സ്‌കോഡ യതി വേരിയന്റ് മോണിക്കേഴ്‌സ് അപ്‌ഡേറ്റ് ചെയ്‌തു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 25 Views
- ഒരു അഭിപ്രായം എഴുതുക
ഫോക്‌സ്‌വാഗണിന്റെ സാമ്പത്തിക പ്രശ്നങ്ങളൊന്നും അതിന്റെ സബ് ബ്രാൻഡുകളെ ബാധിച്ചു തുടങ്ങിയിട്ടില്ലെന്നു തോന്നുന്നു, സ്കോഡ തന്നെ വലിയൊരു ഉദാഹരമാണ്. അടുത്തിടെ കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഇന്ത്യൻ നിരയിൽ പുത്തൻ ഓഫറുകളും നവീകരണങ്ങളും കൊണ്ടുവന്നിരുന്നു. റാപിഡിന്റെയും ഒക്‌ടാവിയ ‘എലഗൻസ്’ വേരിയന്റുകളുടേ പേര് മാറ്റി ‘സ്റ്റൈൽ’ എന്നാക്കിയത് അത്തരത്തിലുള്ള പരിഷ്കാരങ്ങളുടെ ഒരു ഉദാഹരണമാണ്. അടുത്ത പരിഷ്‌കാരം കമ്പനിയുടെ പ്രീമിയും ക്രോസ്സ് ഓവർ എസ് യു വി സ്കോഡ യതിയിലാണ്. ഇനി മുതൽ ഈ എസ് യു വി സ്റ്റൈൽ 4*4, സ്റ്റൈൽ 4*2 എന്നീ വേരിയന്റുകളടക്കം രണ്ട് ട്രിം ലെവലിൽ എത്തുന്നതായിരിക്കും.20.3 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന 4*2 വേരിയന്റ് ഫ്രണ്ട് വീൽ ഡ്രൈവാണ്. എന്നാൽ അൽപ്പം കൂടി കരുത്തേറിയ വേരിയന്റായ 4*4 ന് വില 22 ലക്ഷമാണ് (ന്യൂ ഡൽഹി എക്‌സ് ഷോറൂം).
പേരിനല്ലാതെ വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്റ്റൈൽ 4*2 വേരിയന്റിൽ 108 ബി എച്ച് പി തരാൻ കഴിവുള്ള 2- ലിറ്റർ ടി ഡീ ഐ യൂണിറ്റും സ്റ്റൈൽ 4*4 വേരിയന്റിൽ 138 ബി എച്ച്പി തരാൻ കഴിയുന്ന രീതിയിൽ നവീകരിച്ച എഞ്ചിനുമാന് ഈ ചെക്ക് നിർമ്മാതാക്കളുടെ എസ് യു വി യിൽ നൽകിയിരിക്കുന്നത്.
എലഗൻസിനു പകരം സ്കോഡയുടെ വാഹന നിരയിലെ ഭൂരിഭാഗം കാറുകൾക്കും ഇപ്പോൾ സ്റ്റൈൽ പ്ലസ് അല്ലെങ്കിൽ സ്റ്റൈൽ വേരിയന്റുകൾ ഉണ്ട്. സ്കോഡ സൂപ്പർബ് മാത്രമാണ് ഇക്കാര്യത്തിൽ വേറിട്ടു നില്ക്കുന്നത്. സ്കോഡയുടെ പ്രധാന സെഡാനായി മാറാൻ സാധ്യതയുള്ള ഒരു അടുത്ത തലമുറ മോഡൽ ഉടനെതന്നെ ഇതിനു പകരമായെത്തും.
0 out of 0 found this helpful