്ള ആളാണെങ്കില്‍, ഇന്റഗ്രേറ്റഡ് ഹെഡ്റെസ്റ്റ് കഴുത്തിന് നേരെ പുറകില്‍ വരുന്നത് , പ്രത്യേകിച്ച് നീണ്ട യാത്രകളില്‍ അസ്വസ്ഥതയ്ക്ക് കാരണമാകും

Honda ജാസ്സ്

ജാസിന്റെ ട്രേഡ്മാര്‍ക്ക് ആയ 'മാജിക്‌ സീറ്റുകളെ' തള്ളിപ്പറഞ്ഞ് ഹോണ്ടാ മുന്നോട്ടു പോയിക്കഴിഞ്ഞു.  ഈ ഒരൊറ്റ സവിശേഷതയാണ് ഹാച്ച്ബാക്കിനെ വൈവിധ്യവത്കരിച്ചത്. ജാസിന്റെ ഈ സവിശേഷതയെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ ഹോണ്ടായുടെ നടപടി അന്പരപ്പിച്ചു. ഏറ്റവും അതിശയകരമായി തോന്നുന്നത് സീറ്റുകളുടെ  60:40 വിഭജനം ഇനിയുള്ള പതിപ്പുകളില്‍ ഉണ്ടാകില്ല എന്നതാണ്

Honda ജാസ്സ്

ഡ്രൈവിങ്ങ് സീറ്റില്‍ കൂടുതല്‍ നേരം ചെലവഴിക്കേണ്ടിവരുന്ന ഒരാളാണ് നിങ്ങളെങ്കില്‍ W-RV യില്‍ നിന്ന് കൈക്കൊണ്ട സെന്‍ട്രല്‍ ആംറെസ്റ്റ് നിങ്ങളെ സന്തുഷ്ടനാക്കും. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടന്‍, കീലെസ് എന്‍ട്രി ടെക്നോളജി, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഇത്തരത്തില്‍ കടമെടുത്ത സവിശേഷതകളാണ്. പക്ഷെ ഡീസല്‍, പെട്രോള്‍ ഓട്ടോ വേരിയന്‍റുകളില്‍ മാത്രമാണ് ഇവ ലഭ്യമാക്കുക

Honda ജാസ്സ്

അറിയാതെ പോകരുത്; പഴയ ഹോണ്ടാ ജാസും പുതിയ ഹോണ്ടാ ജാസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍

ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിങ്- മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍സ്, ടില്‍റ്റ് അഡ്ജസ്റ്റ് ഫോര്‍ ദ സ്റ്റിയറിങ്,  ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് എന്നീ ഫീച്ചറുകള്‍ പുതിയ പതിപ്പിലും തുടരുന്നു. എടുത്തു പറയത്തക്ക മാറ്റമൊന്നും ഈ ഫീച്ചറുകളിലും ഇല്ലെന്ന് തന്നെ പറയാം

 

പ്രകടനം

പരീക്ഷിച്ച് വിജയിച്ച രണ്ട് എന്‍ജിനുകളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ഹോണ്ടാ ജാസ്. 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോറും 1.5 ഡീസല്‍ മോട്ടോറും ആണുള്ളത്. സിവിടി ഓട്ടോമാറ്റിക്ക് പതിപ്പായും പെട്രോള്‍ മോഡല്‍ ലഭ്യമാണ്. ഡീസല്‍ പതിപ്പിന്‌ പക്ഷെ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. പുതിയ അമേസിനെ പോലെ ഡീസല്‍ -സിവിടി കോംബോ ഇല്ലെന്നു സാരം

പെട്രോള്‍

1.2 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലണ്ടര്‍ മോട്ടര്‍ 90 പിഎസ് പവറും 110 എന്‍എം ടോര്‍ക്കും ഉണ്ടാക്കുന്നു. മുഖ്യ എതിരാളികളായ ബലേനോയേയും എലൈറ്റ്‌ ഐ20യേയും അപേക്ഷിച്ച് പവര്‍ കൂടുതലാണെങ്കിലും ടോര്‍ക്കില്‍ നേരിയ കുറവുണ്ട്. ഹോണ്ട ലഭ്യമാക്കുന്ന 5 സ്പീഡ് മാനുവലിനും 7 സ്റ്റെപ് സിവിടിക്കും ഒപ്പം ട്രാന്‍സ്മിഷന്‍ ഓപ്ഷനുംകളും മാറ്റമില്ലാതെ തുടരുന്നു

Honda Jazz

സ്വച്ഛതയ്ക്ക് പെരുമയുള്ള ഹോണ്ടയുടെ പെട്രോള്‍ മോട്ടറുകളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ജാസിന്‍റേതും. സ്റ്റാര്‍ട്ട് ചെയ്തിടുന്പോള്‍ പരിചിതമായ ഒരു നിശബ്ദത അനുഭവപ്പെടും  വേഗം കൂട്ടുന്പോഴാകട്ടെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ശബ്ദമാണ് ഉണ്ടാകുക. ഇടയ്ക്കിടെ ഈ വേഗം കൂട്ടല്‍ നടത്തേണ്ടി വരുമ്പോള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ല. കാരണം ആവേശ ഡ്രൈവിങ്ങില്‍ ജാസിന്റേത് അത്ര നല്ല പ്രകടനമല്ല തന്നെ. വളരെ പതിയെ പോകുന്നതിനിടയില്‍ പെട്ടന്ന് ഉയര്‍ന്ന സ്പീഡിലെത്താന്‍ ശക്തമായി ആക്സിലേറ്റര്‍ കൊടുക്കേണ്ടി വരുന്നത് ഐ-വിടിഇസി എന്‍ജിനുകളില്‍ സര്‍വസാധാരണമാണ്. എന്‍ജിന്‍ അതിന്റെ മധ്യശ്രേണിയിലെത്തിയാല്‍ യാഥോചിതമായ ആവേശം അനുഭവപ്പെടും.  പറഞ്ഞുവരുന്നത് എന്താണെന്ന് വച്ചാല്‍ ഇന്നത്തെ ഗതാഗതക്കുരുക്കിനിടയിലെ ഇടവേളകളില്‍ ശരവേഗത്തില്‍ ചീറിപ്പായാം എന്ന് പ്രതീക്ഷിക്കരുത് . സാവധാനത്തിലുള്ള സഞ്ചാരമാണ് ഈ എന്‍ജിന്‍ ഇഷ്ടപ്പെടുന്നത്

Honda Jazz

സാവധാനത്തിലുള്ള ഡ്രൈവിങ്ങില്‍ ജാസിന്‍റെ  ലൈറ്റ് ക്ലച്ചും സ്മൂത്ത് ഗിയര്‍ ത്രോകളും നിങ്ങള്‍ക്ക് ആസ്വാദ്യകരമാകും. നിങ്ങളൊരു യോഗിയെ പോലെയാണ് വാഹനമോടിക്കുന്നതെങ്കില്‍ നിങ്ങളെ ആനന്ദത്തിന്റെ പരമപദത്തില്‍ എത്തിക്കാന്‍ ജാസ് കൂട്ടാളിയാകും. സമാധാനപൂര്‍വ്വമായ ഡ്രൈവിങ്ങാണ് നിങ്ങളുടെ മനസിലെങ്കില്‍ അല്‍പം പണം കൂടുതല്‍ ചെലവഴിച്ച് സിവിടി മോഡല്‍ സ്വന്തമാക്കാനാണ് ഞങ്ങളുടെ നിര്‍ദേശം

Honda Jazz

ജാസിന്റെ ഈസി ഗോയിങ് സ്വഭാവത്തിന് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ആക്കം കൂട്ടുന്നു. എന്നാല്‍ ഈ സവിശേഷതയ്ക്കും തിക്കിത്തിരക്കിയുള്ള സഞ്ചാരത്തില്‍ താത്പര്യമില്ല എന്നതിനാല്‍ സ്പോര്‍ട്സ് മോഡും പാഡില്‍ ഷിഫ്റ്റേഴ്സും നിങ്ങളെ കബളിപ്പിക്കാതിരിക്കട്ടെ. പതിയെ കാലമര്‍ത്തി ഡ്രൈവ് ചെയ്യേണ്ടതേ ഉള്ളു , ജാസിന്റെ ഓട്ടോമാറ്റിക്ക് വേരിയന്‍റ് പടി പടിയായി എളുപ്പത്തില്‍ വേഗത കൈവരിക്കും.  പെടലില്‍ ചെലുത്തുന്ന ശക്തിക്ക് ആനുപാതികമായിരിക്കും ആക്സിലറേഷന്‍ പ്രധാനമായും അനുഭവപ്പെടുക. വളരെ പെട്ടന്ന് വേഗം കൂട്ടേണ്ട സാഹചര്യത്തില്‍ ഓര്‍ക്കേണ്ടത് ഗിയര്‍ബോക്സ് നൊടിയിടയില്‍ മാറുന്ന ഒന്നല്ല എന്നതാണ്.

Honda Jazz

പെട്ടന്ന് വേഗം കൂട്ടുന്ന സാഹചര്യത്തില്‍ റെഡ് ലൈനില്‍ ലോക്ക് ചെയ്യുന്നതിന് ഒരു നിമിഷം ശങ്കിക്കുന്ന സിവിടിയുടെ സ്വഭാവം വിമര്‍ശനവിധേയമാണ്.  ഞൊടിയിടയില്‍ വേഗം കൈവരിക്കുമെങ്കിലും ഉച്ചസ്ഥായിയിലുള്ള എന്‍ജിന്‍റെ മുരള്‍ച്ച അത് അനുഭവവേദ്യമാക്കില്ല. . പാഡില്‍ ഷിഫ്റ്റഴ്സിന്റെ സഹായത്തോടെ ഗിയറിനെ നിങ്ങളുടെ വരുതിയിലാക്കാം. . അക്കാര്യം നിങ്ങളെ അലട്ടുന്നില്ലെങ്കില്‍ എപ്പോഴും സ്പോര്‍ട്സ് മോഡില്‍ സഞ്ചരിക്കാം.  പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ ജാസിനെ ഒരു ഹോട്ട് ഹാച്ച് ആക്കി മാറ്റാം എന്ന് പ്രതീക്ഷിക്കരുതെന്ന് മാത്രം

പെര്‍ഫോമന്‍സ് വിലയിരുത്തല്‍ (പെട്രോള്‍)

  മാരുതി ബലേനോ ഹോണ്ടാജാസ്  ഹ്യുണ്ടായ് എലൈറ്റ്‌  ഐ 20
പവര്‍ 83.1bhp@6000rpm 88.7bhp@6000rpm 981.86bhop@6000 rpm
ടോര്‍ക്ക് 115Nm@4000rpm 110Nm@4800 rpm 114.73Nm@4000rpm
എന്‍ജിന്‍ ഡിസ്പ്ലേസ്മെന്റ് (cc) 1197 cc 1199cc 1197 cc
ട്രാന്‍സ്മിഷന്‍ മാനുവല്‍ മാനുവല്‍ മാനുവല്‍
ടോപ് സ്പീഡ്(Kmph) 180 Kmph 172 Kmph 170 Kmph
0-100 ആക്സിലറേഷന്‍(സെക്കന്‍റ്) 12.36 seconds 13.7 seconds 13.2 seconds
കെര്‍ബ് വെയിറ്റ് (കെ.ജി) 890 kg 1042 kg  
  ഇന്ധനക്ഷമത(എആര്‍എഐ)  21.4 kmpl 18.7kmpl 18.6 kmpl
പവര്‍ വെയിറ്റ് റേഷ്യോ   85.12bhp/ton  

മുന്‍ഗാമിയെപ്പോലെ തന്നെയാണ് പുതിയ ജാസ് പെട്രോളിന്‍റെ വാഹനാനുഭവം.  നഗരത്തിരക്കിനുള്ളില്‍ ശാന്തം, ഹൈവെയില്‍ ആവശ്യാനുസൃതം എന്നാല്‍ വേഗപരിധിക്കുള്ളില്‍ നിന്ന് തന്നെ ഡ്രൈവ് ചെയ്യണമെന്ന നിര്‍ബന്ധമേതുമില്ല. ഡീസല്‍ പതിപ്പോ?

ഡീസല്‍

Honda Jazz

ഹോണ്ടയുടെ വിശ്വസ്തമായ ഐ-ഡിടിഇസി മോട്ടര്‍ സോള്‍ജിയേഴ്സാണ് ജാസിനുള്ളത്. ഹോണ്ട സിറ്റിയേയും WR-Vയേയും പോലെ 100 പിഎസ് പവറും 200എന്‍എം ടോര്‍ക്കും ഈ മോട്ടര്‍ ഉത്പാദിപ്പിക്കുന്നു. ഒപ്പം സിക്സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും.  പഴയ മോട്ടോറുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ത് മാറ്റമാണ് അനുഭവപ്പെടുക

ഞങ്ങളുടെ അനുഭവത്തില്‍ പഴയതില്‍ നിന്ന് പ്രകടമായ വ്യത്യാസം ഒന്നും പറയാന്‍ കഴിഞ്ഞില്ല. എഞ്ചിന്‍ ഓണായിരിക്കുന്പോള്‍ ചെറിയ ചടപടാ ശബ്ദം ഉണ്ടാക്കുന്നു, കാബിനില്‍ ചെറു പ്രകന്പനങ്ങളും അനുഭവപ്പെടും. മൊത്തത്തില്‍ എന്‍വിഎച്ച് ലെവല്‍ കുറച്ചതായി ഹോണ്ടാ അവകാശപ്പെടുന്നുണ്ടെങ്കിലും  അടുത്തടുത്ത പരീക്ഷണങ്ങളില്‍ കൂടി മാത്രമേ അത് വിലയിരുത്താന്‍ കഴിയുകയുള്ളൂ. ഡ്രൈവെബിലിറ്റി പരിഗണക്കുന്പോള്‍ പഴയ രീതിയില്‍ തന്നെയാണ് നിലകൊള്ളുന്നത്. ടര്‍ബോ കിക്കിലും ടോര്‍ക്കില്‍ മാരുതിയുടെ 1.3 ഡിഡിഐഎസിനു സമാനമായ തരംഗങ്ങള്‍ ഉണ്ടാകുന്നില്ല.  

Honda Jazz

ഇതില്‍ നിന്ന് വ്യക്തമാകുന്നത്  നഗരപരിധിക്കുള്ളിലും വീടിന്റെ സുരക്ഷിതത്വം അനുഭവവേദ്യമാക്കുന്ന പതുക്കെയുള്ള യാത്ര നിങ്ങളില്‍ മടുപ്പുളവാക്കില്ല. ഹൈവെയിലൂടെ ആയാസരഹിതമായ യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിലും ഡീസല്‍ വേരിയന്‍റ് വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍. ആ അധിക കുതിര ശക്തി നിങ്ങളെ സംതൃപ്തരാക്കും.

യാത്രയും സംരക്ഷണവും

ആസ്വാദ്യകരമായ യാത്ര തന്നെയാണ് ഈ പാക്കേജിന്‍റെ മുഖ്യ ആകര്‍ഷണം. സസ്പെന്‍ഷന്‍ ഹാര്‍ഡ് വെയറില്‍ മാറ്റമില്ലാത്തതിനാല്‍ തന്നെ സുഖദമായ യാത്ര ഉറപ്പു നല്‍കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളുണ്ടാക്കുന്ന കു‍ലുക്കം അനുഭവപ്പെടില്ല എന്നതാണ് ഒരു പ്രത്യേകത.  നഗരത്തിരക്കിലൂടെ ഒരു ശാന്തയാത്രായാണ് നിങ്ങളുടെ സ്വപ്നമെങ്കില്‍ ജാസ് ആണ് നിങ്ങള്‍ക്ക് അനുയോജ്യമായ പങ്കാളി.സസ്പെന്‍ഷന്‍ കാബിനുള്ളില്‍ കാര്യമായി ബാധിക്കാത്തതിനാല്‍ സ്വാസ്ഥ്യമുള്ള ഒരു യാത്ര ലഭിക്കുന്നു. സ്പീഡ് വര്‍ധിച്ച് മൂന്നക്കത്തില്‍ എത്തുന്പോഴും വാഹനം സന്തുലിതാവ്സഥയില്‍ നിലനില്‍ക്കുന്നു. അതിലും മുന്നോട്ടു പോയി വേഗപരിധിയിലെത്തിയാലും  സുഖപ്രദമായി ഒഴുകി നടക്കുന്നതു പോലെ ഒരു അനുഭവമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക

Honda Jazz

യാത്രികരുടെ സമ്പൂര്‍ണ്ണ ക്ഷേമം ഉറപ്പു വരുത്തുന്ന നിര്‍മ്മിതിയാണെങ്കിലും ആവേശഭരിതരായ യാത്രയില്‍ ചില കുലുക്കങ്ങളൊക്കെ പ്രതീക്ഷിക്കാവുന്നതാണ്. ഹോണ്ടായുടെ അനൂകുല സ്റ്റിയറിങ്  ഡ്രൈവറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് സംശയലേശമന്യേ പറയാം. ശരിയായ അനുപതാത്തിലുള്ള സ്റ്റിയറിങ് മുന്‍ വീലുകള്‍ എവ്വിധമുള്ളതാണെന്ന് നിങ്ങളോട് സംവദിക്കുന്നു

പ്രവർത്തനമികവ് താരതമ്യം(ഡീസൽ)

  മാരുതി ബലേനോ ഹോണ്ടാജാസ് ഹ്യുണ്ടായ് എലൈറ്റ്‌   ഐ  20
പവർ 74bhp@4000rpm 98.6bhp@3600rpm 88.76bhp@4000rpm
ടോർക്ക്(Nm) 190Nm@2000rpm 200Nm@1750rpm 219.66nm@1500-2750rpm
എൻജിൻ ഡിസ്പ്ലേസ്മെൻറ്(cc) 1248 cc 1498 cc 1396 cc
ട്രാൻസ്മിഷൻ Manual Manual Manual
ടോപ് സ്പീഡ്(kmph) 170 Kmph 172 Kmph 180 Kmph
0-100 ആക്സിലറേഷൻ(sec) 12.93 seconds 13.7 Seconds 13.57 Seconds
കെർബ് വെയിറ്റ്(kg) 985kg 1154kg -
ഫ്യുവൽ എഫിഷൻസി(ARAI) 27.39kmpl 27.3kmpl 22.54kmpl
പവർ-വെയിറ്റ് റേഷ്യോ 75.12bhp/ton 85.44bhp/ton -

ജാസിന് നിലവിലുള്ള എംആര്‍എഫ് ZVTV  റബറിനെക്കുറിച്ചും പറയേണ്ടതുണ്ട്. അത്യുതമമെന്ന് കരുതാനാവാത്ത ടയറുകളാണിവ. അതിനാല്‍ തന്നെ വളവുകളില്‍ അതിവേഗം തിരിയുമ്പോള്‍ സ്ഥിരത പ്രതീക്ഷിക്കാനാവില്ല.  കുറച്ചുകൂടി സൈലന്റ് ആയ ടയറുകളിലേക്ക് അപ് ഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ആഗ്രഹിക്കും വിധം ശബ്ദമുളവാക്കുന്നതുമാണ്.

സുരക്ഷ

വരാനിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ കണക്കിലെടുക്കുന്പോള്‍ ഇരട്ട എയര്‍ബാഗുകള്‍, നിലവാരമുള്ള എബിഎസ് ആന്‍ഡ് റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ്‌ റിമൈന്‍ഡര്‍, ഫ്രണ്ട് ഫോഗ് ലാംപുകള്‍, ഇമ്മോബിലൈസര്‍, റിയര്‍ ഡീഫോഗര്‍ എന്നീ സുരക്ഷാഫീച്ചറുകളും ജാസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വേരിയന്റുകൾ

അടിസ്ഥാന വേരിയന്‍റുകളായ E, S എന്നിവയില്‍ ബ്ലൂ ഇല്യൂമിനേഷന്‍ ഉള്ള  മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ കോംബിമീറ്റര്‍, ഇന്ധനഉപഭോഗ ഡിസ്പ്ലെ, എക്കോ അസിസ്റ്റ് സിസ്റ്റം, ലെയ്ന്‍ ചെയ്ഞ്ച് ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ  വളരെ കുറച്ച് ഫീച്ചറുകളേ ലഭിക്കു.

അതേസമയം മിഡ്-റേഞ്ച് എസ്‍വി ഗ്രേഡില്‍ കുറച്ചുകൂടി ആകര്‍ഷകമായ സംവിധാനങ്ങളുണ്ട്.  ഇന്‍സ്റ്റാനിയോസ് ഫ്യുവല്‍ എക്കോണമി ഡിസ്പ്ലെ, ഔട്ട് സൈഡ് ടെംപറേച്ചര്‍ ഡിസ്പ്ലേ, ഡ്യുവല്‍ ട്രിപ് മീറ്റര്‍, ഇല്യൂമിനേറ്റഡ് ലൈറ്റ് അഡ്ജസ്റ്റര്‍ ഡയല്‍ എന്നി സൗകര്യങ്ങളാണ് ലഭിക്കുക. ഉന്നതശ്രേണിയിലുള്ള വിഎക്സിന് 6.2 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്റ് സിസ്റ്റം, ഡിവിഡി പ്ലെയര്‍, നാവിഗേഷന്‍ എന്നിവയുമുണ്ട്.

ഹോണ്ടാ ജാസിന്‍റെ ഗുണവും ദോഷവും എല്ലായിപ്പോഴത്തേയും പോലെ വിശ്വസിനീയവും സംതൃപ്ത ഡ്രൈവിങ്ങ് നല്‍കുന്നതും  വഴക്കമുള്ളതുമാണ്

മേന്മകളും പോരായ്മകളും ഹോണ്ട ജാസ്സ്

ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

 • സ്ഥല സൗകര്യം- എല്ലാ അര്‍ത്ഥത്തിലും ശരിക്കുള്ള ഒരു ഫൈവ് സീറ്റര്‍ ഹാച്ച് ബാക്ക്
 • ശ്രേണിയിലെ ഏറ്റവും വിശാലമായ 354-ലിറ്റര്‍ ബൂട്ട്
 • നഗരജീവിതത്തിനിണങ്ങിയ ഗുണമേന്‍മയേറിയതും സുഖപ്രദവുമായ യാത്ര
 • അനുദിന ഡ്രൈവിങ്ങിന് ഇണങ്ങുന്ന സിവിടി- വഴക്കമുള്ളത്, കരുത്തുറ്റത്, സ്വസ്ഥ്യം നല്‍കുന്നത്

ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

 • മാജിക്‌ സീറ്റ് പോലെയുള്ള ഫീച്ചറുകള്‍ നീക്കിയത്. റിയര്‍ സ്പോയിലര്‍ ഒഴിവാക്കാമായിരുന്നു
 • പഴക്കം തോന്നിപ്പിക്കുന്ന ഡിസൈന്‍. മാറ്റം വരുത്തേണ്ടിയിരുന്നു
 • ഉന്നത ശ്രേണിയിലെ പെട്രോള്‍ മാനുവല്‍ വേരിയന്‍റിലെ സ്റ്റാര്‍ട്ട് സ്റ്റോപ് ബട്ടന്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ നല്ല ഫീച്ചറുകളുടെ അഭാവം
space Image

ഹോണ്ട ജാസ്സ് ഉപയോക്തൃ അവലോകനങ്ങൾ

4.4/5
അടിസ്ഥാനപെടുത്തി243 ഉപയോക്തൃ അവലോകനങ്ങൾ
 • All (275)
 • Looks (80)
 • Comfort (113)
 • Mileage (69)
 • Engine (77)
 • Interior (51)
 • Space (101)
 • Price (22)
 • More ...
 • ഏറ്റവും പുതിയ
 • സഹായകമാണ്
 • VERIFIED
 • CRITICAL
 • Value For Money Package

  Its a pleasure driving beautifully crafted Jazz by Honda, whether its exteriors, interiors, craftsmanship, what else I could say, its a class a part hatch, music system s...കൂടുതല് വായിക്കുക

  വഴി sheikh
  On: Apr 17, 2020 | 354 Views
 • Jazz - Complete Family Car

  It's a great car and worth for money. I have used this car for 4 years there is no problem yet. For, the city and long drives it is very comfortable.

  വഴി salil gupta
  On: May 04, 2020 | 39 Views
 • Awesome Car With Amazing Specifications

  Overall, nice car but I have a top-specification automatic variant which is 2nd last model in manual variant so it misses out so many features like touch screen, keyless ...കൂടുതല് വായിക്കുക

  വഴി raj trivedi
  On: Jun 02, 2020 | 127 Views
 • Super Car

  Nice car for both inside and outside the city. Ride quality is good, but the pick is less.

  വഴി basanagouda
  On: Jun 02, 2020 | 25 Views
 • Just An Awesome Car

  Great car for city and long drive! Performance, comfort, back seat legroom and boot space are all great advantages of this car.

  വഴി ആനന്ദ്
  On: May 09, 2020 | 40 Views
 • എല്ലാം ജാസ്സ് അവലോകനങ്ങൾ കാണുക
space Image

ഹോണ്ട ജാസ്സ് നിറങ്ങൾ

 • റെഡിയന്റ് റെഡ് മെറ്റാലിക്
  റെഡിയന്റ് റെഡ് മെറ്റാലിക്
 • വെളുത്ത ഓർക്കിഡ് മുത്ത്
  വെളുത്ത ഓർക്കിഡ് മുത്ത്
 • ആധുനിക സ്റ്റീൽ മെറ്റാലിക്
  ആധുനിക സ്റ്റീൽ മെറ്റാലിക്
 • ഗോൾഡൻ ബ്രൗൺ മെറ്റാലിക്
  ഗോൾഡൻ ബ്രൗൺ മെറ്റാലിക്
 • ചാന്ദ്ര വെള്ളി
  ചാന്ദ്ര വെള്ളി

ഹോണ്ട ജാസ്സ് ചിത്രങ്ങൾ

 • ചിത്രങ്ങൾ
 • Honda Jazz Front Left Side Image
 • Honda Jazz Side View (Left) Image
 • Honda Jazz Rear Left View Image
 • Honda Jazz Front View Image
 • Honda Jazz Rear view Image
 • Honda Jazz Grille Image
 • Honda Jazz Front Fog Lamp Image
 • Honda Jazz Headlight Image
space Image

ഹോണ്ട ജാസ്സ് വാർത്ത

ഹോണ്ട ജാസ്സ് റോഡ് ടെസ്റ്റ്

 • പുതിയ ഹോണ്ട അമേസ് ചെയ്തു തയ്യൽ ഉണ്ടാക്കി സബ് 4M വിഭാഗത്തിൽ, നേരത്തെ വ്യത്യസ്തമായി, സബ്-4M സെഡാനുകൾ ഒരു മലക്കം പോലെ കാണപ്പെടുന്ന ഏറ്റെടുക്കാൻ. നിങ്ങൾ ഡിസയറെ ഇഷ്ടപ്പെടുന്നതെല്ലാം എല്ലാം തന്നെയാണോ?

  By alan richardJun 17, 2019
 • 2013 ൽ, അമേസ് കമ്പനിയുടെ ആദ്യത്തെ ഡീസൽ എഞ്ചിൻ ഡീസൽ വിശക്കുന്ന ഇന്ത്യൻ വിപണിയിൽ എത്തിച്ചു. താമസിയാതെ, സെക്കൻഡ്-ജെൻ അമേസ് രാജ്യത്ത് ആദ്യമായി ഡീസൽ-സിവിടി കോമ്പിനേഷൻ അവതരിപ്പിക്കും. ഡീസൽ-സി.വി.ടി ഹോണ്ട ഇതു പോലെ നല്ലതാണെന്ന് കണ്ടെത്തുകയും അമെയ്സ് കൂടുതൽ മെച്ചപ്പെട്ടതാക്കുകയ

  By siddharthJun 17, 2019
space Image

പരിഗണിക്കാൻ കൂടുതൽ കാർ ഓപ്ഷനുകൾ

Write your Comment on ഹോണ്ട ജാസ്സ്

91 അഭിപ്രായങ്ങൾ
1
L
lankalapalli saisrinivas
Feb 3, 2019 8:27:37 PM

It's good but not available in Diesel cvt

Read More...
  മറുപടി
  Write a Reply
  1
  P
  premkumar ks
  Mar 29, 2018 12:45:44 PM

  aug,2016 ,i purchased Jazz vx petrol, around 6000kms, now rear shocks are more stiff, even a small speed breaker (3inch ht)makes the whole car to jump like skipping,even at low speeds (<10 kmph),so rear passengers feel more discomfort and getting back pain(1 hr travel). i checked with other drivers opinion too...give me the exact remedy.....i got 3 honda two wheelers, all them had the same problem ,whether Honda shock observers fail Indian roads(doubt)......

  Read More...
   മറുപടി
   Write a Reply
   1
   C
   cardekho
   May 4, 2016 8:08:00 AM

   Jazz is a premium hatch which means it is long as compared to the mainstream hatches in India. The absence of rear AC vents is surely a turn off but it covers up with a powerfull AC. It also does not have a AC ioniser for better air quality. However, Honda is known for its luxury . The AC works quite well for the driver but might take some time to lower the temprature for the rear passengers.

   Read More...
    മറുപടി
    Write a Reply
    space Image
    space Image

    ഹോണ്ട ജാസ്സ് വില ഇന്ത്യ ൽ

    നഗരംഎക്സ്ഷോറൂം വില
    മുംബൈRs. 7.63 - 9.61 ലക്ഷം
    ബംഗ്ലൂർRs. 7.54 - 9.52 ലക്ഷം
    ചെന്നൈRs. 7.55 - 9.52 ലക്ഷം
    ഹൈദരാബാദ്Rs. 7.55 - 9.52 ലക്ഷം
    പൂണെRs. 7.54 - 9.52 ലക്ഷം
    കൊൽക്കത്തRs. 7.53 - 9.48 ലക്ഷം
    കൊച്ചിRs. 7.65 - 9.6 ലക്ഷം
    നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക
    space Image

    ട്രെൻഡുചെയ്യുന്നു ഹോണ്ട കാറുകൾ

    • പോപ്പുലർ
    • ഉപകമിങ്
    • എല്ലാം കാറുകൾ
    കാണു ഓഗസ്റ്റ് ഓഫർ
    ×
    നിങ്ങളുടെ നഗരം ഏതാണ്‌