ഡെൽഹിയിൽ ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ജനുവരി 6 വരെ എൻ ജി ടി നിർത്തിവച്ചു.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 18 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: മലിന്നെകരണം കുറയ്‌ക്കാനുള്ള ഡെൽഹി ഗവണ്മെന്റിന്റെ ശ്രമങ്ങൾക്ക് താങ്ങായി നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ( എൻ ജി ടി) ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ കഴിഞ്ഞ വെള്ളിയാഴ്‌ച്ച അതായത് ഡിസംബർ 11, 2015 മുതൽ ജനുവൈ 6 2016 വരെ നിർത്തലാക്കി. പരിസ്ഥിതി സ്നേഹികളുടെ പ്രശംസയും സ്വീകാര്യതയും പിടിച്ചുപറ്റിയ തീരുമാനം പക്ഷെ വാഹന ഇൻഡസ്‌ട്രിയെ മോശമായി ബാധിച്ചു.
മഹിന്ദ്ര & മഹിന്ദ്രയുടെ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ പവൻ ഗോയെങ്ക ബാനിനെതിരായി പറഞ്ഞു “ ഡെീയിൽ ഡീസൽ വാഹങ്ങളുടെ രജിസ്ട്രേഷൻ നിരോധിക്കുകയെന്ന നാഷണൽ ട്രിബ്യൂണലിന്റെ തീരുമാനം കടുത്തതാണ്, വായു മലിനീകരണം കാര്യമായി കുറയ്‌ക്കാൻ ഇത് സഹായിക്കുകയുമില്ല”. ഡീസൽ ക്ലീൻ ആക്കുവാനുള്ള റിസർച്ചിനു വേണ്ടിയുള്ള കഴിഞ്ഞ 15 വർഷത്തെ ഗവേഷണവും പാഴായെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. പ്രതീക്ഷിക്കാതെയുള്ള ഗവണ്മെന്റിന്റെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ മുതൽ മുടക്കിന് ഒരുപാട് കാലയളവിലേക്ക് ബാധിക്കുമെന്നും ശ്രി. ഗോയെങ്ക കൂട്ടിച്ചേർത്തു.
“ വാഹന വ്യവസായം ഒരു എളുപ്പമുള്ള ലക്ഷ്യമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി കോടതി ആവശ്യപ്പെട്ടതെല്ലാം ഞങ്ങൾ ചെയ്‌തിട്ടുണ്ട്. മുഴുവനായുള്ള ഒരു പ്ലാനുമായി എത്തിയാലല്ലാതെ ഒരു മികച്ച ഫലം നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. ” സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്‌ച്ചറർ ഡയറക്‌ടർ ജനറൽ വിഷ്‌നു മാഥുർ മഹിന്ദ്ര എക്‌സിക്യൂട്ടിവിന്റെ അഭിപ്രായം ശരിവച്ചുകൊണ്ട് പറഞ്ഞു.
10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹങ്ങൾ നിരോധിക്കുകയെന്ന എൻ ജി ടി യുടെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നിരോഢനം എത്തിയിരിക്കുന്നത്. ഇപ്പോഴത്തെ നിരോധനം ചെറുതാണെങ്കിലും ഡീസൽ എഞ്ചിനുകൾക്കുവേണ്ടി വൻ നിക്‌ഷേപങ്ങൾ നടത്തുന്ന വാഹന കമ്പനികളുടെ ഭാവിയെന്താകുമെന്ന ചോദ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നിലവിലെ നിരോധൻ അധിക കാലത്തേക്കായാൽ ബാധിക്കുന്ന കമ്പനികളിൽ പ്രധാനികളാണ് ഹ്യൂണ്ടായ്, ഹോണ്ട, റെനൊ, ഫോർഡ് എന്നിവ.