ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ കൊംപാക്‌ട് സെഡാൻ 2016 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറാൻ ഒരുങ്ങുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ:
ഫോക്‌സ് വാഗൺ തങ്ങളുടെ ഇന്ത്യൈലെ വാഹന നിരയിലേക്ക് പുതിയ ഒരു മോഡൽ കൂടി ചേർക്കാൻ ഒരുങ്ങിക്കഴിഞ്ഞു, 720 കോടി രൂപയാണ് ഈ പുതിയ ഉൽപ്പനത്തെ ഡിസൈൻ ചെയ്യുവാനും വികസിപ്പിച്ചെടുക്കുവാനും വേണ്ടി ചെലവാക്കിയത്. കൊപാക്‌ട് സെഡാൻ വിഭാഗത്തിൽപ്പെടുത്താവുന്ന വാഹനം ഫോർഡ് ആസ്‌പയർ, മാരുതി സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ടാറ്റ സെസ്‌റ്റ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നിവയോടായിരിക്കും മത്സരിക്കുക. കംപനിയുടെ വലിയ വിജയം നേടിയ ഹാച്ച്ബാക്ക് ആയ പോളോയുടെ പ്ലാറ്റ്ഫോം തന്നെയായിരിക്കും പുതിയ കോമ്പാക്‌ട് സെഡാനും പങ്കുവയ്‌ക്കുകയെന്നു പ്രതീക്ഷിക്കം. പവർപ്ലാന്റ് ഓപ്‌ഷനുകളും മറ്റു പല സംവിധാനങ്ങളൂം വി ഡബ്ല്യൂ പോളോയുമായി പങ്കുവയ്‌ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഔദ്യോഗീയ അറിയിപ്പുകൾ ഒന്നും വന്നിട്ടില്ലെങ്കിലും പുത്തൻ കോംപാക്‌ട് സെഡാന് 1.2 ലിറ്റർ 3 സിലിണ്ടർ നാചുറലി ആസ്പിററ്റെഡ് എം പി ഐ പെട്രോൾ എഞ്ചിനും പുത്തൻ 1.5 ലിറ്റർ ടി ഡി ഐ 4 സിലിണ്ടർ ഡീസൽ എഞ്ചിനും ഉപയോഗികാനാണ് സാധ്യത. 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി സംയോജിപ്പിച്ചായിരിക്കും എഞ്ചിനുകൾ എത്തുക. പെട്രോൾ വേരിയന്റിന് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല, എന്നാൽ ഡീസൽ വേരിയന്റിന് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ലഭിക്കുവാൻ സാധ്യത വളരെ കുറവാണ്, ഇന്ത്യയിലെ ഏക ഡീസൽ ഓട്ടോമാറ്റിക് സെഡാനായി സെസ്റ്റ് തുടരുന്നതായിരിക്കും.