ഫോക്സ്‌വാഗൺ ടി-റോക്ക് അവതരിപ്പിച്ചു; ജീപ്പ് കോമ്പസും സ്‌കോഡ കരോക്കും പ്രധാന എതിരാളികൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 166 Views
- ഒരു അഭിപ്രായം എഴുതുക
പൂർണ്ണ സജ്ജമായതും ഇറക്കുമതി ചെയ്തതുമായ പെട്രോൾ വേരിയന്റായാണ് ടി-റോക്കിന്റെ വരവ്.
-
19.99 ലക്ഷം രൂപയാണ് ടി-റോക്കിന്റെ വില.
-
ഹെഡ്‌ലാമ്പുകൾക്കും ടെയിൽ ലാമ്പുകൾക്കും പൂർണ്ണ എൽഇഡി സെറ്റപ്പ്, സജ്ജീകരണം, പനോരമിക് സൺറൂഫ്, ഡുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.
-
150 പിഎസ് നൽകുന്ന 1.5 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിഎസ്‌ജിയുമായി ഇണക്കിച്ചേർത്തിരിക്കുന്നു.
എല്ലാ പ്രധാന സെഗ്മെന്റുകളിലും ഒരു എസ്‌യുവിയെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ഈ വർഷം തുടക്കം മുതൽ ഫോക്സ്‌വാഗൺ ഇന്ത്യ. ടിഗ്വാൻ ഓൾസ്പേസ് അവതരിപ്പിച്ചതിന് പിന്നാലെ പൂർണ്ണമായും സജ്ജമായ ഒരു ടി-റോക്ക് വേരിയന്റുമായി വരികയാണ് ഫോക്സ്‌വാഗൺ. പ്രാരംഭവില 19.99 ലക്ഷം രൂപ (എക്സ്-ഷോറൂം ഇന്ത്യ). സിബിയു (പൂർണ്ണമായും ബിൽറ്റ്-അപ്പ് റൂട്ട്) വഴിയെ എത്തിക്കുന്ന ഈ മോഡൽ ഫോക്സ്‌വാഗൺ ഇന്ത്യയുടെ വാഹനശ്രേണിയിൽ ടിഗ്വാന് തൊട്ടുതാഴെയായി ഇടംപിടിക്കുന്നു.
എൽഇഡി റണ്ണിംഗ് ലാമ്പുകളുള്ള ഡ്യുവൽ-ചേംബർ എൽഇഡി ഹെഡ്‌ലൈറ്റുകളും ബമ്പറിൽ ഉറപ്പിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകളുമാണ് ടി-റോക്കിൽ പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്നത്. വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ 17 ഇഞ്ച് അലോയ് വീലുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ ഇതൊരു കൂപ്പെയെ ഓർമ്മിപ്പിക്കും. പനോരമിക് സൺറൂഫ്, പിൻവശത്ത് സൈഡ്-സ്വീപ്പ്ഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ബ്രാൻഡ് ബാഡ്ജിംഗ്, ബൂട്ട്ലിഡിന്റെ മധ്യഭാഗത്തുള്ള ടി-റോക്ക് അടയാളം എന്നിവയും ശ്രദ്ധേയം.
ലെതർ സീറ്റുകൾ, റിയർ എസി വെന്റുകൾ, കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, ഡ്രൈവർ സീറ്റിൽ പവേർഡ് അഡ്ജസ്റ്റ്മെന്റ്, 12.3 ഇഞ്ച് വെർച്വൽ കോക്പിറ്റ് ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, പുഷ്-ബട്ടൺ സ്റ്റാര്ട്ട് / സ്റ്റോപ്പ്, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ സവിശേഷതകളുടെ ഒരു നീണ്ടനിരയാണ് ടി-റോക്കിന്റെ ഇന്റീരിയറിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ.
ഇന്ത്യയിൽ പെട്രോൾ മോഡലുകൾ മാത്രം വിൽക്കാനുള്ള ഫോക്സ്‌വാഗന്റെ നയമ്മനുസരിച്ച് ടി-റോക്കിന് 1.5 ലിറ്റർ, 4 സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. 150 പിഎസ് / 250 എൻഎം നൽകാൻ കഴിയുന്ന ഈ എഞ്ചിൻ 7 സ്പീഡ് ഡിഎസ്‌ജി (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്) യോടൊപ്പം മാത്രമാണ് നൽകുന്നത്. ആവശ്യമില്ലാത്തപ്പോൾ രണ്ട് സിലിണ്ടറുകൾ അടച്ച് പരമാവധി പ്രവർത്തന ക്ഷമത നേടിത്തരുന്ന ആക്റ്റീവ് സിലിണ്ടർ ടെക്നോളജി (ACT) യാണ് ഈ എഞ്ചിന്റെ പ്രധാന ആകർഷണം.
ആർഎസ്‌എ (റോഡ്‌സൈഡ് അസിസ്റ്റൻസ്), മൂന്ന് സൌജ്യൻ സർവീസുകൾ എന്നിവയുൾപ്പെട്ട 4 വർഷത്തെ വാറണ്ടിയും ഫോക്സ്‍വാഗൺ ടി-റോക്ക് വാങ്ങുന്നവർക്ക് ഉറപ്പ് നൽകുന്നു.
ജീപ്പ് കോമ്പസ്, വരാനിരിക്കുന്ന സ്‌കോഡ കരോക്ക്, ഹ്യുണ്ടായ് ട്യൂസൺ ഫേസ്‌ലിഫ്റ്റ് എന്നിവയാണ് ഫോക്‌സ്‌വാഗൺ ടി-റോക്കിന്റെ പ്രധാന എതിരാളികൾ. ഈ പുതിയ മിഡ്-സൈസ് ഫോക്സ്‌വാഗണെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
കൂടുതൽ വായിക്കാം: ഫോക്സ്‌വാഗൺ ടി-റോക്ക് ഓട്ടോമാറ്റിക്.
0 out of 0 found this helpful