• English
  • Login / Register

സി ഇ എസ് 2016 ൽ പുറത്തിറക്കിയ യൂകണക്ട് സിസ്റ്റത്തിന്റെ നാലാം തലമുറ ടിപ്പോയിലും ഷെറോക്കിയിലും ലഭിച്ചേക്കാം

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

നിങ്ങളുടെ ഐ ഫോൺ നിങ്ങളുടെ ആൻട്രോയിഡ് കംപാറ്റിബിൾ ഇൻഫോടെയ്ന്മെന്റവുമായി യോജിപ്പിക്കാൻ കഴിയാത്തതിനെതുടർന്ന് നിങ്ങൾ നിങ്ങൾ ക്ഷീണിതനോ രോഗിയോ ആണോ? അല്ലെങ്കിൽ നിങ്ങളുടെ ആൻട്രോയിഡ് ഉപകരണം ആപ്പിളിന്റെ കാർ പ്ലേ സിസ്റ്റവുമായി യോജിപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണോ? എന്നാൽ ഇനി വിഷമിക്കേണ്ടാ. ഫിയറ്റ് ക്രിസ് ലെർ ഓട്ടോമൊബൈൽസ് അവരുടെ യൂകണക്ട് ഇൻഫോടെയ്ന്മെന്റ് സിസ്റ്റത്തിന്റെ നവീകരിച്ച വേർഷൻ 2016 ലേയ്ക്കായി പുറത്തിറക്കിയിരുന്നു. ലാസ് വേഗസിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സി ഇ എസ്) യിൽ ഈ സിസ്റ്റം പുറത്തിറക്കിയിരുന്നു.

ഇത് യൂകണക്ടിന്റെ നാലാം തലമുറയാണ്‌ അതുപോലെ മെച്ചപ്പെട്ട റെസല്യൂഷനും, പ്രതികരണശേഷിയും നല്കുന്ന തരത്തിലാണ്‌ ഇത് നവീകരിച്ചിരിക്കുന്നത്. യൂകണക്ട് ആൻട്രോയിഡ് ഓട്ടോയെയും ആപ്പിൾ കാർ പ്ലേയെയും പിൻതുണയ്ക്കുന്നുണ്ട്, ഇത് മാരുതിയുടെ പുതിയ പ്രീമിയം ഹച്ച് ബാക്ക് ബലീനോയിൽ കാണാൻ സാധിക്കും. ഉയർന്ന പ്രകടനം, നീതി പുലർത്തുന്ന മെച്ചപ്പെട്ട ടച്ച് റെസ്പോൺസ്, താരതമ്യനാ കുറഞ്ഞ സ്റ്റാർട്ടപ് സമയം , വേഗത്തിലുള്ള പ്രോസെസിങ്ങിനുള്ള കഴിവ് വർദ്ധിച്ച് തിളക്കം ഇവയെല്ലാം ഈ സിസ്റ്റത്തിന്റെ ഫീച്ചേഴ്സാണ്‌.

ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് യൂകണക്ട് ആപ്പിളിന്റെ സിരി വോയിസ് കൺട്രോൾസ് പ്രവർത്തിപ്പിക്കുന്നതിനായും ഉപയോഗിക്കാം അതുപോലെ ഈ സൗകര്യം “ഓക്കേ ഗൂഗുളിന്‌ ” ആൻട്രോയിഡ് ഉപകരണങ്ങളുടെ ഗൂഗുൾ വോയിസ് സേർച്ച് ആപ്പിളിക്കേഷനുകൾക്കും വേണ്ടിക്കൂടിയുള്ളതാണ്‌. എഫ് സി എ യ്ക്കു വേണ്ടിയുള്ള യൂകണക്ട് മാർക്കറ്റിങ്ങ് തലവൻ ജോനി ക്രിസ്റ്റസെൻ യൂകണക്ടിനെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി “ യൂകണക്ട് ടീം യൂകണക്ടും അതിന്റെ മാർക്കറ്റിങ്ങും കൂടുതൽ മെച്ചപ്പെടുന്നതിനുമാണ്‌ വികസിച്ചിരിക്കുന്നത്.” “യൂകണക്ടിന്റെ സിസ്റ്റങ്ങളുടെ നാലാം തലമുറ ലോഞ്ച് ചെയ്യുന്നതിലൂടെ ഞങ്ങൾ ഡ്രൈവർമാരുടെ ദൈനംദിന ജീവിതരീതിയിലെ സമർദ്ദം, വിവിധ രീതിയിൽ അവരുടെ സൗകര്യാർത്ഥം വാഹനവുമായി ബന്ധപ്പെട്ടുകൊണ്ട് കുറയ്ക്കുന്നത് തുടരാനാണ്‌ ഞങ്ങൾ ശ്രമിക്കുന്നത്, അതുവഴി ഡ്രൈവ് വിജ്ഞാനപ്രദവും, ആഘോഷപരവും, അനുപമവുമായി മാറുന്നു.”

ഈ സിസ്റ്റം ഡിസ്പ്ലേ ചെയ്തിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ കാറിലെ ഡോഡ്ജ് ചാർജറിലാണ്‌ അതുപോലെ 12.1 ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം എഫ് സി എ യുടെ മറ്റ് പ്രൊഡക്ഷൻ മോഡലുകളിൽ അവതരിപ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്.

ഗ്രാന്റ് ഷെറോക്കിയും , 450 ബി എച്ച് പി ഭീകരൻ ഗ്രാന്റ് ഷെറോക്കി എസ് ആർ റ്റി എന്നീ ജീപ്പ് മോഡലുകളിലൂടെ യൂകണക്ട് ഇന്ത്യയിലേയ്ക്കും അതിന്റെ പാത തുറക്കാനുള്ള ഒരു മങ്ങിയ സാധ്യതയുണ്ട്. ഫിയറ്റിന്റെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫിയറ്റിന്റെ ടിപ്പോയിലും ഈ സാധ്യതയുണ്ട്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience