ടാറ്റ നെക്‌സോൺ ഇവി ലോഞ്ച് ചെയ്തു; വില 14 ലക്ഷം രൂപ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
ഇലക്ട്രിക്ക് നെക്‌സോൺ അതിന്റെ തന്നെ ടോപ് വേരിയന്റ് ICE കാറിനേക്കാൾ 1.29 ലക്ഷം രൂപ വില കൂടിയതാണ്
-
ടാറ്റ നെക്‌സോൺ 3 വേരിയന്റുകളിൽ ലഭ്യമാകും: എക്സ് എം,എക്സ് സെഡ് പ്ലസ്,എക്സ് സെഡ് പ്ലസ് ലക്സ്
-
13.99 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെയാണ് വില.(പ്രാരംഭ വിലയാണിത്)
-
ബാറ്ററി പാക്കും 129 PS ഇലക്ട്രിക്ക് മോട്ടോറുമാണ് ഇതിൽ ഉള്ളത്.
-
ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റ് കൊണ്ട് 80 ശതമാനം ചാർജ് കിട്ടും.
-
ടാറ്റ മോട്ടോറിന് ഇന്ത്യയിൽ ആകെ 100 ഫാസ്റ്റ് ചാർജറുകൾ ലഭ്യമാണെന്ന് കമ്പനി പറയുന്നു. 2020 മാർച്ച് ആകുമ്പോഴേക്കും ഇതിന്റെ എണ്ണം 8 നഗരങ്ങളിലായി 300 കടക്കും.
-
3.3 kWh എ.സി ഹോം ചാർജർ സൗജന്യമായി നൽകും. ഫുൾ ചാർജാകാൻ 8 മണിക്കൂർ വേണ്ടി വരും.
-
60 ടാറ്റ ഡീലർഷിപ്പുകളിലൂടെ 22 നഗരങ്ങളിൽ നെക്‌സോൺ ഇവി ലഭ്യമാകും. ഇതോടെ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ വാങ്ങാൻ കഴിയുന്ന ഇവി ആയി നെക്സൺ ഇവി മാറും.
ഇലക്ട്രിക്ക് കാറുകളുടെ വിപണിയിലേക്ക് ടാറ്റ മോട്ടോഴ്സും മികച്ച എൻട്രി നടത്തിക്കഴിഞ്ഞു. നെക്‌സോൺ ഇവിക്ക്13.99 ലക്ഷം മുതൽ15.99 ലക്ഷം രൂപ വരെയാണ് വില. 3 വേരിയന്റുകളിൽ ലഭിക്കും:എക്സ് എം,എക്സ് സെഡ് പ്ലസ്,എക്സ് സെഡ് പ്ലസ് ലക്സ്
വേരിയന്റ് |
ഇന്ത്യയിലെ എക്സ് ഷോറൂം വില |
എക്സ് എം |
13.99 ലക്ഷം രൂപ |
എക്സ് സെഡ് പ്ലസ് |
14.99 ലക്ഷം രൂപ |
എക്സ് സെഡ് പ്ലസ് ലക്സ് |
15.99 ലക്ഷം രൂപ |
കളർ ഓപ്ഷനുകൾ: സിഗ്നേച്ചർ ടീൽ ബ്ലൂ,ഗ്ലേസിയർ വൈറ്റ്, മൂൺലിറ്റ് സിൽവർ
ഒറ്റ ചാർജിൽ 312 കി.മീ സഞ്ചരിക്കാൻ പറ്റും എന്നതാണ് നെക്സോൺ ഇവിയുടെ പ്രധാന സവിശേഷത. 30.2 kWh ബാറ്ററി പാക്കിന് 8 വർഷത്തെ അല്ലെങ്കിൽ 1.60 ലക്ഷം കി.മീ വരെയുള്ള വാറന്റിയും നൽകുന്നുണ്ട്. ഡി.സി ചാർജർ ഉപയോഗിച്ച് 60 മിനിറ്റ് കൊണ്ട് 80% ചാർജിലെത്തിക്കാൻ സാധിക്കും. 3.3 kWh എ.സി ഹോം ചാർജർ ഉപയോഗിച്ച് 8 മണിക്കൂർ കൊണ്ട് 100% ചാർജിലെത്തിക്കാൻ കഴിയും. നെക്‌സോണിനൊപ്പം ഹോം ചാർജർ സൗജന്യമായി നൽകും. സാധാരണ 15A സോക്കറ്റ് ഉപയോഗിച്ച് ഒരു രാത്രി മുഴുവൻ ചാർജിട്ടാൽ നെക്‌സോൺ ഫുൾ ചാർജാകും.
വഴിയിൽ ചാർജ് തീർന്ന് പോകും എന്നുണ്ടെങ്കിൽ ഓൺ ഡിമാൻഡ് ചാർജിങ് സൗകര്യവും ടാറ്റ ഒരുക്കിയിട്ടുണ്ട്. അഞ്ച് നഗരങ്ങളിൽ: ബെംഗളൂരു,ഡൽഹി,പൂനെ,മുംബൈ,ഹൈദരാബാദ് എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാകും. ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്ക് ഈ ചാർജിങ് സൗകര്യം വ്യാപിപ്പിക്കും.
നെക്‌സോൺ ഇവിയുടെ ഇലക്ട്രിക്ക് മോട്ടോർ 129PS/245Nm പവറാണ് പ്രദാനം ചെയ്യുന്നത്. ഒറ്റ സ്പീഡ് ട്രാൻസ്മിഷനാണ് ടാറ്റ ഈ കാറിന് നൽകിയിരിക്കുന്നത്. ടോർക്ക് ബൂസ്റ്റ് ഫങ്ക്ഷൻ ഉപയോഗിച്ച് 10 സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 kmph ലേക്ക് എത്താൻ സാധിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു. ഈ കാറിൽ മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ ഉണ്ട്: ഡ്രൈവ്, സ്‌പോർട് എന്നിവ.
നെക്‌സോൺ ഇവിയുടെ ഫീച്ചറുകളിൽ ഓട്ടോ പ്രൊജക്ടർ ഹെഡ്‍ലാംപുകൾ, LED ഡേ ടൈം റണ്ണിങ് ലാമ്പുകൾ,സൺറൂഫ്,7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് വിത്ത് ആപ്പിൾ കാർ പ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ,7 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,ഹർമൻ സൗണ്ട് സിസ്റ്റം എന്നിവയുണ്ട്. ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിന് OTA(ഓവർ ദി എയർ) സോഫ്റ്റ്‌വെയർ അപ്ഡേറ്റ്, സെഡ് കണക്ട് കാർ ടെക്നോളജി എന്നിവ സൗജന്യമായി കമ്പനി ആദ്യ വർഷം നൽകും.
സുരക്ഷ ക്രമീകരണങ്ങളിൽ ഡ്യൂവൽ എയർ ബാഗുകൾ വിത്ത് ഇബിഡി,ഹിൽ ഹോൾഡ്-ഹിൽ ഡിസെന്റ് അസിസ്റ്റ്,കോർണറിങ് ഫോഗ് ലാമ്പുകൾ,റിയർ പാർക്കിംഗ് സെൻസറുകൾ ഉള്ള ക്യാമറ എന്നിവ ഉണ്ട്. 3 വർഷം/ 1.25 ലക്ഷം കി.മീ വരെ വാറന്റി നൽകുന്നുണ്ട്. ഈ വാറന്റി 5 വർഷം വരെ കൂട്ടാനും സാധിക്കും.ഡോർസ്റ്റെപ് സർവീസ് ഓപ്ഷനും നൽകുന്നുണ്ട്.
ടാറ്റ നെക്‌സോൺ ഇവിക്ക് മറ്റ് ഇവികളെ വച്ച് നോക്കുമ്പോൾ വില കുറവാണ്.എം.ജി സെഡ് എസ് ഇവി,ഹ്യുണ്ടായ് കോണ ഇലക്ട്രിക്ക് എന്നിവയുടെ വിലയുമായി വലിയ അന്തരം തന്നെയുണ്ട്.എന്നാൽ ഭാവിയിൽ മഹീന്ദ്ര എക്സ് യു വി 300 ഇവി വരുമ്പോൾ മത്സരം കടുത്തതാകും.
-ടാറ്റ നെക്‌സോൺ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ
കൂടുതൽ വായിക്കാം: നെക്‌സോൺ ഇവി ഓട്ടോമാറ്റിക്