Login or Register വേണ്ടി
Login

ഫോക്ക്‌സ്‌വാഗണ്‍ ബീറ്റില്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ പുറത്തിറങ്ങാനൊരുങ്ങുന്നു.

published on നവം 02, 2015 08:46 pm by manish

സധാരണക്കാരുടെ വാഹനമായ 'ക്ഷമിക്കണം ടാറ്റ നാനൊയുടെ കാര്യമല്ല പറയുന്നത്‌' ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ഇന്ത്യയില്‍ ലോഞ്ച്‌ ചെയ്യാനൊരുങ്ങുകയാണ്‌. രാജ്യത്തെ ഔദ്യോഗീയ അംഗീകാരം ലഭിക്കുന്നതിന്‌ വേണ്ടി പുത്തന്‍ ബീറ്റിലിന്‍റ്റെ ഒരു യുണിറ്റ്‌ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്‍റ്റെ ഒന്നിലധികം യുണിറ്റുകള്‍ ഇന്ത്യയിലേക്കെത്തിച്ചിരിക്കുന്നത്‌ ബീറ്റിലിന്‍റ്റെ ഇന്ത്യയിലെ പെട്ടെന്നുള്ള അവതരണത്തിന്‍റ്റെ സൂചനയാകാം. സി ബി യു റൂട്ട്‌ വഴിയായിരിക്കും വാഹനം ഇന്ത്യയിലേക്കെത്തിക്കുക.

വാഹനത്തിന്‍റ്റെ കഴിഞ്ഞ തലമുറകളെപ്പോലെതന്നെ ഫോക്‌സ്‌വാഗന്‍റ്റെ പാരമ്പര്യത്തിനനുയോജ്യനായ പിന്‍ഗാമിയായാണ്‌ ബീറ്റിലിന്‍റ്റെ വരവ്‌. കൂടാതെ ഒറിജിനല്‍ ബീറ്റിലിനെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള സ്റ്റൈയിലിലാണ്‌ ഫെര്‍ഡിനന്‍ഡ്‌ പോര്‍ഷെ ഇത്തവണയും വാഹനം ഒരുക്കിയിരിക്കുന്നത്‌. വാഹനത്തിന്‍റ്റെ പിന്‍ഗാമികളുമായി താരതമ്മ്യം ചെയ്യുമ്പോള്‍ നീളവും വീതിയും അല്‍പം കൂടുതലാണെന്നുള്ളതാണ്‌ പുതുമകളിലൊന്ന്‌.

വാഹനത്തിന്‍റ്റെ ഇംപോര്‍ട്ട്‌ ഡാറ്റയിലെ ഏറ്റവും ഉദാരമായ വെളിപ്പെടുത്തലായിരുന്നു അത്‌, അതേ ഡാറ്റ പ്രകാരം 1.4 ലിറ്റര്‍ ടി എസ്‌ ഐ പെട്രോള്‍ എഞ്ചിനായിരിക്കും ബീറ്റിലിനുണ്ടാകുക. ഫോക്‌സ്‌വാഗണ്‍ ജെറ്റ സെഡാനിലുപയോഗിക്കുന്ന അതേ എഞ്ചിന്‍ തന്നെയാണിതും. കൂടാതെ ജെറ്റയുടെ പ്ളാറ്റ്‌ഫോമായ പി ക്യു തന്നെയായിരിക്കും ബീറ്റിലും പങ്കുവയ്‌ക്കുക.

m
പ്രസിദ്ധീകരിച്ചത്

manish

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment on Volkswagen XL1

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ