Login or Register വേണ്ടി
Login

Tata Harrier EV പേറ്റന്റ് ചിത്രം ഓൺലൈനിൽ ചോർന്നു; ലോഞ്ച് 2024 അവസാനത്തോടെ

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

ഓട്ടോ എക്‌സ്‌പോ 2023-ൽ പ്രദർശിപ്പിച്ച കൺസെപ്‌റ്റിൽ കാണുന്ന അതേ ഘടകങ്ങൾ ഹാരിയർ EVയിലെ പേറ്റന്റ് ചിത്രത്തിലും കാണപ്പെടുന്നു.

  • 2023 ഓട്ടോ എക്‌സ്‌പോയിൽ ഒരു കൺസെപ്‌റ്റായി ടാറ്റ ഹാരിയർ EV അവതരിപ്പിക്കുന്നു.

  • 2024 അവസാനത്തോടെ ലോഞ്ച് പ്രതീക്ഷിക്കുന്നു, വില 30 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ചേക്കാം (എക്സ്-ഷോറൂം).

  • പേറ്റന്റ് ഇമേജ് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത SUV യ്ക്ക് സമാനമായ കണക്റ്റഡ് LED ടെയിൽലൈറ്റുകൾ പ്രദർശിപ്പിക്കുന്നു,കൂടാതെ പുതിയ അലോയ് വീലുകളും വരുന്നു .

  • ഒന്നിലധികം ബാറ്ററി പാക്കുകളും AWD ഓപ്ഷനും ഇതിനോടൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു.

2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ ഹാരിയർ EVയെക്കുറിച്ച് ഞങ്ങൾ ആദ്യമായി മനസ്സിലാക്കി, ഇത് ഒരു ആശയമായി പ്രദർശിപ്പിച്ചെങ്കിലും ഉൽപ്പാദനത്തിനായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. 2024 ന്റെ തുടക്കത്തിൽ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് പോകുകയും ഡിസൈൻ ഇപ്പോൾ പേറ്റന്റ് നേടുകയും ചെയ്തിരിക്കുന്നു, ഇതിന്റെ ഒരു ചിത്രം ഓൺലൈനിൽ ചോർന്നു, ഇലക്ട്രിക് SUVയുടെ പ്രൊഡക്ഷൻ-സ്പെക്ക് വിശദാംശങ്ങൾ കാണിക്കുന്നു.

പേറ്റന്റ് അപേക്ഷ എന്താണ് കാണിക്കുന്നത്?

2023 ഓട്ടോ എക്‌സ്‌പോയിൽ അടുത്തിടെ പ്രദർശിപ്പിച്ച SUVയുടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത രൂപത്തെ അടിസ്ഥാനമാക്കിയുള്ള ഹാരിയർ EVയുടെ പിൻഭാഗമാണ് ട്രേഡ്‌മാർക്ക് ചെയ്‌ത ചിത്രം കാണിക്കുന്നത്. ടെയിൽഗേറ്റിൽ ‘ഹാരിയർ EV' ബാഡ്‌ജ് ഇല്ലെങ്കിലും, ടാറ്റയുടെ ആധുനിക EVകൾക്ക് അനുസൃതമായി മുൻവശത്തെ ഡോറിന്റെ താഴത്തെ ഭാഗത്ത് ‘.ev' മോണിക്കർ ഉണ്ട്.

2023-ൽ വിപണിയിലെത്തിയ ഹാരിയറിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ICE) പതിപ്പിനോട് സാമ്യമുള്ളതാണ് പിൻഭാഗം. എന്നിരുന്നാലും, ഹാരിയർ EVയുടെ മുൻവശത്ത് ഡീസൽ-പവർ കൗണ്ടർപാർട്ടിനെ അപേക്ഷിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് പവർട്രെയിനിന്റെ വിശദാംശങ്ങൾ

കൃത്യമായ പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഒന്നിലധികം ബാറ്ററി പാക്കുകളുടെയും ഇലക്ട്രിക് മോട്ടോറുകളുടെയും ഓപ്‌ഷനൊപ്പമായിരിക്കും കാർ നിർമ്മാതാവ് ഇത് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിന് 500 കിലോമീറ്ററിലധികം ക്ലെയിം ചെയ്യാവുന്ന റേഞ്ച് ഉണ്ടായിരിക്കും, കൂടാതെ ഓൾ-വീൽ ഡ്രൈവ്ട്രെയിൻ (AWD) ഓപ്ഷനും ഉണ്ടായിരിക്കും. ടാറ്റയുടെ പുതിയ Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഹാരിയർ EVയെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു, ഇത് അടുത്തിടെ ലോഞ്ച് ചെയ്ത പഞ്ച് EV യോട് കിടപിടിക്കുന്നതാണ്.

ഇതും വായിക്കൂ: 2025 അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ ടാറ്റ EVകളും

പ്രതീക്ഷിക്കുന്ന ലോഞ്ചും വിലയും

വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, വില 30 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കും (എക്സ്-ഷോറൂം). മഹീന്ദ്ര XUV.e8 ആയിരിക്കും ഈ മോഡലിന്റെ നേരിട്ടുള്ള എതിരാളി, ഇത് പ്രസ്തുത മോടളിനെക്കാള്‍ പ്രീമിയമായിരിക്കും. കൂടാതെ ഹ്യുണ്ടായ് കോന ഇലക്ട്രിക്, MG ZS EV എന്നിവയ്‌ക്ക് ഉചിതമായ ബദലായും നിലവിൽ വരുന്നതാണ്.

കൂടുതൽ വായിക്കൂ: ടാറ്റ ഹാരിയർ ഡീസൽ

Share via

explore കൂടുതൽ on ടാടാ ഹാരിയർ ഇ.വി

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ