ബുക്കിംഗുകളും ഡെലിവറികളും ആരംഭിക്കാനൊരുങ്ങി Tata Curvv EV!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 48 Views
- ഒരു അഭിപ്രായം എഴുതുക
ടാറ്റയുടെ കർവ്വ് EV-യുടെ ഓർഡർ ബുക്കിംഗുകൾ ഓഗസ്റ്റ് 12-ന് ഓപ്പൺ ചെയ്യും, അതിൻ്റെ ഡെലിവറികൾ 2024 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും.
-
ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് SUV-കൂപ്പാണ് കർവ്വ് EV.
-
ഇത് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്: 45 kWh (മീഡിയം റേഞ്ച്), 55 kWh (ലോംഗ് റേഞ്ച്).
-
തിരഞ്ഞെടുത്ത ബാറ്ററി പാക്കിനെ ആശ്രയിച്ച്, ഇതിന് 585 കിലോമീറ്റർ വരെ MIDC ക്ലെയിം ചെയ്ത റേഞ്ച് ലഭ്യമാണ്.
-
പ്രധാന സവിശേഷതകളിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
-
സുരക്ഷാ ക്രമീകരണങ്ങളിൽ 6 എയർബാഗുകൾ (സ്റ്റാൻഡേർഡ്), 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS എന്നിവ ഉൾപ്പെടുന്നു.
-
17.49 ലക്ഷം രൂപ മുതൽ 21.99 ലക്ഷം രൂപ വരെയാണ് വില (ആരംഭ വില, എക്സ്-ഷോറൂം പാൻ-ഇന്ത്യ).
ടാറ്റ കർവ്വ് EV ഇന്ത്യയിലെ ആദ്യ മാസ് മാർക്കറ്റ് ഇലക്ട്രിക് SUV-കൂപ്പായി പുറത്തിറങ്ങുന്നു. കർവ്വ് EV യുടെ നിർമ്മാണം Acti.ev പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും, ഇത് 2024 ൻ്റെ തുടക്കത്തിൽ പുറത്തിറക്കിയ ടാറ്റ പഞ്ച് EV യെ പിന്നിലാക്കുന്നു. ടാറ്റ രണ്ട് വേർഷനുകളിലായാണു ഇലക്ട്രിക് SUV കൂപ്പെ വാഗ്ദാനം ചെയ്യുന്നത്: കർവ്വ്.ev 45 (മീഡിയം റേഞ്ച്), കർവ്വ്.ev 55 ( ലോംഗ് റേഞ്ച്) എന്നിവയാണവ. ഓഗസ്റ്റ് 12 മുതൽ ടാറ്റ കർവ്വ് EV-യ്‌ക്കുള്ള ഓർഡറുകൾ സ്വീകരിക്കാൻ ആരംഭിക്കുന്നതാണ്, അതേസമയം EV-യുടെ ഡെലിവറി ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കർവ്വ് EV എന്തെല്ലാമാണ് വാഗ്ദാനം ചെയ്യുന്നതെന്നും നമുക്ക് നോക്കാം.
ഒരു SUV-കൂപ്പ് ഡിസൈൻ
ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവി-കൂപ്പാണ് കർവ്വ് EV. കർവ്വ് യുടെ ഇലക്ട്രിക് പതിപ്പിലെ ഡിസൈൻ ഘടകങ്ങൾ നിലവിലുള്ള ടാറ്റ നെക്‌സോൺ EV-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളവയാണെന്നു നമുക്ക് നിരീക്ഷിക്കാനാകും, പ്രത്യേകിച്ച് കണക്റ്റഡ് LED DRL-കളും മുൻ ബമ്പറിലെ വെർട്ടിക്കൽ സ്ലാട്ടുകളും. വശങ്ങളിൽ, കർവ്വ് EV-യിൽ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും 18 ഇഞ്ച് എയറോഡൈനാമിക് സ്റ്റൈൽ അലോയ് വീലുകളും ഉണ്ട്. പിന്നിൽ, കണക്റ്റഡ് LED ടെയിൽ ലൈറ്റുകളും ലഭിക്കുന്നു.
ഓഫറിൽ ലഭ്യമാകുന്ന സവിശേഷതകൾ
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എയർ പ്യൂരിഫയർ ഉള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 9 സ്പീക്കർ JBL ട്യൂൺഡ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് ടാറ്റ കർവ്വ് EV സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 6-വേ പവർഡ് ഡ്രൈവർ സീറ്റും വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ലഭിക്കുന്നു. കർവ്വ് EV-യുടെ ടോപ്പ്-സ്പെക്ക് വേരിയൻ്റിലുള്ള ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിന് Arcade.ev ആപ്പ് സ്യൂട്ടും ലഭിക്കുന്നു, അതിലൂടെ ഉപയോക്താക്കൾക്ക് OTT ആപ്പുകൾ വഴിയുള്ള ഉള്ളടക്കവും ഗെയിമുകളും ലഭ്യമാകുന്നതാണ്.
സുരക്ഷ പരിഗണിക്കുമ്പോൾ, കർവ്വ് EV-യിൽ 6 എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് ഉള്ള 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതും പരിശോധിക്കൂ: ടാറ്റ കർവ്വ് EV 15 ചിത്രങ്ങളിൽ വിശദീകരിക്കുമ്പോൾ
ബാറ്ററി പാക്കും റേഞ്ചും
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ ടാറ്റ കർവ്വ് EV വാഗ്ദാനം ചെയ്യുന്നു, അവയുടെ സവിശേഷതകൾ പട്ടികയിൽ ചുവടെ വിശദീകരിച്ചിരിക്കുന്നു:
വേരിയൻ്റ് |
Curvv.ev 45 (മീഡിയം റേഞ്ച്) |
Curvv.ev 55 (ലോംഗ് റേഞ്ച്) |
ബാറ്ററി പാക്ക് |
45 kWh |
55 kWh |
ഇലക്ട്രിക് മോട്ടോറുകളുടെ എണ്ണം |
1 |
1 |
പവർ |
150 PS |
167 PS |
ടോർക്ക് |
215 Nm |
215 Nm |
ക്ലെയിം ചെയ്ത റേഞ്ച് |
Up to 502 km |
Up to 585 km |
MIDC - മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവ് സൈക്കിൾ
കർവ്വ് EV യിൽ V2L (വാഹനം-ടു-ലോഡ്), V2V (വെഹിക്കിൾ ടു വെഹിക്കിൾ ) പ്രവർത്തനക്ഷമത ഉണ്ടായിരിക്കും. V2L നിങ്ങളെ ബാഹ്യ ഉപകരണങ്ങൾ പവർ ചെയ്യാൻ അനുവദിക്കുന്നു, അതേസമയം V2V നിങ്ങളുടേത് ഉപയോഗിച്ച് മറ്റൊരു EV ചാർജ് ചെയ്യാനും സൌകര്യമൊരുക്കുന്നു. കാറിൻ്റെ ബാറ്ററി പാക്കിൽ സംഭരിച്ചിക്കുന്ന ഊർജമാണ് ഈ ഊർജ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നത്.
വില പരിധിയും എതിരാളികളും
ടാറ്റ കർവ്വ് EV യുടെ വില 17.49 ലക്ഷം മുതൽ 21.99 ലക്ഷം രൂപ വരെയാണ് (ആരംഭവില, എക്സ്-ഷോറൂം പാൻ-ഇന്ത്യ). MG ZS EV യുടെ ഒരു സ്റ്റൈലിഷ് ബദലായി ഇതിനെ കണക്കാക്കാം, കൂടാതെ ഇത് വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ EV, മാരുതി eVX എന്നിവയെയും നേരിടും.
കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കൂ.
കൂടുതൽ വായിക്കൂ: ടാറ്റ കർവ്വ് EV ഓട്ടോമാറ്റിക്