ടാറ്റ ഹെക്‌സ 2016 ഓട്ടോ എക്‌സ്പോയിൽ എത്തുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടാറ്റ ചില പ്രധാന മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ട്, ഇപ്പോഴത്തെ തലമുറ വാഹനങ്ങളിൽ ഈ മറ്റം വ്യക്‌തമാണ്. അതേ ചുവട് പിൻ തുടർന്ന് കൊണ്ട് അവർ തങ്ങളുടെ പുതിയ എസ് യു വി ഹെക്‌സ 2016 ഓട്ടോ എക്‌സ്പോയിലേക്കെത്തിക്കുകയാണ്. വാഹനത്തിന്റെ കൺസപ്‌റ്റ് വേർഷൻ 2015 ജനീവ മോട്ടോർഷോയിൽ അവതരിപ്പിച്ചിരുന്നു എല്ലാം ശരിയായി നടക്കുകയാണെങ്കിൽ വാഹനത്തിന്റെ പ്രൊഡക്‌ഷ്ഹൻ വേർഷനായിരിക്കും ഓട്ടോ എക്‌സ്പോയിലെത്തുക.
ടാറ്റയുടെ ലൈനപ്പിലെ ഏറ്റവും സവിശേഷതകളുള്ള വാഹനമായാണ് ഹെക്‌സയെ കണക്കാക്കുന്നത്. എൽ ഇ ഡി പൊസിഷൻ ലാംപുകളൊട് കൂടിയ ടെയിൽ ലാംപുകൾ ക്യാപ്റ്റൻ സീറ്റ് അടക്കം 6 സീറ്റുകൾ, ഇരട്ട സ്റ്റിച്ചിങ്ങ് ഉള്ള ലെതർ അഫോൾസ്റ്റെറി, മൂഡ് ലൈറ്റെനിങ്ങ്, വിൻഡൊ ഷേഡുകൾ, എ എസ് പി ( ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രൊഗ്രാം). വലിയ അലോയ് വീലുകൾ, ഓട്ടോ ഫങ്ങ്ഷനോട് കൂടിയ പ്രൊജക്‌ടർ ഹെഡ്‌ലാംപ്, പിന്നെ 6 എയർബാഗുകൾ എന്നിവയാണാ സവിശേഷതകൾ.
400 എൻ എം ടോർക്കിൽ 154 എച് പി പവർ പുറന്തള്ളുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിനുണ്ടാകുക. ഒരു 6 - സ്പീഡ് മാനുവൽ ഗീയർ ബോക്‌സുമായെത്തുന്ന എഞ്ചിനൊപ്പം 6 - സ്പീഡ് ഓട്ടോമാറ്റിക്കും വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഡ്രൈവ് മോഡ് സെലക്‌ടറോട് കൂടിയ 4 ഡബ്ല്യൂ ഡി സിസ്റ്റവും ടാറ്റ അവതരിപ്പുച്ചേക്കാം.
സിക്ക എന്ന പേരിൽ ഒരു ഹാച്ച് ബാക്കും കമ്പനി അടുത്ത മാസം പകുതിയോടെ അവതരിപ്പിച്ചേക്കാം. ഇന്ത്യൻ റോഡുകൾ ഭരിച്ച ടാറ്റ ഇൻഡിക്കയ്‌ക്ക് പകരമെത്തുന്ന സിക്ക മാരുതി സ്വിഫ്റ്റ് ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക.