• login / register
 • നിസ്സാൻ കിക്ക്സ് front left side image
1/1
 • Nissan Kicks
  + 61ചിത്രങ്ങൾ
 • Nissan Kicks
 • Nissan Kicks
  + 10നിറങ്ങൾ
 • Nissan Kicks

നിസ്സാൻ കിക്ക്സ്

കാർ മാറ്റുക
214 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.9.55 - 13.69 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി
കാണു <stringdata> ഓഫർ
ഈ മാസത്തെ ഉത്സവ ഓഫറുകൾ നഷ്‌ടപ്പെടുത്തരു

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ നിസ്സാൻ കിക്ക്സ്

മൈലേജ് (വരെ)20.45 കെഎംപിഎൽ
എഞ്ചിൻ (വരെ)1498 cc
ബി‌എച്ച്‌പി108.5
ട്രാൻസ്മിഷൻമാനുവൽ
സീറ്റുകൾ5
സേവന ചെലവ്Rs.5,584/yr

കിക്ക്സ് പുത്തൻ വാർത്തകൾ

കിക്ക്‌സിന്റെ പുതിയ വിവരങ്ങള്‍ 

നിസാന്‍ തങ്ങളുടെ പുതിയ എസ് യുവി കിക്ക്സ് കസ്റ്റമൈസ് ചെയ്യാനായി വിവിധ ആക്സസറീസ് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. അത് സംബന്ധിച്ച് ഇവിടെ വായിക്കാം.പക്ഷെ കിക്ക്സ് വാങ്ങാനാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ പണത്തിന് മുതലാകുന്ന ഏത് വേരിയന്റാണ് ഞങ്ങള്‍ ഓഫര്‍ ചെയ്യുന്നതെന്ന് അറിയേണ്ടതുണ്ട്. 

നിസാന്‍ കിക്ക്‌സിന്റെ വില : നിസാന്‍ കിക്ക്സ് ഡീസല്‍, പെട്രോള്‍ എഞ്ചിനുകളില്‍ വിവിധ വേരിയന്റുകളില്‍ ലഭ്യമാണ്. പെട്രോള്‍ ഓപ്ഷന് 9.55 ലക്ഷം മുതല്‍ 10.95 ലക്ഷം രൂപവരെയാണ് വില. ഡീസല്‍ എഞ്ചിന്‍ വേരിയന്റുകള്‍ക്ക് 10.85ലക്ഷം -14.65 ലക്ഷം രൂപയാണ് വിലനിലവാരം. (എക്സ് ഷോറും, ഡല്‍ഹി).

നിസാന്‍ കിക്ക്‌സ് എന്‍ജിന

എഞ്ചിനുകളുടെയും ട്രാന്‍സ്മിഷന്റെയും ചോയ്സുമായാണ് നിസാന്റെ കിക്ക്സ് എസ് യു വി എത്തിയിരിക്കുന്നത്: 1.5 ലിറ്റര്‍ പെട്രോള്‍ യൂനിറ്റിന്റെ  ഉല്‍പ്പാദനം 106 പിഎസ് /142എന്‍എം ആണ് പരമാവധി. 5  സ്പീഡ മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്.1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 110പിഎസ്/ 240 എന്‍എം ഔട്ട്പുട്ടുണ്ട്. 6 സ്പീഡ് മാനുവലുള്ള ട്രാന്‍സ്മിഷനാണുള്ളത്. ഇതേ എഞ്ചിന്‍ തന്നെയുള്ള റിനോള്‍ട്ടിനുള്ള ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ എഡബ്യുഡി ഓപ്ഷന്‍ തത്ക്കാലം കിക്ക്സിനില്ല.

നിസാന്‍ കിക്ക്‌സ് വേരിയന്റുകളും സുരക്ഷാ സവിശേഷതകളും നിസാന്‍ കിക്ക്സ് XL, XV, XV പ്രീമിയം ,  xv പ്രീമിയം പ്ലസ്,  എന്നീ നാലു വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. XL, XV  വേരിയന്റുകളില്‍ മാത്രമാണ് പെട്രോള്‍ എഞ്ചിന്‍ ഉള്ളത്.സുരക്ഷയുടെ കാര്യത്തിലേക്ക് കടന്നാല്‍,കിക്ക്സിന് മുന്‍വശത്ത് രണ്ട് എയര്‍ബാഗുകള്‍,പിന്‍ഭാഗത്ത് പാര്‍ക്കിങ് സെന്‍സറുകള്‍, എബിഎസും ഇബിഡിയും , സ്പീഡ് സെന്‍സിങ് ഓട്ടോലോക്ക്, നിലവാരമുള്ള പിന്നിലെ ഡിഫോഗര്‍ എന്നിവയൊക്കെയുണ്ട.  പിന്‍ഭാഗത്തുള്ള ക്യാമറയും, ഫ്രണ്ട് ഫോഗ് ലാംപുമൊക്കെ XV  വേരിയന്റുകള്‍ മുതല്‍ ഉണ്ടെങ്കിലും 360 ഡിഗ്രി ക്യാമറ വ്യൂ,     ഫോളോ മി ഹോം ഹെഡ്ലാംപ്, പിന്നിലെ ഫോഗ് ലാംപ്,  മുന്‍വശങ്ങളിലെ എയര്‍ബാഗുകള്‍ പോലുള്ള സേഫ്റ്റി ഫീച്ചറുകള്‍ ടോപ് സ്പെക് XVപ്രീമിയം പ്ലസ് വേരിയന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ശ്രദ്ധിക്കേണ്ട ഒരുകാര്യം നിസാന്‍ കിക്ക്സ് എസ് യുവിക്ക് ഐഎസ്ഓഫിക്‌സ് (ISOFIX)  ചൈല്‍ഡ് സീറ്റ് ആങ്കേഴ്സ് ഇല്ലെന്നതാണ്. ഈ സെഗ്മന്റിലെ  ഒരു കാറെന്ന നിലയില്‍ ഇത് വലിയൊരു നഷ്ടമാണ്. 

നിസാന്‍ കിക്ക്‌സിന്റെ സവിശേഷതകള്‍ : സുരക്ഷിതത്വം, നിസാന്‍ കിക്ക്സിന് നന്നായി പാക്ക് ചെയ്ത ഉപകരണങ്ങളുടെ ലിസ്റ്റ് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇതിന് ചില സെഗ്മെന്റില്‍ ആദ്യത്തെ സവിശേഷതകള്‍ കൂടിയുണ്ട്. ആപ്പിള്‍ കാര്‍പ്ലേ,ആന്‍ഡ്രോയിഡ് ഓട്ടോയുടെയും പിന്തുണയുള്ള 8 ഇഞ്ച് ടച്ച് സ്‌ക്രീനോടു കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണുള്ളത്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ് ലാംപുകളുള്ള മുന്‍വശത്തെ മൂലകളില്‍ ഫ്രണ്ട് ഫോഗ് ലാംപുകളും സവിശേഷതയാണ്. കിക്ക്സ് എസ് യുവി.യുടെ ഓട്ടോ എസി, പുറകിലെ എസി വെന്റ്സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും നിലവാരമുള്ള സവിശേഷതകളാണ്. താക്കോലിന് പകരം സ്മാര്‍ട്ട്കാര്‍ഡുപയോഗിച്ചാണ് കാറിലേക്ക് പ്രവേശിക്കാനാകൂ. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്,ഡൈനാമിക് വെഹിക്കിള്‍ കണ്‍ട്രോള്‍,തുകല്‍ കൊണ്ടുള്ള അപ്ഹോള്‍സ്റ്ററിയും ഇതിന്റെ നിലവാരം കാണിക്കുന്നു.

നിസാന്‍ കിക്ക്‌സിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും ബൂട്ട് സ്‌പേസും:ഗ്രൗണ്ട് ക്ലിയറന്‍സിന്റെ കാര്യത്തില്‍ നിസാന്റെ കിക്ക്സ് റിനോള്‍ട്ടിന് സമവും എന്നാല്‍ ടാറ്റാ ഹാരിയറിനേക്കാള്‍ കൂടുതലുമാണ്. വണ്ടിക്ക് 210എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണുള്ളത്. ലഗേജ് ശേഷിയുടെ കാര്യം പറഞ്ഞാല്‍, ബൂട്ട് സ്പേസ് 400 ലിറ്ററാണുള്ളത്. 

നിസാന്‍ കിക്ക്‌സിന്റെ എതിരാളികള്‍ :

 ഹ്യൂണ്ടായി ക്രെറ്റ,മാരുതി സുസുകി എസ് -ക്രോസ്,റിനോള്‍ട്ട് കാപ്ച്ചര്‍ എന്നിവരാണ് നിസാന്റെ പുതിയ കോമ്പാക്ട് എസ് യു വിയുടെ പ്രധാന എതിരാളികള്‍.  കെഐഎ എസ്പി2ഐ എസ് യുവി    (kia SP2i SUV),സ്‌കോഡയുടെ ഇന്ത്യയ്ക്ക് വേണ്ടി നിര്‍മിച്ച എസ്‌യുവി കാമിക് , ജീപ്പ് റെനേഗേഡ്,ഫോക്സ് വാഗന്‍ ടി-ക്രോസ് തുടങ്ങിയ പുതിയ മത്സരാര്‍ത്ഥികള്‍  ഉടന്‍ കളത്തിലെത്തുമെന്ന്  തന്നെയാണ് കരുതുന്നത്. 

നിസ്സാൻ കിക്ക്സ് വില പട്ടിക (വേരിയന്റുകൾ)

എക്സ്എൽ1498 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽ Rs.9.55 ലക്ഷം*
എക്സ്ഇ ഡി1461 cc, മാനുവൽ, ഡീസൽ, 20.45 കെഎംപിഎൽRs.9.89 ലക്ഷം*
എക്സ്വി1498 cc, മാനുവൽ, പെടോള്, 14.23 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.10.95 ലക്ഷം*
എക്സ്എൽ ഡി1461 cc, മാനുവൽ, ഡീസൽ, 20.45 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.11.09 ലക്ഷം*
എക്സ്വി ഡി1461 cc, മാനുവൽ, ഡീസൽ, 20.45 കെഎംപിഎൽRs.12.51 ലക്ഷം*
എക്സ്വി പ്രീമിയം ഡി1461 cc, മാനുവൽ, ഡീസൽ, 20.45 കെഎംപിഎൽRs.13.69 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

 • ഏറ്റവും പുതിയചോദ്യങ്ങൾ

നിസ്സാൻ കിക്ക്സ് സമാനമായ കാറുകളുമായു താരതമ്യം

എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

നിസ്സാൻ കിക്ക്സ് അവലോകനം

കാര്‍ദേക്കോ വിദഗ്ധര്‍ 

കിക്ക്‌സ് അതിന്റെ ചില പരിമിതികള്‍ക്കപ്പുറത്തേക്ക് കാഴ്ച്ചയില്‍ മനോഹരമായതും പ്രീമിയം ഇന്റീരിയറോടുകൂടിയതുമായ ഒരു കോമ്പാക്ട് എസ് യുവിയാണ്.

പുറം

കിക്ക്‌സിന്റെ ഡിസൈന്‍ മൊത്തത്തില്‍ പറഞ്ഞാല്‍ ഗംഭീരമാണ്. കൂട്ടത്തിനിടയില്‍ തന്റെ കാര്‍ വേറിട്ട് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കിക്ക്‌സുമായി മുന്നോട്ടുപോകാം.കാറിന്റെ ബാഹ്യരൂപം അഥവാ പുറം ഭാഗം തിളക്കമുള്ളതും യുവത്വം തുളുമ്പുന്നതുമായ ഡ്യുവല്‍ ടോണ്‍ നിറങ്ങളാണുള്ളത്. എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഡിആര്‍എല്‍ 

 കാറിനു മോഡേണ്‍ ലുക്ക് നല്‍കുന്നു.മുന്‍ഭാഗത്ത് ഹെഡ്‌ലാമ്പുകളും,ബോണറ്റും,ഫോഗ് ലാമ്പുകളും വന്നുകൂടിച്ചേരുന്ന ഭാഗം ഒരു ചതുരാകൃതിയിലാണ് . നിസാന്റെ  വി മോഷന്‍ ഗ്രില്‍ മുന്‍ഭാഗത്തെ  ബോള്‍ഡാക്കി നിര്‍ത്തുന്നു. പിന്‍ഭാഗത്ത് ബൂമറാങ് ടെയ്ല്‍ ലാമ്പുകളാണുള്ളത്. ഇന്ത്യയില്‍ മുമ്പൊരിക്കലും ഒരൊറ്റ കാറിലും ഈ ഫീച്ചര്‍ കണ്ടിട്ടുണ്ടാകില്ല.ഇത് നന്നായാണ് ചെയ്തിട്ടുള്ളത്.

സ്‌പെസിഫിക്കേഷന്‍ മുന്‍നിര്‍ത്തി നോക്കിയാല്‍ കിക്ക്‌സിന് വലിപ്പക്കുറവൊന്നുമില്ല. ത്രിമാന അടിസ്ഥാനത്തില്‍ ക്രെറ്റയേക്കാള്‍ വലുതും വിശാലവുമാണ്. നമുക്ക് നേരെചൊവ്വേ പറയാം,പരമ്പരാഗത രീതിയിലുള്ള ഒരു എസ് യു വി അല്ല നിസ്സാന്‍ കിക്ക് . ചരിഞ്ഞ ഒരു പില്ലറോടുകൂടിയ നീളമുള്ള ഫൂട്ട പ്രിന്റും സാധാരണ കാണാറുള്ളതു പോലെ ക്രോസ്ഓവര്‍ പോലെ ഒരു ഓവര്‍ഹാങും ഇതിനുണ്ട. താഴെഅറ്റത്ത് മുഴുവനായി സാധാരണ എസ് യു വിയില്‍ കാണുന്നത് പോലെയുള്ള ഡിസൈനില്‍ കറുത്ത പ്ലാസ്റ്റിക് ആവരണമുണ്ട്.പക്ഷെ ക്രോസ് ഹാച്ചുകളിലും ഇത് കാണാം.

Exterior Comparison

Renault CapturNissan Kicks
Length (mm)4329 mm4384 mm
Width (mm)1813 mm1813 mm
Height (mm)1626 mm1656 mm
Ground Clearance (mm)--
Wheel Base (mm)2673 mm2673 mm
Kerb Weight (kg)--
 

പക്ഷെ,നിങ്ങള്‍ ഇതിലേക്ക് വരികയാണെങ്കില്‍ എസ് യു വിയുടെ പ്രധാന സ്വഭാവഗുണമായ റൈഡ് ഹൈറ്റ്  കിക്ക്‌സിനുണ്ട്. റോഡും വാഹനവുംതമ്മിലുള്ള അകലം(ഗ്രൗണ്ട് ക്ലിയറന്‍സ്) 210 എംഎം ആണ്. 17 ഇഞ്ച് വീലുകള്‍ പെര്‍ഫക്ടാക്കി നിര്‍ത്തുന്നു. റോഡ് പ്രസന്‍സില്‍  ഡിസൈനിലെ അപൂര്‍വ്വതയാണ് നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നതെങ്കില്‍ കിക്ക്‌സുമായി ധൈര്യമായി മുമ്പോട്ടുപോകാം. പക്ഷെ  നിങ്ങളെ സംബന്ധിച്ച്  റോഡ് പ്രസന്‍സ് ചതുരാകൃതിയിലുള്ളതാണെങ്കില്‍ എതിരാളികളേക്കാള്‍ വലിയതും വിശാലവുമാണെങ്കില്‍ പോലും കിക്ക്‌സ് നല്ലൊരു ചോയ്‌സായിരിക്കില്ല.

ഉൾഭാഗം

കിക്ക്‌സിന്റെ അകത്തളം (ഇന്റീരിയര്‍)  ത്തെ കുറിച്ച് ഒരൊറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രീമിയമാണെന്ന് പറയാം. ബ്ലാക്ക് -ബ്രൗണ്‍ നിറത്തിലുള്ള ഇന്റീരിയര്‍ അതിമനോഹരമായ തുടക്കമാണ്. ഡാഷ്‌ബോര്‍ഡിലേയും ഡോറിലെയും ബ്രൗണ്‍പാനല്‍ തുകല്‍ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഡാഷ് ബോര്‍ഡിന്റെ ടോപ്പിലെ കറുത്ത പ്ലാസ്്റ്റിക് ഒരിക്കലും സോഫ്റ്റ് ടച്ച് ആയിരിക്കില്ല. ഇത് ഉറപ്പുള്ളതായി തന്നെ ഫീല്‍ ചെയ്യും. സ്റ്റിയറിങും സീറ്റും ലതര്‍ ഫിനിഷിങ് ആണ്. ഇത് കാബിന്‍ ഉള്‍പ്പെടുന്ന ഭാഗത്തെയും ആകര്‍ഷകമാക്കുന്നു. നല്ല നോയിസ് ഇന്‍സള്‍ട്ടേഷന്‍ ഉള്ളതിനാല്‍ കാബിനില്‍ നിന്നുള്ള ശബ്ദം അലേസരപ്പെടുത്തില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതേ ഗണത്തില്‍പ്പെട്ട മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കിക്കിന് അടിയിലെ ഡീസല്‍ എന്‍ജിന്‍ ക്ലാറ്റര്‍ നിശ്ശബ്ദമാണ്. ആരെങ്കിലും  15 ലക്ഷത്തിന് താഴെ വിലയുള്ള മൂല്യമേറിയ കാറ് വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നുവെങ്കില്‍  2019 ജനുവരിയില്‍ ലോഞ്ച് ചെയ്ത കിക്ക്‌സ് തന്നെ പരിഗണിക്കണം.

ഗുണമേന്മ ആഗ്രഹിക്കുന്നവരും തന്റെ കാറിന്റെ ഇന്റീരിയര്‍ സുഖകരമായിരിക്കണമെന്നും ആഗ്രഹിക്കുന്നവരെ കിക്ക്‌സിന് ആകര്‍ഷിക്കാനാകും. പക്ഷെ കാബിനില്‍  സ്ഥല സൗകര്യം താല്‍പ്പര്യപ്പെടുന്നവരെ നിരാശപ്പെടുത്തും. ഇരുണ്ട(ബ്ലാക്ക്) കളറിനെ കുറ്റപ്പെടുത്തും. ഇതിന് ചില നുണുക്കുകളുമുണ്ട്. ഉദാഹരണത്തിന് ഡ്രൈവറുടെ സീറ്റിന്റെ കാര്യം പരിശോധിച്ചാല്‍, ഡ്രൈവിങ് സിറ്റും ഹൈലൈവലിലും ലോലെവലിലും അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലാണ്.  നിങ്ങള്‍ക്ക് സ്റ്റിയറിങ് അടുത്തായും ദൂരെയായും സിറ്റ് അഡ്ജസ്റ്റ് ചെയ്യാമെങ്കിലും സ്റ്റിയറിങ്ങില്‍ നന്നും വളരെ അകലെ വരുമ്പോള്‍ ടെലസ്‌കോപ്പിക് അഡ്ജസ്റ്റ്മെന്റ് സൗകര്യ ലഭിക്കില്ല. ഡ്രൈവിങ്ങിനിടെ ക്ലച്ചില്‍ നിന്നും മാറ്റി കാല്‍പ്പാദം ഫ്രിയായിട്ടുവയ്ക്കാനുള്ള സ്ഥലവും ഇതിന്റെ ഡ്രൈവിങ് സീറ്റിനുണ്ട്. ചരി ഞ്ഞ റൂഫ്  കാണുമ്പോള്‍ നിങ്ങല്‍ക്ക് 

ഇടുങ്ങിയതായി തോന്നാമെങ്കിലും അങ്ങിനെ അനുഭവപ്പെടില്ല. ഹെഡ്റൂമും ലെഗ്റൂമും മുതിര്‍ന്നവര്‍ക്കു അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തടസ്സങ്ങളില്ലാതെ പുറത്തേക്ക് കാണാന്‍ സാധിക്കുന്ന തരത്തിലാണ് വിന്‍ഡോ സെറ്റ് ചെയ്തിരിക്കുന്നത്. പിന്നില്‍ മുതിര്‍ന്ന  മൂന്നുപേര്‍ക്ക് ടൈറ്റായിട്ടും ഒരു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും സുഖമായിട്ടും ഇരിക്കാം. കൂടുതല്‍ സമയം ഡ്രൈവ് ചെയ്യുന്നവരെക്കാളുപരി കുടുംബത്തിന്റ ഉപയോഗം ലക്ഷ്യമാക്കിയാണ് കിക്ക് പുറത്തിറക്കിയിരിക്കുന്നത്.

പ്രകടനം

കാപ്ചറിന്റെ അതേ പവര്‍ സ്ട്രയ്ന്‍ തന്നെയാണ് കിക്കിലും ഉപയോഗിച്ചിരിക്കുന്നത്. അങ്ങിനെ  1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന് ആറ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും  പെട്രോള്‍ എന്‍ജിന് അഞ്ചു സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും ലഭിക്കും. 

ഡീസല്‍ എഞ്ചിന്‍ പരമാവധി 110പിഎസ് പവര്‍ ഉല്‍പ്പാദിപ്പിക്കും. അങ്ങിനെയാണെങ്കിലും ഈ സെഗ്നമെന്റിലെ ഏറ്റവും കൂടിയ പവര്‍ഫുള്‍ എഞ്ചിന്‍ ഇതല്ല, മൂന്നക്ക ഡിജിറ്റിലേക്ക് വേഗത ഉയരാത്തതാണ് അഭികാമ്യം.എന്നാല്‍ നിസാന്‍ കിക്കിന് ഹൈവേയില്‍ നിങ്ങള്‍ക്ക് നല്ല സ്പീഡ് ലഭിക്കും.ഓവര്‍ടേക്ക് ചെയ്യുന്നതിനും പെട്ടെന്ന് സ്പീഡില്‍ എടുത്ത് മുന്നോട്ട് നീങ്ങുന്നതിനും ഡൗണ്‍ഷിഫ്റ്റ് ചെയ്യേണ്ടിവരും. ഡീസല്‍ എന്‍ജിന്‍ കിക്കിന് 1750 ആര്‍പിഎം പരമാവധി 240എന്‍എം ടോര്‍ക്യു ലഭിക്കും. 

ഡീസല്‍ എന്‍ജിനുകള്‍ക്ക് 110 പി എസ് മാക്സിമം സ്പീസ് ലഭിക്കുമെങ്കിലും  മുന്നക്ക കോഡിലേക്ക് ഇത് ഉയരാതിരിക്കുന്നതാണ് അഭികാമ്യം.  എന്നാല്‍ നിസാന്‍ കിക്കിന് ഹൈവേയില്‍ നിങ്ങള്‍ക്ക് നല്ല സ്പീഡ് ലഭിക്കും.

എന്നാല്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനും പെട്ടെന്ന് സ്പീഡില്‍ എടുത്ത് മുന്നോട്ട് നീങ്ങുന്നതിനും ഡൗണ്‍ഷിഫ്റ്റ് ചെയ്യേണ്ടിവരും. ഡീസല്‍ എന്‍ജിന്‍ കിക്കിന് 1750 ആര്‍പിഎം പരമാവധി 240എന്‍എം ടോര്‍ക്യു ലഭിക്കും.  പക്ഷെ റിവേഴ്‌സ് കൗണ്ടര്‍ 2500 ആര്‍പിഎം  കടന്നാല്‍ നിങ്ങള്‍ പെട്ടെന്ന് തന്നെ പ്രോഗസ്സുണ്ടാക്കേണ്ടി വരും. ഡ്രൈവറുടെ പാറ്റേണ്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള പാറ്റേണ്‍ സജ്ജമാക്കിയത്  സിറ്റി ഡ്രൈവിന് വേണ്ടിയാണ് . അങ്ങിനെ 1500 ആര്‍പിഎമ്മില്‍ യാത്ര തുടരുന്നതിനാല്‍ പെട്ടെന്നുള്ള വേഗത ഉയര്‍ത്തുന്നത് ഗിയര്‍ കുറയ്‌ക്കേണ്ടി വരും.

കിക്ക് കാഴ്ച്ചയില്‍ വളരെ കൗതുകകരവും വേഗത കൂടിയതായുമാണ്. പക്ഷേ നല്ല യാത്രാസുഖം ലഭിക്കും.  ഗതാഗത്തിരക്കു  കൂടിയസിറ്റിയില്‍ ഡ്രൈവിങ് പാറ്റേണ്‍ അഡ്ജസ്റ്റ് ചെയ്യാനും ഇതിന് സാധിക്കും.  സാവകാശമായാലും ഹൈസ്പീഡിലായാലും എത്ര വലിയ വളപുളഞ്ഞ വഴികളിലൂടെയും അനായാസം  ഡ്രൈവ് ചെയ്യാന്‍ സാധിക്കും.  റോഡ് ഗട്ടറുകള്‍ നിറഞ്ഞതാണെങ്കിലും പിന്‍ സീറ്റിലിരിക്കുന്ന യാത്രക്കാര്‍ എടുത്തെറിയപ്പെടുന്ന  അവസ്ഥ ഒഴിവാക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.  എന്ത്കൊണ്ടും സമാന  ശ്രേണിയില്‍പ്പെട്ട കാറുകളെക്കാള്‍ മികച്ച റൈഡിങ് അനുഭവം നല്‍കുന്നതാണ് നിസാക്ക് കിക്ക്.  

സുരക്ഷ

നിസാന്‍ കിക്ക്‌സിന്റെ ഫീച്ചറുകളും വേരിയന്റുകളും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും നമുക്ക് പെട്രോള്‍ മോഡലിനേക്കാള്‍ ഡീസലിന്റെ ടോപ്പ് വേരിയന്റാണ് ലഭ്യമാകുകയെന്ന് അറിയാം. സുരക്ഷയുടെ കാര്യം പറഞ്ഞാല്‍, ടോപ് സെപ്ക് കിക്ക്‌സിന് ഇബിടിയ്ക്ക്  ഒപ്പമുള്ള  എബിഎസ് ,ബ്രേക്ക് അസിസ്റ്റ്,ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്,നാലു എയര്‍ബാഗുകള്‍ എന്നിവയുണ്ട്. ക്രെറ്റയുമായി താരത്മ്യം ചെയ്താല്‍ എസ്-ക്രോസ് രണ്ടെണ്ണമാണെങ്കില്‍ ക്രെറ്റയ്ക്ക് ആറെണ്ണമുണ്ട്.

പാര്‍ക്കിങ് അസിസ്റ്റ് 360 ഡിഗ്രി വ്യൂ തരുന്ന മോണിറ്റാണുള്ളത്. ഇത് എടുത്തുപറയേണ്ട ഒന്നാണ്. ്‌കോമ്പാക്ട് എസ് യുവി സെഗ്മെന്റില്‍ ആദ്യമായാണ് ഈ ഫീച്ചര്‍. ഇത് സ്‌പെയ്‌സ് മുഴുവനായുള്ള വ്യൂ നമുക്ക് തരും. കാര്‍ പാര്‍ക്കിങ് സ്‌പെയ്‌സില്‍ നിന്ന് റിവേഴ്‌സ് എടുക്കുമ്പോള്‍  പൂര്‍ണമായും കാഴ്ച തരുന്നതിനായി അടിഭാഗത്തൊരു ഓആര്‍വിഎം ക്യാമറ, ഫ്രണ്ട് ക്യാമറ,പിന്നിലൊരു ക്യാമറ എന്നിങ്ങനെ നാലു ക്യാമറകളാണ് കിക്ക്‌സിനുള്ളത്.

ഇതിനേക്കാളേറെ മികച്ച ഫീച്ചറുകളാണ് ഇനി പറയുന്നത്.കിക്ക്‌സിന് ഡിആര്‍എല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോ എസി(സ്റ്റാന്റേര്‍ഡ് ഫീച്ചര്‍), കൂള്‍ഡ് ഗ്ലൗബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, കോണറിങ് ഫംഗ്ഷനോടു കൂടിയ ഫോഗ് ലാമ്പ്, 8 ഇഞ്ച് വലിപ്പമുള്ള ്ടച്ച്‌സക്രീന്‍, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുടെയും പിന്തുണയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കൂടാതെ റെയിന്‍സെന്‍സിങ്  വൈപ്പറുകള്‍ എന്നിവയും പ്രത്യേകതകളാണ്.

8ഇഞ്ചുള്ള ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡിനെ വിശാലമായി തോന്നിപ്പിക്കുന്നു. എന്നിരുന്നാലും, അത് ഡ്രൈവറുടെ വശത്തേക്ക് ചായില്ല. നിങ്ങള്‍ ഡ്രൈവ് ചെയ്യുകയാണെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ക്രെറ്റയുടെ ടോപ് സ്‌പെകുമായി നോക്കിയാല്‍ സൗകര്യപ്രദമായ പല ഫീച്ചറുകളും  

കിക്ക്‌സിനില്ല. ഐആര്‍വിഎം ഓട്ടോ ഡിമ്മിങ്,കരുത്തുറ്റ ഡ്രൈവര്‍ സീറ്റ്,വയര്‍ലെസ് ചാര്‍ജര്‍ എന്നിവയൊന്നും നിസാന്‍ കിക്ക്‌സില്‍ കാണാനാകില്ല. ക്രെറ്റയിലെ സണ്‍റൂഫും നിങ്ങള്‍ക്ക് മിസ്സ് ചെയ്യും. ഒരു ്‌സണ്‍റൂഫ് കൂടി ഉണ്ടായിരുന്നുവെങ്കില്‍ കിക്ക്‌സിന് യുവത്വത്തിന്റെ ധ്വരകൂടി തൃപ്തിപ്പെടുത്താന്‍ സാധിച്ചേനേ. കിക്ക്‌സ്ി യാഥാര്‍ത്ഥ്യമാക്കിയ എല്‍ഇഡി ലാമ്പുകള്‍,360 ഡിഗ്രി പാര്‍ക്കിങ് അസിസ്റ്റ് ക്രെറ്റയ്ക്കും ഇല്ല എന്നതില്‍ ആശ്വസിക്കാം.

മേന്മകളും പോരായ്മകളും നിസ്സാൻ കിക്ക്സ്

ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

 • ശബ്ദആവരണം : എഞ്ചിന്‍ ശബ്ദം,റോഡിലെ ശബ്ദങ്ങളൊന്നും നിസാന്റെ ശ്രേണിയിലെ മറ്റു വാഹനങ്ങളിലേത് പോലെ (കാപ്ച്ചര്‍, ഡസ്റ്റര്‍, ടെറാനോ)കിക്ക്‌സില്‍ അലോസരങ്ങളുണ്ടാക്കില്ല . കാബിന്‍ എക്‌സിപീരിയന്‍സ് ഉയര്‍ന്നതാണ് .
 • 360 ഡിഗ്രി പാര്‍ക്കിങ് അസിസ്റ്റ് : ഫ്രണ്ട് ക്യാമറയും പിന്‍ക്യാമറയും എളുപ്പത്തിലുള്ള പാര്‍ക്കിങ്ങിന് പൂര്‍ണമായുള്ള വ്യൂ തരുന്നു. സെഗ്മെന്റില്‍ ആദ്യമായാണ് ഈ ഫീച്ചര്‍ നല്‍കുന്നത്.
 • ഗുണമേന്മയുള്ള ഇന്റീരിയര്‍ : ഈ സെഗ്മെന്റിലെ മറ്റ് കാറുകളെ അപേക്ഷിച്ച് കാബിനുള്ളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത് ഗുണമേന്മയേറിയ മെറ്റീരിയലുകളാണ്.
 • പക്വതയുള്ള റൈഡ് : കിക്ക്‌സിലെ യാത്ര ഉപകാരപ്രദമാണ്. എന്നാല്‍ ബൗണ്‍സിയല്ല.വലിയതും ചെറിയതുമായ എല്ലാ റോഡുകളെയും കൈകാര്യം ചെയ്യാനാകും.പക്ഷെ സ്പീഡിലുള്ള യാത്രയുടെ കാര്യത്തില്‍ അങ്ങിനെയല്ല.
 • ഡീസല്‍ ലോ-എന്റ് ഡ്രൈവബിലിറ്റി : റിവേഴ്‌സ് റേഞ്ചിന്റെ അടിയില്‍ ഡീസല്‍ എഞ്ചിന് ഒരു പഞ്ചില്ല.; വേഗത്തിലാക്കണമെങ്കില്‍ ഡൗണ്‍ഷിപ്പ് ആവശ്യമാണ്.
 • ഇഗണോമിക് പ്രശ്‌നങ്ങള്‍ : ഡ്രൈവറുടെ സീറ്റ് സെറ്‌റ് ഉയര്‍ത്തിയാണ് സെറ്റ് ചെയ്തിരിക്കുന്നത്. നീളമുള്ള ഡ്രൈവര്‍മാര്‍ക്ക് ഇതൊരു അസൗകര്യമാണ്. ഫൂട്ട്‌വെല്ലും പോരാ

ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

 • വിട്ടുപോയ സവിശേഷതകള്‍ : പാസഞ്ചര്‍ വാനിറ്റി മിററില്‍ ലൈറ്റില്ല. ടോപ് വേരിയന്റില്‍ പോലും ഓട്ടോ ഡിമ്മിങ്ങ്, ഇന്റീരിയര്‍ പിന്‍ ക്യാമറ, കരുത്തുറ്റ ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ് എന്നിവ ഇല്ല
 • ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇല്ല: ലോഞ്ചില്‍ പോലും മാന്യുവല്‍ ട്രാന്‍സ്മിഷനിലാണ് രണ്ട് എഞ്ചിനുകളുമുള്ളത്. എല്ലാ സൗകര്യങ്ങളും നോക്കിവാങ്ങുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് പെട്രോള്‍ എഞ്ചിനില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നിര്‍ബന്ധമാണ്.

സവിശേഷതകളെ ആകർഷിക്കുക

 • Pros & Cons of Nissan Kicks

  360-ഡിഗ്രി പാര്‍ക്കിങ് അസിസ്റ്റ്: പാര്‍ക്കിങ്ങിന് നാല് ക്യാമറകള്‍ ഉപയോഗിച്ച് പൂര്‍ണമായുള്ള വ്യൂ തരുന്നു.    

 • Pros & Cons of Nissan Kicks

  എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍: റിഫ്‌ളക്ഷനുള്ള ഹാലോഗന്‍ ഹെഡ്‌ലാമ്പുകളേക്കാള്‍ നല്ല കാഴ്ചയാണ് തരുന്നത്. 

 • Pros & Cons of Nissan Kicks

  ഓട്ടോമാറ്റിക് എയര്‍-കോണ്‍: ബ്രേക്ക് ത്രൂ സവിശേഷത ഇല്ല, പക്ഷെ കിക്ക്‌സില്‍ നിലവാരമുണ്ട്.

 • Pros & Cons of Nissan Kicks

  8-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം : വിശാലമായി തോന്നിപ്പിക്കും

space Image

നിസ്സാൻ കിക്ക്സ് ഉപയോക്തൃ അവലോകനങ്ങൾ

4.3/5
അടിസ്ഥാനപെടുത്തി214 ഉപയോക്തൃ അവലോകനങ്ങൾ
Write a Review and Win
An iPhone 7 every month!
Iphone
 • All (225)
 • Looks (61)
 • Comfort (26)
 • Mileage (25)
 • Engine (33)
 • Interior (37)
 • Space (16)
 • Price (31)
 • More ...
 • ഏറ്റവും പുതിയ
 • സഹായകമാണ്
 • VERIFIED
 • CRITICAL
 • Cool Car

  The best car I have ever seen in my life. I don't know why it is underrated. Please check all the features. Although it is not supercar but has much more features than it...കൂടുതല് വായിക്കുക

  വഴി jayashree
  On: Apr 03, 2020 | 18 Views
 • A Wonderful SUV.

  It's a wonderful car from Nissan. I bought it this month and got the XVD pre variant. Good experience from driving the car. Good connectivity features. Overall it's an SU...കൂടുതല് വായിക്കുക

  വഴി sidharth bcnair
  On: Jan 10, 2020 | 4208 Views
 • Wonderful Car.

  Such a wonderful Car never ever seen. What a Breaking system, VDC breaking system is awesome.When you drive 140 km speed suddenly if we turn to stare.In that speed, if we...കൂടുതല് വായിക്കുക

  വഴി anil hosamani
  On: Jan 06, 2020 | 1107 Views
 • Awesome and stylish.

  The beautiful and the most stylish car ever seen. It's interior and the performance is amazing.

  വഴി jitendra gopaliya
  On: Dec 27, 2019 | 93 Views
 • Good car with low maintenance cost

  Nissan Kicks is a very good car in this budget range. Also getting all the best features in this car. Low Maintainance car.  

  വഴി sujay vemulapalli
  On: Dec 20, 2019 | 63 Views
 • എല്ലാം കിക്ക്സ് അവലോകനങ്ങൾ കാണുക
space Image

നിസ്സാൻ കിക്ക്സ് വീഡിയോകൾ

 • Nissan Kicks India: Which Variant To Buy? | CarDekho.com
  12:58
  Nissan Kicks India: Which Variant To Buy? | CarDekho.com
  mar 21, 2019
 • Nissan Kicks Pros, Cons and Should You Buy One | CarDekho.com
  6:57
  Nissan Kicks Pros, Cons and Should You Buy One | CarDekho.com
  mar 15, 2019
 • Nissan Kicks Review | A Premium Creta Rival? | ZigWheels.com
  10:17
  Nissan Kicks Review | A Premium Creta Rival? | ZigWheels.com
  dec 21, 2018
 • Nissan Kicks India Interiors Revealed | Detailed Walkaround Review | ZigWheels.com
  5:47
  Nissan Kicks India Interiors Revealed | Detailed Walkaround Review | ZigWheels.com
  dec 11, 2018

നിസ്സാൻ കിക്ക്സ് നിറങ്ങൾ

 • ആഴത്തിലുള്ള നീല മുത്ത്
  ആഴത്തിലുള്ള നീല മുത്ത്
 • പേൾ വൈറ്റ്
  പേൾ വൈറ്റ്
 • രാത്രി ഷേഡ്
  രാത്രി ഷേഡ്
 • ഒനിക്സ് ബ്ലാക്ക് ഉപയോഗിച്ച് റെഡ് റെഡ് ചെയ്യുക
  ഒനിക്സ് ബ്ലാക്ക് ഉപയോഗിച്ച് റെഡ് റെഡ് ചെയ്യുക
 • ബ്ലേഡ് സിൽവർ
  ബ്ലേഡ് സിൽവർ
 • ആംബർ-ഓറഞ്ച്
  ആംബർ-ഓറഞ്ച്
 • ആമ്പർ ഓറഞ്ചുമൊത്തുള്ള വെളുത്ത പിയർ
  ആമ്പർ ഓറഞ്ചുമൊത്തുള്ള വെളുത്ത പിയർ
 • ഒനിക്സ് കറുപ്പിനൊപ്പം വെളുത്ത പിയർ
  ഒനിക്സ് കറുപ്പിനൊപ്പം വെളുത്ത പിയർ

നിസ്സാൻ കിക്ക്സ് ചിത്രങ്ങൾ

 • ചിത്രങ്ങൾ
 • Nissan Kicks Front Left Side Image
 • Nissan Kicks Side View (Left) Image
 • Nissan Kicks Rear Left View Image
 • Nissan Kicks Front View Image
 • Nissan Kicks Rear view Image
 • CarDekho Gaadi Store
 • Nissan Kicks Grille Image
 • Nissan Kicks Front Fog Lamp Image
space Image

നിസ്സാൻ കിക്ക്സ് വാർത്ത

നിസ്സാൻ കിക്ക്സ് റോഡ് ടെസ്റ്റ്

Write your Comment on നിസ്സാൻ കിക്ക്സ്

12 അഭിപ്രായങ്ങൾ
1
V
virendra bahadur srivastava
Sep 28, 2019 8:59:09 AM

1 अप्रैल 2020 से BS-6 गाड़ियां ही मान्य, कृपया BS -6 गाड़ियों की सूची उपलब्ध कराने का कष्ट करें, कीमत 8 लाख से 12 लाख के बीच।

  മറുപടി
  Write a Reply
  1
  A
  aji
  Sep 25, 2019 3:48:22 PM

  I bought Nissan top-end model on sep 2019. When I took the car first from showroom, I realized a vibration in 30 - 50 km speed. Till Nissan technical team don't know the issue. I am nervous now!

   മറുപടി
   Write a Reply
   1
   T
   t d. borang
   Sep 21, 2019 12:02:00 AM

   It's the worst car I ever purchase. I purchased diesel top model but it is having defective head light.

    മറുപടി
    Write a Reply
    space Image
    space Image

    നിസ്സാൻ കിക്ക്സ് വില ഇന്ത്യ ൽ

    നഗരംഎക്സ്ഷോറൂം വില
    മുംബൈRs. 9.55 - 13.69 ലക്ഷം
    ബംഗ്ലൂർRs. 9.55 - 13.69 ലക്ഷം
    ചെന്നൈRs. 9.55 - 13.69 ലക്ഷം
    ഹൈദരാബാദ്Rs. 9.55 - 13.69 ലക്ഷം
    പൂണെRs. 9.55 - 13.69 ലക്ഷം
    കൊൽക്കത്തRs. 9.55 - 13.69 ലക്ഷം
    കൊച്ചിRs. 9.55 - 13.69 ലക്ഷം
    നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    ട്രെൻഡുചെയ്യുന്നു നിസ്സാൻ കാറുകൾ

    • പോപ്പുലർ
    • ഉപകമിങ്
    ×
    നിങ്ങളുടെ നഗരം ഏതാണ്‌