• English
  • Login / Register

ഫോക്‌സ് വാഗണ്‍ വെന്റോയുടെയും പോളോയുടെയും ലിമിറ്റഡ് എഡിഷനുകള്‍ പുരത്തിറക്കി.

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

ഇത്തവണത്തെ ആഘോഷക്കാലത്തു പുറത്തിറക്കാന്‍ ഫോക്‌സ് വാഗന്‌ വാഹനങ്ങളൊന്നും ഇല്ല, പകരം  പോളൊ എ്‌ക്സ്ക്വിസിറ്റ്, വെന്റൊ ഹൈലൈന്‍ പ്ലസ് എന്നീ ലിമിറ്റഡ് എഡിഷനുകള്‍ കമ്പനി പുറത്തിറക്കി. ഹൈലൈന്‍ എം ടി 1.2 ലിറ്റര്‍ എം പി ഐ, 1.5 ലിറ്റര്‍ ടി ഡി ഐ എന്നിവയോടൊപ്പം ലഭ്യമാകുന്ന എ്‌ക്സ്ക്വിസിറ്റ് എഡിഷന്റെ വില എതാണ്ട് 5.5 ലക്ഷത്തിനും 8.73 ലക്ഷത്തിനും (മുംബൈ എക്‌സ്‌ ഷൊറൂം ) ഇടയിലായിരിക്കും . മറുവശത്ത് 1.6 ലിറ്റര്‍ എം പി ഐ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ടി ഡി ഐ ഡീസല്‍ എന്‍ജിനുമായെത്തുന്ന വെന്റൊ ഹൈലൈന്‍ പ്ലസ്സിന്റെ പെട്രൊള്‍ വേരിയന്റ് 9.7 ലക്ഷത്തിനും, ഡീസല്‍ വേരിയന്റ്‌ 10.98 (മുംബൈ എക്‌സ്‌ ഷൊറൂം ) ലക്ഷത്തിനുമായിരിക്കും എത്തുക. ഹൈലൈന്‍ 5 - സ്പീഡ് മനുവല്‍ വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ്‌ രണ്ടും നിര്‍മ്മിച്ചിരിക്കുന്നത്‌.

കറുത്ത നിറത്തിലുള്ള റൂഫ് വ്രാപ്, കാര്‍ബണ്‍ ഫൈബറില്‍ പൊതിഞ്ഞ ഒ ആര്‍ വി എമ്മുകള്‍, കറുത്ത സൈഡ്‌ ബോഡി മോള്‍ഡിങ്ങുകള്‍ പിന്നെ അലങ്കരിച്ചൊരുക്കിയ ട്രങ്കും സ്‌കഫ് പ്ലേറ്റുകളുംകൂടി ഉള്‍പ്പെടുന്നതാണ് പുത്തന്‍ നവീകരണങ്ങള്‍. കാര്‍ബണ്‍ ഫൈബര്‍ ആക്സന്റിലുള്ള സെന്റര്‍ കണ്‍സോളും, പുത്തന്‍ സീറ്റ് കവറും ഫ്ളോര്‍ മേറ്റുകളും ചേര്‍ന്നതാണ്‌ ഉള്‍വശം. സജ്ജീകരണങ്ങളുടെ കാര്യമെടുത്താല്‍ മുന്നിലെ ഇരട്ട എയര്‍ ബാഗുകളോടൊപ്പം എ ബി എസ്സുമായാണ്‌ എസ്‌ക്വിസിറ്റിന്റെ വരവ്. ആഘോഷക്കാലം ലക്ഷ്യമിട്ട് 10,000 രൂപയോളം വരുന്ന സ്പെഷല്‍ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 10,000 രൂപ ലോയല്‍റ്റി ബോണസും ഫൊക്സ്‌വാഗണ്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

വെന്റൊ സെഡാനിലും കറുത്ത റൂഫ് വ്രാപ്പും കാര്‍ബണ്‍ ഫൈബറില്‍ പൊതിഞ്ഞ ഓആര്‍വിഎമ്മുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വശങ്ങളിലെ കറുത്ത മോള്‍ഡിങ്ങും കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത സെന്റര്‍ കണ്‍സൊളും ബ്രാന്‍ഡഡ് വാതില്‍പ്പിടികളും കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. ജി പി എസ് നാവിഗേഷനോട് കൂടിയ ടച്ച് സ്ക്രീന്‍ ബ്ലൌപങ്ക്റ്റ് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റവും പിന്നെ വിന്‍ഡൊ ഷേഡുകളും കൂടി ചെരുന്നതാണ്‌ മറ്റു സജ്ജീകരണങ്ങള്‍.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Volkswagen വെൻറോ 2015-2019

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience