ഹോണ്ട ബി ആർ വി, 2016 ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ അക്കോർഡ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
മുംബൈ: ഹോണ്ടയുടെ ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുന്ന കോംപാക്‌ട് എസ് യു വി ബി ആർ വി വരുന്ന ഡെൽഹി ഓട്ടൊ എക്‌സ്പോയിൽ പ്രദർശിപ്പിക്കും. അമേസ്, ബ്രിയൊ, മൊബിലിയൊ തുടങ്ങിയവയുടെ അതേ പ്ലാറ്റ്ഫോമിലാണ് വാഹനനം ഒരുങ്ങുന്നതെങ്കിലും അതിനെ വീർപ്പിച്ചു കെട്ടിയ ഒരു ക്രോസ്സ് ഓവറാക്കാൻ ഹോണ്ടയുടെ എഞ്ചിനീയർമ്മാർക്ക് കഴിഞ്ഞിട്ടുണ്ട്.
അമേസ്, മൊബിലിയൊ, സിറ്റി തുടങ്ങിയവയിൽ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും ബി ആർ വി യിലും എന്നു പ്രതീക്ഷിക്കാം. 6 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായെത്തുന്ന എഞ്ചിൻ അതേ കരുത്തും ടോർക്കും പുറന്തള്ളും. ഹോണ്ടയുടെ എർത്ത് ഡ്രീമിങ്ങ് ടെക്‌നോളജി ഉപയോഗിക്കുന്ന ഒരു സി വി ടി ഓട്ടോമാറ്റിക് ഗീയർ ബോക്‌ശ് കൂടി ബി ആർ - വി യിൽ പ്രതീക്ഷിക്കാം.
ബി ആർ - വിക്കൊപ്പം ഹോണ്ടയുടെ ഔദ്യോഗീയ സെഡാനായ അക്കോർഡും ഡെീ ഓട്ടോ എക്‌സ്പോയിലേക്ക് ഔദ്യോഗീയമായി തിരിച്ചു വരവ് നടത്തും. പെട്രോൾ (2.4 ലിറ്റർ ഐ - വി ടി ഇ സി മോട്ടോർ), ഹൈബ്രിഡ് എഞ്ചിനുകളായിരിക്കും വാഹനത്തിന് കരുത്തേകുക, ഇത് ടൊയോറ്റ ക്യാമ്രി ഹൈബ്രിഡുമായി നേരിട്ടുള്ള മത്സരത്തിന് വഴിവെക്കും. ആപ്പിൾ കാർ പ്ലേ, ഗൂഗിൾ ആൻട്രോയ്‌ഡ് ഓട്ടോ തുടങ്ങിയവയുമായി സഹകരിക്കുന്ന 7 ഇഞ്ച് ടച്ച്ക് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിൽ ഉണ്ടാകുകയെന്നും നമുക്ക് പ്രതീക്ഷിക്കാം.
0 out of 0 found this helpful