ടാറ്റയുടെ പുതിയ ഹാച്ചിന് സിക്ക എന്നു പേരിട്ടു
<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു
- 14 Views
- ഒരു അഭിപ്രായം എഴുതുക
അവസ്സൻ ടാറ്റയുടെ പുതിയ കുഞ്ഞൻ ഹാച്ചിന് പേരിട്ടു! കൈറ്റ് പ്രോജക്‌ട് കൈറ്റ് എന്നു വിളിച്ചിരുന്ന വാഹനം ഔദ്യോഗീയമായി ഇനി ‘സിക്ക’ എന്ന പേരിൽ അറിയപ്പെടും.
ടെസ്റ്റിങ്ങിന്റെ അവസാന റൌണ്ടുകൾ ചെയ്യുന്നതിനിടയിൽ പ്രസിദ്ധ എഫ് 1 ഡ്രൈവർ നരെയ്ൻ കാർത്തികേയൻ സിക്ക ഓടിക്കുന്നത് കഴിഞ്ഞ ജൂലയിൽ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ടാറ്റയുടെ പുത്തൻ ഹാച്ചിന്റെ അന്താരഷ്‌ട്ര ലോഞ്ച് ഡിസംബർ 1 ന് ആയിരിക്കും.
വലിപ്പത്തിന്റെ കാര്യത്തിൽ നാനോയ്‌ക്കും ബോൾട്ടിനും ഇടയിലാണ് സിക്കായുടെ സ്ഥാനം. സിക്കയ്‌ക്ക് പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 100 എൻ എം ടോർക്കിൽ 84 ബി എച്ച് പി പവർ തരാൻ കഴിയുന്ന 1.2 ലിറ്റർ യൂണിറ്റ് സിക്കയ്‌ക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണ്. 140 എൻ എം ടോർക്കിൽ 67 ബി എച്ച് ബി പവർ തരുന്ന 1.0 ലിറ്റർ മോട്ടോർ ( നിലവിൽ ഇൻഡികയിൽ ഉപയോഗിക്കുന്ന പഴയ 1.4 ലിറ്റർ മോട്ടോറിൽ നിന്ന് വികസിപ്പിച്ചെടുത്തത്) ആയിരിക്കും ഡീസൽ വേരിയന്റിൽ ഉപയോഗിക്കുക. 4 മി മാർക്കിൽ ഉൾപ്പെടുന്ന ഒരു കോംപാക്‌ട് സെഡാൻ കൂടി പ്ലാറ്റ്ഫോമിൽ നിന്നുൽപ്പാതിപ്പിക്കുന്നതായിരിക്കും. ഒരേ എഞ്ചിനുകൾ തന്നെയായിരിക്കും സെഡാനിലും ഉണ്ടാവുകയെന്ന് പ്രതീക്ഷിക്കാം. 3.5 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന വാഹനം എത്തുന്നത് വിപണി വിഹിതം ഉറപ്പിച്ച ഹാച്ചുകളായ വാഗൺ ആർ, ഗ്രാൻഡ് ഐ 10 പിന്നെ സെലേറിയൊ എന്നിവയുടെ ഇടയിലേക്കാണ്. സിക്കയത്തുന്നതോടെ ഈ മത്സരം കൂടുതൽ ശക്‌തമാകും.