Login or Register വേണ്ടി
Login

സ്‌കോഡ, നിസ്സാൻ, ഡാറ്റ്സൺ എന്നിവർ 2016 മുതൽ 3% വില വർദ്ധനവ് പ്രഖ്യാപിച്ചു

published on dec 15, 2015 02:28 pm by nabeel

ജയ്‌പൂർ: നിസ്സാൻ, സ്കോഡ, ഡാറ്റ്സൻ തുടങ്ങിയവ പുതുവത്സരം ആദ്യം മുതൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കും. ഓരൊ മോഡലുകൾക്കും വ്യത്യസ്‌തമായ വില വർദ്ധനവ് 1 മുതൽ 3 ശതമാനം വരെ ഉണ്ടാകും. നിസ്സാന്റെയും ഡാറ്റ്സന്റെയും ഉൽപ്പന്നങ്ങൾക്ക് 1 ശതമാനത്തിനും 3 ശതമാനത്തിനും ഇടയിൽ കൂടുതൽ വില വരും എന്നാൽ സ്കോഡ കാറുകൽ 2 മുതൽ 30 ശതമാനം വരെ വില വർദ്ധിപ്പിക്കും. മാരുതി, ടൊയോറ്റ, ഹ്യൂണ്ടായ്, മെഴ്‌സിഡസ് ബെൻസ്, ബി എം ഡബ്ല്യൂ തുടങ്ങിയവരും 2016 ആദ്യം മുതൽ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. നിർമ്മാണ ചിലവ് വർദ്ധിച്ചതാണ്‌ വില വർദ്ധനവിന്‌ കാരണം എന്നാണ്‌ ഭൂരിഭാഗം ബ്രാൻഡുകളും പറയുന്നത്. ജനുവരി 1 2016 മുതൽ വില വർദ്ധനവ് നടപ്പിലാകും. മോഡലിന്നും വേരിയന്റിനും അസരിച്ച് ഏതാണ്ട് 14,000 മുതൽ 50,000 രൂപ വരെ വില വർദ്ധിക്കാൻ ഇതു കാരണമായേക്കും. നിസ്സാന്റെ മാനേജിങ്ങ് ഡയറക്‌ടർ അരുൺ മൽഹോത്ര പറഞ്ഞു “ വില വർദ്ധനവ് കംപനിയുടെ മോശം അവസ്ഥയെ മെച്ചപ്പെടുത്തി മത്സരത്തിൽ തിരിച്ചു കൊണ്ടുവരാൻ സഹായിക്കും”.

നിസ്സാൻ ടെറേനൊയാണ്‌ ഈ ജാപ്പാനിസ് നിർമ്മാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും വിറ്റു വരവുള്ള വാഹനം എന്നാൽ ഏറ്റവും കയറ്റുമതി ചെയ്യപ്പെട്ട വാഹനം എന്ന ബഹുമതി മൈക്രോയാണ്‌ സ്വന്തമാക്കിയിരിക്കുന്നത്. മാരുതി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 20,000 രൂപ വില വർദ്ധിപ്പിച്ചപ്പോൾ ഹ്യൂണ്ടായ് 30,000 രൂപയും വർദ്ധിപ്പിക്കും. ടൊയോറ്റ ബി എം ഡബ്ല്യൂ വാഹനങ്ങൾക്ക്‌ 3 ശതമാനം വില വർദ്ധിക്കുമ്പോൾ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് 20 ശതമാനം വില വർദ്ധിക്കും. ഡെൽഹി യിലെ ഒറ്റ ഇരട്ട പോളിസിക്കൊപ്പം ഡീസൽ വാഹങ്ങളുടെ പുതിയ നിരോധനം കൂടിയാകുമ്പോൾ തലസ്ഥാൻ നഗരത്ത്ഗിൽ കാർ സ്വന്തമാക്കുക എന്നത് 2016 ൽ അത്ര എളുപ്പമാകാനിടയില്ല.

n
പ്രസിദ്ധീകരിച്ചത്

nabeel

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.1.36 - 2 സിആർ*
ഫേസ്‌ലിഫ്റ്റ്
Rs.7.51 - 13.04 ലക്ഷം*
Rs.43.81 - 54.65 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ