പുതിയ ടാറ്റാ സഫാരി സ്റ്റോമിന്റെ ചോര്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ജയ്പൂര്‍:
സഫാരി സ്റ്റോം എസ്‌യുവിയുടെ കൂടുതല്‍ കരുത്തുള്ള വേരിയന്റ് ടാറ്റാ നിര്‍മ്മിക്കുകയാണ്. 4000 ആര്‍പിഎമ്മില്‍ 156 പിഎസ് പവറുള്ള പുത്തന്‍ വാരിക്കോര്‍ 400 പവര്‍പ്ലാന്റാണ് ഈ പുതിയ വേര്‍ഷനില്‍ ഉണ്ടാകുക. ലോഞ്ചിന് മുന്നേ തന്നെ വാഹനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ചോരുകയുണ്ടായി. വാഹനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് പുതിയ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. ടോര്‍ക്ക് ഔട്ട്‌പുട്ടിലെ വര്‍ദ്ധനവ് എസ്‌യുവിക്ക് കൂടുതല്‍ കരുത്ത് പകരും. ഈ പുതിയ വേരിയന്റിന് 1750 - 2500 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കാണ് ഉള്ളത്.
പുതിയ സഫാരി സ്റ്റോമിലെ വാരിക്കോര്‍ 400 പവര്‍പ്ലാന്റ് ഒരു 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. നിലവിലെ സഫാരി സ്റ്റോമില്‍ ഇതേ യൂണിറ്റ് തന്നെയാണ് ഉള്ളതെങ്കിലും പവര്‍ ഔട്ട്‌പുട്ട് താരതമേന്യേ കുറവാണ്.
പുതുതായി തയ്യാറാക്കിയ വാരിക്കോര്‍ 400 യൂണിറ്റ്, ടോപ് എന്‍ഡ് വേരിയന്റായ 'വിഎക്‌സ്'ല്‍ മാത്രമേ ഉണ്ടാകൂ. നിലവിലെ 150 പിഎസ് എന്‍ജിനും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും തന്നെയാകും മിഡില്‍, ലോവര്‍ എന്‍ഡ് വേരിയന്റുകളില്‍ ഉണ്ടാകുക. പുതിയ വാരിക്കോര്‍ 400 വിഎക്‌സ് ടാറ്റാ സഫാരി സ്റ്റോമിന് 12.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിമീ സ്പീഡില്‍ ആക്‌സിലറേറ്റ് ചെയ്യാന്‍ കഴിയും. സ്റ്റാന്‍ഡേര്‍ഡ് വാരിക്കോര്‍ വേരിയന്റുകള്‍ക്ക് 13.8 സെക്കന്‍ഡിലേ ഈ ആക്‌സിലറേഷന്‍ സാധ്യമാകുകയുള്ളൂ. ഈ വര്‍ഷം ജൂണില്‍ ഇറക്കിയ സഫാരി സ്റ്റോമിലെ, കൂടുതല്‍ ഈട് നില്‍ക്കുതും ഭാരം കുറഞ്ഞതുമായ സെല്‍ഫ് അഡ്ജസ്റ്റിങ് ക്ലച്ച്, പുതിയ സഫാരി സ്റ്റോമിലും ഉണ്ടാകും.