Login or Register വേണ്ടി
Login

ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി തുറന്നേക്കും.

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

കാലിഫോര്‍ണിയയിലുള്ള സിലിക്കണ്‍ വാലിയിലെ ടെസ്‌ല മോട്ടോഴ്‌സ്‌ ഫാക്‌ടറിയില്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയില്‍ ടെസ്‌ല ഫാക്ടറി തുറന്നേക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ക്ക്‌ ശക്ത്തിയേറി. ടെസ്‌ലയുടെ പവര്‍വാള്‍- ബാറ്ററി പാക്ക്സ്‌ ആയിരുന്നു ശ്രി മോദിയുടെ സന്ദര്‍ശനത്തിന്‍റ്റെ മുഖ്യ അജണ്ട. ഗ്രിഡ്‌ ഇലക്ട്രിക്‌ പവര്‍ ടെക്നോളജി ഇന്ത്യയിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായണ്‌ സന്ദര്‍ശനം നടന്നത്‌. കുറച്ചുനാളായി വാര്‍ത്തളില്‍ നിറയുന്ന ടെസ്‌ല ഇപ്പോള്‍ ചൈനയില്‍ ഒരു കാര്‍ നിര്‍മ്മാണശാല തുടങ്ങാനുള്ള സാധ്യതയും മുന്നോട്ടു വച്ചിട്ടുണ്ട്‌. ഈ അമേരിക്കന്‍ ഇലക്‌ട്രിക്‌ കാര്‍ നിര്‍മ്മാതാക്കള്‍ക്ക്‌ ഇന്ത്യയില്‍ ഒരു കാര്‍ ബാറ്ററി പ്ളാന്‍റ്റ്‌ തുടങ്ങാനും പദ്ധതിയുണ്ട്‌. സെല്‍ ഫോണുളില്‍ കാണാന്‍ കഴിയുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ്‌ ടെസ്‌ലയുടെ ഇലക്‌ട്രിക്‌ കാറുകളിലും ഉപയോഗിക്കുന്നത്‌. ജിഗാഫാക്ടറി എന്നാണ്‌ ഇത്തരം ബാറ്ററികളുടെ നിര്‍മ്മാണ ശാലകള്‍ക്ക്‌ പറയുന്ന പേര്‌.

ടെസ്‌ലയുടെ സ്ഥാപകനും സി ഇ ഒ യുമായ എലണ്‍ മസ്‌ക്‌ പറഞ്ഞു " ഇന്ത്യയിലെ പ്രദേശീയ ആവശ്യകത കണക്കിലെടുത്താല്‍ ഇവിടെ ഒരു ജിഗാഫാക്‌ടറി തുടങ്ങുകയെന്നത്‌ ഭാവിയില്‍ ഗുണകരമായ കാര്യമായേക്കും. "

മൂന്നോ നാലോ വര്‍ഷത്തിന്‌ ശേഷമായിരിക്കും കമ്പനി ചൈനയില്‍ ഫാക്‌ടറി പണിതു തുടങ്ങാന്‍ സാധ്യതയുള്ളെന്ന്‌ എലണ്‍ മസ്‌ക്‌ നേരിട്ടും റ്റ്വീറ്റിലൂടെയും അഭിപ്രായപ്പെട്ടു, കമ്പനിയുടെ ചൈനയിലേക്കുള്ള വ്യാപനത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ധേഹം,ടെസ്‌ലയുടെ ഇലക്ട്രിക്‌ കാറായ മോഡല്‍ 3 അവതരിപ്പിച്ചുകൊണ്ടായിരിക്കും ഈ മാറ്റത്തിനു തയ്യാറെടുക്കുക, പ്രധാന വിപണിയിലേക്കുള്ള കമ്പനിയുടെ ഇലക്‌ട്രിക്‌ കാറായിരിക്കും ഇതെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക്‌ കാര്‍ ടെക്നോളജിയില്‍ ടെസ്‌ല മികച്ച സംഭാവനകളാണ്‌ നല്‍കിയിരിക്കുന്നത്‌ , അടുത്തിടെ 60 ലക്ഷം രൂപ വരുന്ന ടെസ്‌ലയുടെ മോഡലായ മോഡല്‍ എസ്സിന്‌ സോഫ്റ്റ്‌വേര്‍ അപ്ഡേറ്റിനൊപ്പം ഓട്ടോ പൈലറ്റ്‌ സംവിധാനം കൂടി ലഭ്യമാക്കിയിട്ടുണ്ട്‌, ഇത്‌ വാഹനത്തിന്‍റ്റെ ഡ്രൈവിങ്ങ്‌ കൂടുതല്‍ സുഗമമാക്കി.

m
പ്രസിദ്ധീകരിച്ചത്

manish

  • 15 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ