പി എം നരേന്ദ്ര മോദി യു കെയിലെ ജാഗുർ ലാൻഡ്‌ റോവറിന്റെ നിർമ്മാണശാല സന്ദർശിച്ചു.

published on nov 17, 2015 11:41 am by raunak

 • 6 കാഴ്ചകൾ
 • ഒരു അഭിപ്രായം എഴുതുക

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധേഹത്തിന്റെ യു കെ സന്ദർശനത്തിനിടെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗുർ ലാൻഡ്‌ റോവറിന്റെ സൊലിഹുൾ നിർമ്മാണശാല സന്ദർശിച്ചു. ടാറ്റ ഗ്രൂപിന്റെ ചെയർമാൻ സൈറസ് പള്ളോൻജി, ജാഗ്വർ ലാൻഡ് റോവർ (ജെ എൽ ആർ) സി ഇ ഒ റാൽഫ് സ്പെത്ത്, വാർവിക്ക് നിർമ്മാണശാല ഫൗണ്ടർ കുമാർ ഭട്ടാചാര്യ എന്നിവർ പ്രധാനമന്ത്രിക്ക് പ്ലാന്റിലെ കാര്യങ്ങൾ വിശദമാക്കിക്കൊടുത്തു. നിർമ്മാണശാല സന്ദർശനത്തിനിടെ പി എം മോദി ട്വീറ്റ് ചെയ്തതിങ്ങനെ - “ ജാഗുർ ലാൻഡ്‌ റോവർ നിർമ്മാണശാലയിൽ ഇന്ത്യയ്ക്കും യു കെയ്ക്കും ഇടയിലുള്ള സാമ്പത്തിക ബന്ധം ഒരുപാട് വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്.”

ലാൻഡ് റോവറിന്റെ സ്വദേശമായ സോലിഹുള്ളിൽ നിർമ്മിക്കുന്ന ആദ്യത്തെ ജാഗ്വറായിരിക്കും ഇന്ത്യയെ ലക്ഷ്യമാക്കി എത്തുന്ന എക്‌സ് ഇ. ഈ വർഷം ഏപ്രിലിലാണ്‌ എക്‌സിയുടെ നിർമ്മാണം തുടങ്ങിയത്. പുതിയ എക്‌സ് എഫ്ഫിലും എഫ്‌ പേയ്സ്‌ ക്രോസ്സോവറിലും ഉപയോഗിക്കുന്ന ലൈറ്റ് വെയ്റ്റ് അലൂമിനിയം ആർക്കിടെക്ച്ചറും അരങ്ങേറ്റം കുറിച്ചത് ഇവിടെയാണ്‌. ഈ വാഹനങ്ങളെല്ലാം തന്നെ വരും വർഷങ്ങളിൽ ഇന്ത്യയിൽ അരങ്ങേറുന്നതായിരിക്കും. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിലൂടെ എക്‌സ് ഇ ആയിരിക്കും ആദ്യം എത്തുക. കൂടാതെ പൂനെയിലെ എ ആർ എ ഐ ശാലയിൽ(ഓട്ടോമോട്ടീവ് റിസേർച്ച് അസ്സോസിയേഷൻ ഓഫ് ഇന്ത്യ) വാഹനം എത്തിയ വിവരവും ചോർന്നിരുന്നു.

അമേരിക്കൻ നിർമ്മാതാക്കളായ ഫോർഡ്‌ മോട്ടോർ കമ്പനിയിൽ നിന്ന്‌ 2008 ലാണ്‌ ഈ രണ്ട്‌ ബ്രിട്ടീഷ്‌ മാർക്വീകളും ടാറ്റ മോട്ടോഴ്‌സ്‌ സ്വന്തമാക്കിയത്‌. ജെ എൽ ആർ ടാറ്റ മോട്ടോഴ്‌സ്‌ സ്വന്തമാക്കുമ്പോൾ നഷ്‌ട്ടത്തിലായിരുന്ന ജാഗ്വറും ലാൻഡ് റോവറും രണ്ടുവർഷത്തിനുള്ളിൽത്തന്നെ ലാഭത്തിലായി. ഇപ്പോൾ സോലിഹുൾ പ്ലാന്റിൽ നിന്ന്‌ പ്രതിവർഷം 4,25,000 വാഹനങ്ങളാണ്‌ കമ്പനി ഉൽപ്പാദിപ്പിക്കുന്നത്‌.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News
 • ട്രെൻഡിംഗ്
 • സമീപകാലത്തെ

trendingകാറുകൾ

 • ലേറ്റസ്റ്റ്
 • ഉപകമിങ്
 • പോപ്പുലർ
 • എംജി air ev
  എംജി air ev
  Rs.10.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2023
 • ടൊയോറ്റ ഇന്നോവ ക്രിസ്റ്റ
  ടൊയോറ്റ ഇന്നോവ ക്രിസ്റ്റ
  Rs.23.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2023
 • Citroen eC3
  Citroen eC3
  Rs.9.99 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2023
 • ടാടാ ஆல்ட்ர racer
  ടാടാ ஆல்ட்ர racer
  Rs.10.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2023
 • മേർസിഡസ് eqa
  മേർസിഡസ് eqa
  Rs.60.00 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2023
×
We need your നഗരം to customize your experience