ഇന്ത്യൻ ഓട്ടോ എക്‌സ്‌പോ 2016 ന്റെ മൂന്നാം നാളിൽ റെക്കോർഡ് ജനത്തിരക്ക്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
മൂന്നാം ദിവസമായ ഫെബ്രുവരി 7, 2016 ൽ 1,30,975 പേർ സന്ദർശിച്ചുകൊണ്ട് മോട്ടോർ ഷോയുടെ പ്രസിദ്ധി മറ്റൊരു തലത്തിലേക്ക് എത്തിച്ചേർന്ന് കഴിഞ്ഞു. വാരാന്ത്യത്തിലെ ദിവസമായതിനാൽ ആളുകൾക്ക് സന്ദർശിക്കുവാൻ അൽപ്പം കൂടി ഏളുപ്പമായതിനാലാണ് ഇത്ര ജനത്തിരക്ക് നേരിട്ടത്. ഇതേ ദിവസം തന്നെ അക്ഷയ് കുമാറിന്റെ സാന്നിധ്യവും കൂടുതൽ ജനശ്രദ്ധയാകർഷിക്കുവാൻ കാരണമായി. ഷോയിലുണ്ടായിരുന്ന സ്റ്റണ്ട് റൈഡേഴ്‌സും വൻ വിജയമായിരുന്നു. വായുവിൽ ബൈക്കുകൾ നിർത്തിക്കൊണ്ട് അവർ കാണികളെ വിസ്‌മയിപ്പിച്ചു.
മാരുതിയുടെ ബ്രെസ്സയും ടൊയോറ്റ ഇന്നോവ ക്രിസ്റ്റാ എന്നിവയടക്കം ചില അടിപൊളി ലോഞ്ചും പ്രദശനവും ഇതിനോടകം തന്നെ ഈ വൻ മേളയിൽ കണ്ട് കഴിഞ്ഞു. ഹെക്‌സയും കൈറ്റ് 5 ഉം ടാറ്റയും പുറത്തുവിട്ടു. ഹെക്‌സ ഇന്നോവയുമായി കൊമ്പു കോർക്കുമ്പോൾ സ്വിഫ്‌റ്റ് ഡിസയറിന്റെ മുഴുവൻ വിപണിയും പിടിച്ചടക്കാൻ ശേഷിയുണ്ട് കൈറ്റ് 5 ന്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വർ എക്‌സ് ഇ ആണ് രാജ്യത്ത് ഇറക്കിയിട്ടുള്ളതിൽ വച്ച് കമ്പനിയുടെ ഏറ്റവും മികച്ച ഉൽപ്പന്നം. വാഹന നിർമ്മാതാക്കൾ അവതരിപ്പിച്ച കൺസപ്‌റ്റ് വാഹനങ്ങളായിരുന്നു മറ്റ് പ്രധാന ആകർഷണങ്ങൾ.
ഫെബ്രുവരി 3 ന് തുടങ്ങിയ ഈ വാഹന മേള ഫെബ്രുവരി 9 വരെ തൂടരും. മാധ്യമങ്ങൾക്ക് വേണ്ടി മാത്രമായിരുന്ന ആദ്യ രണ്ട് ദിവസം കാർ ദേഖോ ടീം മറ്റെല്ലാവർക്കും മുൻപ് എല്ലാ പ്രദർശനങ്ങളും കവർ ചെയ്‌തു, ബാക്കിയുള്ള അഞ്ച് ദിവസം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് അതിന്റെ ടിക്കറ്റ് ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.