ടൊയോട്ട ഏറ്റിയോസ് ക്രോസ് ഡൈനാമിക് താമസിയാതെ ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ടൊയോട്ട ഏറ്റിയോസ് ക്രോസിന്റെ “ഡൈനാമിക്ക്” എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പതിപ്പ് അധികം വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വരാൻ പോകുന്ന ക്രോസോവർ ഹച്ച് ബാക്ക് യന്ത്രപരമായി മാറ്റമില്ലാതെ തുടരും, പക്ഷേ കാറിന്റെ അകമെയും പുറമെയും അഴകും, ഫീച്ചേഴ്സും നവീകരിച്ച് യോജിപ്പിച്ചിട്ടുണ്ടാവും. നവീകരണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, പുതിയ കാറിൽ കറുപ്പിൽ തീർത്ത ഡോർ ഹാൻഡിലുകളും, വിങ്ങ് മിററുകളും ഇണക്കിച്ചേർത്തിട്ടുണ്ട്. കറുപ്പിലാണ് കാറിന്റെ റൂഫ് റെയിയിലും ഉൾക്കൊള്ളിച്ച് കെട്ടിചമച്ചിരിക്കുന്നത് എന്ന് മാത്രമല്ല്ലാ ക്രോസോവർ ഹച്ച് ബാക്കിന്റെ സി-പില്ലർ ഒരു ‘ഡൈനാമിക്ക് ’ ബാഡ്ജോട് കൂടിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ടൊയോട്ട ഏറ്റിയോസ് ക്രോസിന്റെ ഈ ഐറ്ററേഷൻ ഇൻഫെർണോ ഓറഞ്ച്, വൈറ്റ് എന്നീ രണ്ട് കളറുകളിലാണ് നല്കുന്നത്. ഈ നവീകരണം കാറിന്റെ ബോഡിയുടെ നിറത്തിന് എക്സ്ക്ലൂസീവായ രണ്ട് രീതിയിലുള്ള ക്യാബിൻ അപ്ഹോളിസ്റ്റിറി നല്കാൻ വാഹന നിർമ്മാതാക്കളെ സഹായിക്കും.
ഇൻഫെർണോ ഓറഞ്ച് വെരിയന്റിന് കറുത്തതും, ഓറഞ്ച് കളറിലുമുള്ള അപ്ഹോളിസ്റ്ററിയാണുള്ളതെങ്കിൽ വെളുത്ത കളറിലുള്ള മോഡൽ നല്കപ്പെടുന്നത് കറുത്ത കളറിലും , ഗ്രീജ് കളറിലുമുള്ള അപ്ഹോളിസ്റ്റിറിയോടെയാണ്. ക്യാബിനുള്ളിലെ മറ്റ് നവീകരണങ്ങളിൽ ഉൾപ്പെടുന്നത് - പാർക്കിങ്ങ് സെൻസറുകൾ, ഗിയറിന്റെ കൈപ്പിടിയിലുള്ള ക്രോം ആക്സെന്റുകൾ, ഫൂട്ട് വെൽ ലൈറ്റിങ്ങ് എന്നിവയാണ്. ഫൂട്ട് വെൽ ലൈറ്റിങ്ങ് പോലും തിരഞ്ഞെടുത്തിരിക്കുന്ന ബോഡി കളർ സ്കീമിനു വേണ്ടി മാത്രമുള്ളതാണ്. ഇൻഫെർണോ ഓറഞ്ച് മോഡലിന്റെ ഫീച്ചറുകളിൽ ഓറഞ്ച് ലൈറ്റുകൾ ഉൾപ്പെടുമ്പോൾ വെള്ള കളറിലുള്ള മോഡൽ നീല ഫൂട്ട് വെൽ ലൈറ്റിങ്ങാണ് നല്കുന്നത്.
ബോണറ്റിനുള്ളിൽ, ടൊയോട്ട ഏറ്റിയോസ് ക്രോസ് ഡൈനാമിക്ക് , ഇപ്പോഴുള്ള മോഡലുകളിൽ കാണപ്പെടുന്ന റേഞ്ചിലുള്ള പവർപ്ലാന്റുകൾ തന്നെ ഉപയോഗിക്കുന്നത് തുടർന്നിരിക്കുന്നു. ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് 1.2 ലിറ്റർ 78.90 ബി എച്ച് പി യും, 1.5- ലിറ്റർ 88.76 ബി എച്ച് പി എഞ്ചിനുകളുമാണ്. ഡീസലിന്റെ ചുമതലകൾ കൈയേറ്റിരിക്കുന്നത് 1.4 ലിറ്റർ , 67.06 ബി എച്ച് പി 8 വി ഡി-4ഡി എഞ്ചിനാണ്. ഇതിന്റെ പെട്രോൾ പവർപ്ലാന്റുകളുടെ കാര്യത്തിൽ ക്രോസ് പോളോയെ പോലെയാണ് ഏറ്റിയോസ് ക്രോസ് തിളങ്ങുന്നത്. അതിന്റെ 1.4 ലിറ്റർ ഡി-4ഡി ഡീസൽ പ്രകടനം നടത്തുന്നത് ജർമ്മൻ ഓഫർ ചെയ്യുന്ന 1.5 ലിറ്റർ ടി ഡി ഐ മില്ല് മൂലമാണ്.
0 out of 0 found this helpful