സെക്ക്‌ ഓട്ടോമേക്കേഴ്സിന്റെ പുതിയ എസ്‌ യു വി യുടെ നാമം സ്കോഡ കൊഡൈക്ക്‌ എന്നാവാം

modified on dec 23, 2015 05:46 pm by manish

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ഡൽഹി :

സ്കോഡ ഡി സെഗ്മെന്റിലേയ്ക്ക്‌ പുതിയ ഓഫർ നല്കാൻ തയ്യാറെടുക്കുന്നു എല്ലാ സാധ്യതകളും കണക്കിലെടുക്കുകയാണെങ്കിൽ ഇതിനെ സ്കോഡ കൊഡൈക്ക്‌ എന്നു വിളിക്കാം. ഈ എസ്‌ യു വി, കമ്പനിയുടെ പുതിയ സെവൻ - സീറ്ററാണ്‌ നേരത്തെ സ്കോഡ പോളാർ അല്ലെങ്കിൽ സ്കോഡ സ്നോമാൻ എന്ന്‌ വിളിക്കുമെന്ന്‌ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഈ സെവൻ - സീറ്റർ ക്രോസോവർ അടുത്ത വർഷം എപ്പോഴെങ്കിലും എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു അതുപോലെ ഓട്ടോബ്ലിഡിന്റെ റിപ്പോർട്ടനുസരിച്ച്‌ കൊഡൈക്ക്‌ എന്നു തന്നെ വിളിക്കാനാണ്‌ ഏറ്റവുമധികം സാധ്യത. ഈ എസ്‌ യു വി ,സ്കോഡ യെറ്റിയ്ക്കുള്ള പകരം വെയ്ക്കലാവില്ല പക്ഷേ സ്കോഡ ലൈനപ്പിൽ ഇത്‌ സ്ഥാനം പിടിയ്ക്കും.

കൊഡൈക്ക്‌, വോൾക്സ്‌ വാഗൺ കുടുംബത്തിൽ എം ക്യു ബി പ്ലാറ്റ്ഫോമിൽ തനിക്കായി ഒരു സ്ഥാനം കണ്ടെത്തും അതുപോലെ വരാൻ പോകുന്ന വോൾക്സ് വാഗൺ ട്വിഗുവാൻ എക്സ് എൽ എസ് യു വി യോടൊപ്പം പ്ലാറ്റ്ഫോം പങ്കുവയ്ക്കുകയും ചെയ്യും. ട്വിഗുവാന്റെ ബഡ്ജറ്റ് വേർഷനാണ്‌ കൊഡൈക്ക് അതുപോലെ ഇന്ത്യ , ചൈന പോലുള്ള കമ്പോളങ്ങളെ ലക്ഷ്യം വച്ചാണ്‌ ഇത് ഡിസൈൻ ചെയതിരിക്കുന്നത്

1.4 ലിറ്റർ 2.0 ലിറ്റർ റേഞ്ചിൽ വരുന്നതു പോലെ കൊഡൈക്കിന്‌ മൾട്ടിപ്പിൾ എഞ്ചിൻ ഫീച്ചേഴ്സ് പ്രതീക്ഷിക്കുന്നു. പെട്രോൾ (റ്റി എസ് ഐ), ടർബോ-ഡീസൽ (റ്റി ഡി ഐ) വെരിയന്റുകളിൽ ഈ കാർ പ്രതീക്ഷിക്കുന്നു. 7-സ്പീഡ് ഡി എസ് ജിയ്ക്കും, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കപ്പിൾ ചെയതാവാം പവർപ്ലാന്റുകൾ വരുന്നത്.

ഒക്ടോബർ 1നും 16 നും ഇടയിൽ നടക്കുന്ന 2016 പാരീസ് മോട്ടോർ ഷോയിൽ ഈ എസ് യു വി യുടെ വേൾഡ് പ്രീമിയർ ഉണ്ടാവും. ഈ എസ് യു വി പാരീസ് മോട്ടോർ ഷോ പ്രീമിയറിന്‌ മുൻപായി വേനലിൽ ഔദ്യോഗികമായി പുറത്തിറക്കുമെന്നും ഓട്ടോബ്ലിഡ് റിപ്പോർട്ടു ചെയ്തു.

ത്രങ്ങളുടെ ഉറവിടം : ഓട്ടോബ്ലിഡ്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience