Login or Register വേണ്ടി
Login

പി എം നരേന്ദ്ര മോദി യു കെയിലെ ജാഗുർ ലാൻഡ്‌ റോവറിന്റെ നിർമ്മാണശാല സന്ദർശിച്ചു.

published on നവം 17, 2015 11:41 am by raunak

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധേഹത്തിന്റെ യു കെ സന്ദർശനത്തിനിടെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗുർ ലാൻഡ്‌ റോവറിന്റെ സൊലിഹുൾ നിർമ്മാണശാല സന്ദർശിച്ചു. ടാറ്റ ഗ്രൂപിന്റെ ചെയർമാൻ സൈറസ് പള്ളോൻജി, ജാഗ്വർ ലാൻഡ് റോവർ (ജെ എൽ ആർ) സി ഇ ഒ റാൽഫ് സ്പെത്ത്, വാർവിക്ക് നിർമ്മാണശാല ഫൗണ്ടർ കുമാർ ഭട്ടാചാര്യ എന്നിവർ പ്രധാനമന്ത്രിക്ക് പ്ലാന്റിലെ കാര്യങ്ങൾ വിശദമാക്കിക്കൊടുത്തു. നിർമ്മാണശാല സന്ദർശനത്തിനിടെ പി എം മോദി ട്വീറ്റ് ചെയ്തതിങ്ങനെ - “ ജാഗുർ ലാൻഡ്‌ റോവർ നിർമ്മാണശാലയിൽ ഇന്ത്യയ്ക്കും യു കെയ്ക്കും ഇടയിലുള്ള സാമ്പത്തിക ബന്ധം ഒരുപാട് വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്.”

ലാൻഡ് റോവറിന്റെ സ്വദേശമായ സോലിഹുള്ളിൽ നിർമ്മിക്കുന്ന ആദ്യത്തെ ജാഗ്വറായിരിക്കും ഇന്ത്യയെ ലക്ഷ്യമാക്കി എത്തുന്ന എക്‌സ് ഇ. ഈ വർഷം ഏപ്രിലിലാണ്‌ എക്‌സിയുടെ നിർമ്മാണം തുടങ്ങിയത്. പുതിയ എക്‌സ് എഫ്ഫിലും എഫ്‌ പേയ്സ്‌ ക്രോസ്സോവറിലും ഉപയോഗിക്കുന്ന ലൈറ്റ് വെയ്റ്റ് അലൂമിനിയം ആർക്കിടെക്ച്ചറും അരങ്ങേറ്റം കുറിച്ചത് ഇവിടെയാണ്‌. ഈ വാഹനങ്ങളെല്ലാം തന്നെ വരും വർഷങ്ങളിൽ ഇന്ത്യയിൽ അരങ്ങേറുന്നതായിരിക്കും. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിലൂടെ എക്‌സ് ഇ ആയിരിക്കും ആദ്യം എത്തുക. കൂടാതെ പൂനെയിലെ എ ആർ എ ഐ ശാലയിൽ(ഓട്ടോമോട്ടീവ് റിസേർച്ച് അസ്സോസിയേഷൻ ഓഫ് ഇന്ത്യ) വാഹനം എത്തിയ വിവരവും ചോർന്നിരുന്നു.

അമേരിക്കൻ നിർമ്മാതാക്കളായ ഫോർഡ്‌ മോട്ടോർ കമ്പനിയിൽ നിന്ന്‌ 2008 ലാണ്‌ ഈ രണ്ട്‌ ബ്രിട്ടീഷ്‌ മാർക്വീകളും ടാറ്റ മോട്ടോഴ്‌സ്‌ സ്വന്തമാക്കിയത്‌. ജെ എൽ ആർ ടാറ്റ മോട്ടോഴ്‌സ്‌ സ്വന്തമാക്കുമ്പോൾ നഷ്‌ട്ടത്തിലായിരുന്ന ജാഗ്വറും ലാൻഡ് റോവറും രണ്ടുവർഷത്തിനുള്ളിൽത്തന്നെ ലാഭത്തിലായി. ഇപ്പോൾ സോലിഹുൾ പ്ലാന്റിൽ നിന്ന്‌ പ്രതിവർഷം 4,25,000 വാഹനങ്ങളാണ്‌ കമ്പനി ഉൽപ്പാദിപ്പിക്കുന്നത്‌.

r
പ്രസിദ്ധീകരിച്ചത്

raunak

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ