Login or Register വേണ്ടി
Login

ഈ ജൂണില്‍ നിങ്ങള്‍ക്ക് ഹോണ്ട കാറുകള്‍ക്ക് 30,000 രൂപ വരെ ലാഭിക്കാം

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
20 Views

ക്യാഷ് ഡിസ്‌ക്കൗണ്ട് അല്ലെങ്കില്‍ സൗജന്യ ആക്‌സസറികള്‍ തെരഞ്ഞെടുക്കാനുളള അവസരം ഹോണ്ട ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

  • അഞ്ചാം തലമുറ സിറ്റിയില്‍ ഹോണ്ട 30,000 രൂപയിലധികം സമ്പാദ്യം വാഗ്ദാനം ചെയ്യുന്നു.

  • ഹോണ്ട അമേസിന് 23,000 രൂപയിലധികം ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.

  • എല്ലാ ഓഫറുകള്‍ക്കും 2023 ജൂണ്‍ അവസാനം വരെ സാധുതയുണ്ടായിരിക്കും.

Honda രണ്ട് സെഡാനുകളായ സിറ്റി, അമേസ് എന്നിവയ്ക്ക് 2023 ജൂണ്‍ അവസാനം വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. അതിയില്‍ സിറ്റിയില്‍ പരമാവധി ആനുകൂല്യങ്ങളുണ്ടായിരിക്കും. സിറ്റിയുടെ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് വാഗ്ദാനങ്ങളൊന്നുമില്ല. മോഡല്‍ തിരിച്ച് ഇവയുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.

അഞ്ചാം തലമുറ സിറ്റി

ഓഫറുകള്‍

തുക

പണത്തിലുളള കിഴിവ്‌

10,000 രൂപ വരെ

സൗജന്യ ആക്‌സസറികള്‍(ഓപ്ഷനല്‍)

10,946 രൂപ വരെ

ലോയല്‍റ്റി ബോണസ്‌

5,000 രൂപ വരെ

ഹോണ്ട കാര്‍ കൈമാറ്റ ബോണസ്

7,000 രൂപ വരെ

കോര്‍പ്പറേറ്റ് കിഴിവ്

8,000 രൂപ വരെ

പരമാവധി ആനുകൂല്യങ്ങള്‍

30,946 രൂപ വരെ

  • പണത്തിലുളള കിഴിവോ സൗജന്യ ആക്‌സസറികളോ ആണ് ഹോണ്ട ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അല്ലാതെ രണ്ടും കൂടി ലഭ്യമാകില്ല.

  • 7,000 രൂപയുടെ കൈമാറ്റ ബോണസും ലഭ്യമാണ്. എന്നാല്‍ നിലവിലുളള ഹോണ്ട കാര്‍ ഉടമകള്‍ക്ക് മാത്രമായിരിക്കും ഇത് ലഭ്യമാകുക.

  • Honda City11.49 ലക്ഷം മുതല്‍ 15.97 ലക്ഷം വരെ വിലയില്‍ ലഭ്യമാണ്.

ഇതു കൂടി വായിക്കൂ;; ജൂണ്‍ 6 ന് മുമ്പ് ഹോണ്ട എലിവേറ്റിന്റെ മറ്റൊരു ടീസര്‍ ഇതാ

അമേസ്‌

ഓഫറുകള്‍

തുക

പണത്തിലുളള കിഴിവ്

10,000 രൂപ വരെ

സൗജന്യ ആക്‌സസറികള്‍(ഓപ്ഷനല്‍)

12,296 രൂപ വരെ

ലോയല്‍റ്റി ബോണസ്

5,000 രൂപ വരെ

കോര്‍പ്പറേറ്റ് കിഴിവ്

6,000 രൂപ വരെ

പരമാവധി ആനുകൂല്യങ്ങള്‍

23,296 രൂപ വരെ

  • ഹോണ്ട സിറ്റിയില്‍ നിന്ന് വ്യത്യസ്തമായി അമേസിന് എക്‌സ്‌ചേഞ്ച് ബോണസ് ഇല്ല. എന്നാല്‍ 10,000 രൂപയുടെ പണക്കിഴിവ് ലഭിക്കും.

  • സിറ്റിയെ അപേക്ഷിച്ച് 12,296 രൂപ വിലയുള്ള ഓപ്ഷണല്‍ സൗജന്യ ആക്സസറികള്‍ക്കൊപ്പം ഉയര്‍ന്ന ആനുകൂല്യവും അമേസിന് ലഭിക്കും. അമേസിന്റെ കോര്‍പ്പറേറ്റ് കിഴിവ് 6,000 രൂപയായി കുറച്ചു.

  • 6.99 ലക്ഷം രൂപ മുതല്‍ 9.60 ലക്ഷം രൂപ വരെ സബ്കോംപാക്റ്റ് സെഡാന്‍ ഹോണ്ട റീട്ടെയില്‍ ചെയ്യുന്നു.

കുറിപ്പ്‌

  • മുകളില്‍ സൂചിപ്പിച്ച ഓഫറുകള്‍ നഗരം, സംസ്ഥാനം എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുളള ഹോണ്ട ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

  • എല്ലാം ഡല്‍ഹി എക്‌സ്‌ഷോറൂം വിലയാണ്.

കൂടുതല്‍ വായിക്കൂ; City on road price

Share via

explore similar കാറുകൾ

ഹോണ്ട അമേസ്

4.679 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്18.65 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

ഹോണ്ട സിറ്റി

4.3189 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്17.8 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.1.70 - 2.69 സിആർ*
പുതിയ വേരിയന്റ്
Rs.6.54 - 9.11 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.12.28 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ