ഫോക്‌സ് വാഗൺ ഇന്ത്യ 3 ലക്ഷത്തോളം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
ലൈറ്റ് എമിറ്റിങ്ങ് കോഴ വിവാദത്തെത്തുടർന്ന് ഫോക്‌സ് വാഗൺ ഇന്ത്യ 3 ലക്ഷത്തിലധികം (ഏതാണ്ട് 3,23,700) വാഹനങ്ങൾ തിരിച്ചു വിളിച്ചു. ഇന്ത്യൻ മാധ്യമങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നിറഞ്ഞു നിൽക്കുന്ന വിവാദങ്ങളെ തുടർന്നാണ് ഈ തിരിച്ചു വിളി. ഏകദേശം 1,98,500 യൂണിറ്റ് ഫോക്‌സ്വാഗൺ, 1,98,500 യൂണിറ്റ് സ്ക്ാഡ പിന്നെ ഇ എ 189 ഡീസൽ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന 36,500 യൂണിറ്റ് ഔഡി എന്നിവയെ ഈ തിരിച്ചു വിളി ബാധിക്കും. 2008 നും നവംബർ 2015 നും ഇടയിൽ നിർമ്മിച്ച് വിൽപ്പന നടത്തിയ വാഹങ്ങളാണ് പ്രശ്‌നബാധിതം. 1.5 ലിറ്റർ, 1.6 ലിറ്റർ അടക്കം 1.2 ലിറ്ററിനും 2.0 ലിറ്ററിനും ഇടയിൽ കപ്പാസിറ്റിയുള്ള എഞ്ചിനുകൾ ഘടിപ്പിച്ച വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്.
പ്രശ്‌ന ബാധിത വാഹങ്ങൾ ശരിയാക്കുവാനുള്ള മാർഗ്ഗങ്ങളും എ ആർ എ ഐ (ഓട്ടോമോട്ടിവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ) യ്‌ക്കും മിനിസ്ട്രി ഓഫ് ഹെവി ഇൻഡസ്‌ട്രീസിനും മുൻപിൽ അവതരിപ്പിച്ചു കഴിഞ്ഞുവെന്നും ഈ ജർമ്മൻ വാഹന നിർമ്മാതാക്കൾ പറഞ്ഞു. “അതോററ്റികളുടെ അനുമതി ലഭിച്ചതിനുശേഷം വേണ്ട നടപടികൾ ഫോക്‌സ് വാഗൺ ഇന്ത്യയുടെ വിവിധ ബ്രാൻഡുകൾ ഘട്ടം ഘ്ട്ടമായി കൈക്കൊള്ളുമെന്നുന്നതായിരിക്കും” എന്ന് ഒരു പ്രസ്താവനയിൽ പറഞ്ഞു.
അതതു ബ്രാൻഡുകളിലൂടെ ഉപഭോഗ്‌താക്കളെ അറിയിച്ചതിനു ശേഷം അനുമതി ലഭിക്കുന്നതോടെ നടപടികളുമായി മുന്നോട്ടുപോകാനണ് ഫോക്‌സ് വാഗൺ അസൂത്രണം ചെയ്യുന്നത്.
ഡീസൽഗേറ്റ് വിവാദത്തെത്തുടർന്നുണ്ടായ പ്രശ്‌നഗ്ങ്ങൾ പരിഹാരം കണ്ടെത്തിയെന്ന് കാർദേഖൊ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു, 1.6 എഞ്ചിനും 2.0 ലിറ്റർ എഞ്ചിനും അതേ പരിഹാര നടപടികൾ തന്നെ ഇന്ത്യയിലും നടപ്പിലാക്കാനാണ് സാധ്യത. 3 സിലിണ്ടർ 1.2 ലിറ്റർ ഡീസൽ എഞ്ചിനുള്ള പരിഹാര മാർഗങ്ങൾ കമ്പനി ഇനിയും അവതരിപ്പിച്ചിട്ടില്ല.