വില്‍പ്പന നിരക്ക്‌ പുറത്തുവിട്ടു: ഹോണ്ട അമെസ്‌ കമ്പനി യുടെ ബെസ്റ്റ്‌ സെല്ലര്‍!

published on ഒക്ടോബർ 20, 2015 11:40 am by manish

  • 12 Views
  • ഒരു അഭിപ്രായം എഴുതുക

2015 സെപ്റ്റെമ്പര്‍ മാസത്തിലെ വിപണന നിരക്ക്‌ പുരത്തുവിട്ടുകൊണ്ട്‌ ഹോണ്ട, അതു പ്രകാരം അവര്‍ ഇപ്പോള്‍ രാജ്യത്തെ നാലമത്തെ വലിയ കാറ്‍ നിര്‍മ്മതാക്കളാണ്‌. കയറ്റുമതികൂടി കണക്കിലെടുക്കുമ്പൊള്‍ ഹോണ്ട കാര്‍സ്‌ ഇന്ത്യ ലിമിറ്റെടിന്‍റ്റെ (എച്‌ സി ഐ എല്‍) വിറ്റുവരവ്‌ ഇതൊടുകൂടി 19291 യുണിറ്റുകളായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലെ വില്‍പ്പനയായ 15395 യുണിറ്റിനെ അപേക്ഷിച്‌ 23% വളര്‍ച്ചയാണു ഇത്തവണ കാണുന്നത്‌.

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലെ ഇന്ത്യയിലെ വില്‍പ്പനയായ 15395 യുണിറ്റിനെ അപേക്ഷിച്‌ 23% വളര്‍ച്ചയോടെ 18,509 യുണിറ്റ്‌ വിറ്റഴിവു നേടിയ കമ്പനി കയറ്റുമതിയുടെ കാര്യത്തില്‍ 106% വളര്‍ച്ചയാണു നേടിയത്‌, കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി 380 യുണിറ്റായിരുന്നെങ്കില്‍ ഇത്തവണ അത്‌ 782 യുണിറ്റുകളിലേക്കെത്തി.

ഇന്ത്യയുടെ നിരത്തിനു വെണ്ടി ഹോണ്ട അവതരിപ്പിചിരിക്കുനത്‌ അമേസ്‌, സിറ്റി, ജാസ്സ്‌, ബ്റിയൊ, സി ആര്‍- വി എസ്‌ യു വി, മൊബീലിയൊ എം പി വി മുതലായ ആറ്‌ കാറുകള്‍ അടങ്ങുന്ന നിരയാണ്‌. 6577 യുണിറ്റുകളുടെ വില്‍പ്പന രജിസ്റ്റെര്‍ ചെയ്തുകൊണ്ട്‌ ഹോണ്ട അമേസ്‌ മുന്നില്‍ നിന്നു നയിക്കുന്ന ഈ വാഹന വ്യൂഹത്തില്‍ 5,702 വില്‍പ്പനയുമായി സിറ്റി സെഡാന്‍ രണ്ടാമതുണ്ട്‌. മൂന്നാം സ്ഥാനത്തുള്ള ഹോണ്ട ജാസ്സ്‌ രജിസ്റ്റെര്‍ ചെയ്തിട്ടുള്ളത്‌ 4,762 യുണിറ്റ്‌ വില്‍പ്പനയാണ്‌. ബ്റിയൊ 759 യുണിറ്റ്‌ രജിസ്റ്റെര്‍ ചെയ്തപ്പൊള്‍ മൊബീലിയൊ 643 ഉം സി ആര്‍- വി എസ്‌ യു വി 66 യുണിറ്റും വില്‍പ്പന രജിസ്റ്റെര്‍ ചെയ്തു.

ഗ്രേറ്റെര്‍ നൊയിഡയിലെയും തപുകറയിലെയും നിര്‍മ്മണ ഫക്ടറികളില്‍ നിന്നും വര്‍ഷത്തില്‍ 24,0000 യുണിറ്റുകള്‍ കമ്പനി ഉല്‍പ്പാതിപ്പിക്കുന്നുണ്ട്‌. ഹോണ്ടയുടെ അടുത്ത വാഗ്ദാനം മിക്കവാറും ഹോണ്ട ബ്റിയൊയില്‍ നിന്നു രൂപപെട്ട ഏഴു സീറ്റുകളുള്ള എസ്‌ യു വി ബി ആര്‍ വി ആയിരിക്കും. 2016 ലെപ്പൊഴോ ഇന്ത്യന്‍ നിരത്തിലെത്താന്‍ പൊകുന്ന വാഹനം മത്സരിക്കാന്‍ പൊകുന്നത്‌ നിസ്സാന്‍ ടെറേനൊയും പിന്നെ അവരുടെ ഫ്രെഞ്ച്‌ കസിന്‍സായ റെനൊ ഡസ്റ്ററും അടങ്ങിയ എസ്‌ യു വി നിരയൊടാണ്‌ ‍ . ഈ വര്‍ഷം ആഗസ്തില്‍ ഇന്തൊനെഷ്യന്‍ മോട്ടോര്‍ ഷോയില്‍ വച്ചാനു ബി ആര്‍ വി ഔദ്യോഗീയമായി അനാഛേദനം ചെയ്തത്‌.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience