ആദ്യ ബീറ്റിൽ കാർ നിർമ്മാണം പൂർത്തിയായതിന്റെ 70​‍ാം വാർഷികം ഫോക്സ്‌വാഗൺ ആഘോഷിക്കുന്നു

published on ജനുവരി 08, 2016 05:28 pm by raunak for ഫോക്‌സ്‌വാഗൺ ബീറ്റിൽ

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

ലോകത്താകമാനമായി 21 മില്ല്യൺ ബീറ്റിൽ കാറുകൾ ജർമൻ ഓട്ടോമേക്കർ വിറ്റഴിച്ചു. 2003 ജൂലായിൽ, മെക്സിക്കോയിലെ പ്യൂബ്ളയിൽ ഫസ്റ്റ്‌ ജെൻ ബീറ്റിലിന്റെ നിർമ്മാണം അവസാനിക്കുകയുണ്ടായി.

ഓട്ടോമോട്ടീവ്‌ രംഗത്തെ ചരിത്ര സംഭവമായി മാറിയ ആദ്യ ബീറ്റിൽ കാറിന്റെ നിർമ്മാണം, ജർമനിയിലെ വൂൾഫ്സ്ബർഗിൽ പൂർത്തിയായതിന്റെ 70​‍ാം വാർഷികം ആഘോഷിക്കുകയാണ്‌ ഫോക്സ്‌വാഗൺ. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്‌ ശേഷമുള്ള ക്രിസ്മസ്‌ സമയത്ത്‌ നിർമ്മാണം ആരംഭിച്ച ബീറ്റിൽ കാറിന്റെ, 55 യൂണിറ്റുകൾ 1945 അവസാനത്തോടെ പൂർത്തിയാക്കി എന്നാണ്‌ ഫോക്സ്‌വാഗൺ പറയുന്നത്‌. തുടർന്ന്‌ വന്ന വർഷങ്ങളിൽ അവശ്യ വസ്തുക്കളുടെ അപര്യാപ്തത മൂലം, മാസത്തിൽ 1000 യൂണിറ്റുകൾ മാത്രമായി നിർമ്മാണം ചുരുക്കേണ്ടിവന്നു.

ഫോക്സ്‌വാഗൺ അക്ടീൻജെസെൽഷാഫ്റ്റ്‌ കോർപറേറ്റ്‌ ഹിസ്റ്ററി ഡിപാർട്ട്മെന്റിന്റെ ഹെഡ്ഡായ ഡോ. മാൻഫ്രെഡ്‌ ഗ്രേഗർ ഇപ്രകാരം പറഞ്ഞു: “ബ്രിട്ടീഷ്‌ മിലിറ്ററി ഗവൺമെന്റിനെ ഭരണകാര്യങ്ങൾ നിർവ്വഹിക്കാൻ സഹായിച്ച കരുത്തുറ്റ സലൂൺ ഉണ്ടായതും, ഇവാൻ ഹിർസ്റ്റ്‌ എന്ന പ്രഗൽഭനായ വ്യക്തിയെ നേതൃസ്ഥാനത്ത്‌ ലഭിച്ചതും ഫോക്സ്‌വാഗണ്‌ സൗഭാഗ്യകരമായി ഭവിച്ചു. ബ്രിട്ടീഷ്‌ മിലിറ്ററി അംഗങ്ങളേയും, ജർമൻ തൊഴിലാളികളേയും ഒരുപോലെ പ്രോത്സാഹിപ്പിച്ച്‌, ഫാക്ടറിക്കും അനുബന്ധ ജീവനക്കാർക്കും ഒരു പുതുലക്ഷ്യം നൽകിയ ഹിർസ്റ്റ്‌, തളർന്ന്‌ കിടന്ന പ്രവർത്തനത്തെ വിജയകരമായ ബിസിനസ്‌ ആക്കിമാറ്റി. ഫോക്സ്‌വാഗൺ സലൂണിന്റെ ഗുണഗണങ്ങൾ അറിയാമായിരുന്ന അദേഹം അതിനെ യാഥാർത്ഥ്യമാക്കി പുറത്തിറക്കുന്നതിലും വിജയിക്കുകയുണ്ടായി.“

യുദ്ധാനന്തരം ബീറ്റിൽ എന്ന്‌ അറിയപ്പെട്ട ഹിറ്റ്ലറുടെ `പീപ്പിൾസ്‌ കാർ` - `കെഡി എഫ്‌-വാഗൺ`, മൊത്തം 630 യൂണിറ്റുകൾ യുദ്ധത്തിന്‌ മുൻപ്‌ നിർമ്മിച്ചു. ജർമനിയുടെ വാർടൈം ആർമമെന്റ്സ്‌ ഇൻഡസ്ട്രിയുമായി സംയോജിപ്പിച്ചതിന്‌ ശേഷം, മാനുഫാക്ചറിങ്ങ്‌ യൂണിറ്റിന്റെ പ്രവർത്തനം പ്രധാനമായും യുദ്ധോപകരണ നിർമ്മാണത്തിലായി. 1945 ഏപ്രിൽ 11ന്‌ യുഎസ്‌ സേന സൈറ്റ്‌ കൈവശപ്പെടുത്തുകയും, അതേ വർഷം ജൂണിൽ, ബ്രിട്ടീഷ്‌ മിലിട്ടറി ഗവൺമെന്റ്‌ ഫാക്ടറിയുടെ ട്രസ്റ്റീഷിപ്‌ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട്‌, 1949 ഒക്ടോബറിൽ, ഫോക്സ്‌വാഗൺവെർക്ക്‌ ജിഎംബിഎച്ച്‌ ജർമൻ കരങ്ങളിൽ തിരിച്ചെത്തുകയായിരുന്നു. 1948 ജൂണിലെ നാണയ പരിഷ്കരണത്തിന്‌ ശേഷം ബീറ്റിലിന്റെ ഡിമാൻഡിൽ കാര്യമായ വർദ്ധനവ്‌ ഉണ്ടായി എന്നാണ്‌ ഫോക്സ്‌വാഗൺ പറയുന്നത്‌. 2003 ജൂലായ്‌ അവസാനത്തോടെ, മെക്സിക്കോയിലെ പ്യൂബ്ളയിലുള്ള ബീറ്റിലിന്റെ അവസാന നിർമ്മാണ കേന്ദ്രവും പ്രൊഡക്ഷൻ നിർത്തുമ്പോൾ, 21 മില്ല്യൺ വാഹനങ്ങൾ മൊത്തം നിർമ്മി ക്കപ്പെട്ടിരുന്നു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഫോക്‌സ്‌വാഗൺ ബീറ്റിൽ

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience