ഫോക്‌സ്‌വാഗൺ ബീറ്റിലിന്റെ ബ്രൗഷർ ഓൺലൈനിൽ ചോർന്നു.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
ഹോമോലോഗേഷന്റെ ആവശ്യത്തിനായി പുതിയ വി ഡബ്ല്യൂ ബീറ്റിലിന്റെ ഇറക്കുമതി ചെയ്തതോടെ വാഹനം ഇന്ത്യയിൽ ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്ന് ഉറപ്പിക്കാം. അടുത്തിടെ വാഹനത്തിന്റെ ഔദ്യോഗീയ ചിത്രങ്ങൾ കമ്പനി പുറത്തു വിട്ടിരുന്നു എന്നാൽ ഇപ്പോൾ വാഹനത്തിന്റെ പ്രോഡക്‌ട് ബ്രൗഷർ ഓൺലൈനിൽ പുറത്തായിരിക്കുകയാണ്. വാഹനത്തിന്റെ ചില പ്രധാനപ്പെട്ട സവിശേഷതകളെക്കുറിച്ചുള്ള വിശദവിവരങ്ങളും ബ്രൗഷറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലറുടെ ഉത്തരവ് പ്രകാരം ഫെർഡിനൻഡ് പോർഷെ നിർമ്മിച്ച ഒരിജിനൽ പീപ്പിൾസ് കാറിന്റെ റെട്രൊ സ്റ്റൈൽ പുതിയ ബീറ്റിലിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.
എൽ ഇ ഡി ഡി ആർ എല്ലോട് കൂടിയ പുതിയ ബൈ എക്‌സനോൺ ഹെഡ്‌ലാംപുകൾ, പുതിയ അലോയ് വീലുകൾ, സ്പോയിലറുകൾ, ബുംപറുകൾ, ടെയിൽഗേയ്റ്റ് ക്ലസ്‌റ്റർ എന്നിവയും പുതിയ നവീകരണങ്ങളിൽപ്പെടും. ഇന്റീരിയറിൽ വാഹനത്തിൻ ലഭിച്ചിരിക്കുന്നത് 8 സ്‌പീക്കറുകളോട് കൂടിയ ഇൻഫൊടെയിന്മെന്റ് സിസ്റ്റം, എ യു എക്‌സ്, ബ്ലൂടൂത്ത്, യു എസ് ബി കണക്‌ടിവിറ്റി, പനോരമിക് സുൺറൂഫ്, പുത്തൻ സ്റ്റീയറിങ്ങ് വീൽ, ഡ്വൽ സോൺ കാലാവസ്ഥ നിയന്ത്രണ സംവിധാനം, കീ ലെസ്സ് എൻട്രി, സ്‌പ്ലി ഫോൾഡീങ്ങ് റിയർ സീറ്റുകൾ ഒപ്പം ഓട്ടോമാറ്റിക് ഇന്റീരിയർ ലൈറ്റുകൾ എന്നിവയാണ്.
ഇ ബി ഡിയോടൊപ്പമുള്ള എ ബി എസ്സും, സൈഡ് എയർ ബാഗുകളും, എ എസ് ആർ, ഇ എസ് സി, ഇ ഡി എൽ, ഇ ഡി ടി സി, റെയിൻ സെൻസിങ്ങ് വൈപറുകൾ, ബ്രേക് പാഡിന്റെ തെയ്മാനം കാണിക്കുന്നതിനുള്ള സൂചകം, ഓട്ടോമാറ്റിക് ഹെഡ്‌ലാംപ്, ക്രൂയിസ് കൺട്രോൾ, മുന്നിലെയും പിന്നിലെയും പാർക്കിങ്ങ് സെൻസറുകൾ തുടങ്ങി അനവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിനുണ്ട്.
147 പി എസ് പവർ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 1.4 ലിറ്റർ ടർബൊ ചാർജഡ് പെട്രോൾ മോട്ടോർ 7 -സ്പീഡ് ഡി എസ് ജി ഗിയർ ബോക്ക്‌സുമായി സംയോജിപ്പിച്ചായിരിക്കും വാഹനം ഇന്ത്യയിൽ വാഹനം എത്തുക. 30 ലക്ഷത്തിനിടയിൽ വിലവരുന്ന വാഹനം മിനി കൂപർ എസ്സിനോടായിരിക്കും പ്രധാന മത്സരം.