പുതിയ ഫോക്‌സ്‌വാഗൺ ബീറ്റിൽ : എന്തൊക്കെ പ്രതീക്ഷിക്കാം?

published on dec 16, 2015 03:04 pm by raunak for ഫോക്‌സ്‌വാഗൺ ബീറ്റിൽ

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്‌പൂർ: ബീറ്റിലിനെ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കാൻ ഫോക്‌സ്‌വാഗൺ തയാറെടുക്കുന്നു, ഈ ആഴ്‌ച 19 ന്‌ ആയിരിക്കും ലോഞ്ച്‌. ഈ ലക്ഷ്വറി ഹാച്ച്ബാക്ക്‌ സെഗ്‌മെന്റിൽ മുൻപത്തക്കാളേറെ എതിരാളികൾ ഇത്തവണ ബീറ്റിലിനുണ്ടാകും. മെഴ്‌സിഡസ്‌ ബെൻസ്‌ എ ക്ലാസ്സ്‌, ബി എം ഡബ്ല്യൂ 1 സീരീസ്‌ എന്നിവയ്‌ക്കൊപ്പം മിനി കൂപ്പർ എസ്‌, ഫിയറ്റ്‌ അബാർത്ത്‌ 595 കോംപെറ്റിസിയോൺ എന്നിവ തുടങ്ങിയവ മുഖ്യ എതിരാളികളായുണ്ടാകും. വില ഏകദേശം 30 ലക്ഷം രൂപയോളം വരും. ഇതിൽ എന്തൊക്കെ വാഗ്‌ദാനങ്ങളുണ്ടെന്ന് നോക്കാം.

മെക്കാനിക്കൽ

  • 7- ഇഞ്ച് ഡ്വൽ - ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ച 1.4 ലിറ്റർ ടി എസ് ഐ - ടർബൊ ചാർജഡ് ഗാസോലിൻ മോട്ടർ ആയിരിക്കും ബീറ്റിലിന്‌ കരുത്തേകുന്നത്.
  • എഞ്ചിൻ 150 പി എസ് പുറന്തള്ളും

സുരക്ഷ

  • ഇതിനൊപ്പം സ്റ്റാൻഡേർഡ് 6 എയർ ബാഗുകൾ ഉണ്ട്- ഡ്രവറിനും മുൻപിലിരിക്കുന്ന യാത്രികനും( പാസ്സഞ്ചർ എയർ ബാഗ് ഡി ആക്റ്റിവേഷനുമൊപ്പം) കൂടാതെ സൈഡ് പിന്നെ കംബൈൻഡ് കർട്ടൺ എയർ ബാഗുകളും ഉണ്ട്
  • ഹില്ല് ഹോൾഡ് സംവിധാനം, ഇ എസ് സി (എലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), എ ബി എസ് ( അനിറ്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം, എ എസ് ആർ (ആന്റി സ്ലിപ് റെഗുലേഷൻ, ഇ ഡി എൽ (ഇലക്‌ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്,ഇ ഡി ടി സി ( എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ) തുടങ്ങിയവയും വാഗ്‌ദാനങ്ങളാണ്‌

സവിശേഷതകൾ

  • ബൈ - എക്‌സെനോൺ ഹെഡ്‌ലൈറ്റുകളിൽ എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകൾ ഉണ്ട്, ഫോഗ്‌ ലാംപിൽ സ്റ്റാറ്റിക് കോർണറിങ്ങ് ലൈറ്റും അടങ്ങിയിരിക്കുന്നു
  • എൽ ഇ ഡി ടെയിൽ ലൈറ്റുകളും വാഗ്‌ദാനം ചെയ്യുന്നു
  • 8 സ്പീക്കർ സിസ്റ്റം അടങ്ങിയ ഫോക്‌സ്‌വാഗൺ കോംപോസിഷൻ മീഡിയ ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റവുമായിട്ടായിരിക്കും ബീറ്റിൽ എത്തുക, യു എസ് ബി, എ യു എക്‌സ് - ഇൻ, ബ്ലൂടൂത് എന്നിവയായിരിക്കും കണക്‌റ്റിവിറ്റി ഓപ്‌ഷനുകൾ
  • സീറ്റുകൾ, സ്റ്റീയറിങ്ങ് വീൽ, ഗീയറിന്റെ പിടി, ഹാൻഡ് ബ്രേക് ലിവർ തുടങ്ങിയ ലെതറിൽ പൊതിഞ്ഞായിരിക്കും എത്തുക
  • 3 നിറങ്ങളിലുള്ള പ്രകാശം വാഹനം ഓഫർ ചെയ്യുന്നു
  • പനോരമിക് സൺറൂഫ്, നടുവിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന മുൻസീറ്റുകൾ ഒപ്പം ഹീറ്ററുകളും, ഒ ആർ വി എമ്മുകൾ - പവർ - അഡ്ജസ്റ്റബിൾ, മടക്കിവയ്‌ക്കാവുന്നത് ഒപ്പം ചൂടാകുന്നതും; ഓട്ടോമാറ്റിക് റെയിൻ ലൈറ്റ് സെൻസറുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയാണ്‌ മറ്റ്‌ സവിശേഷതകൾ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഫോക്‌സ്‌വാഗൺ ബീറ്റിൽ

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience