ഓട്ടോ എക്‌സ്‌പൊ 2016 ൽ ഔഡിയുടെ നിരയെ നയിക്കാൻ പുതിയ ആർ 8
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 19 Views
- ഒരു അഭിപ്രായം എഴുതുക
ഓട്ടോ എക്‌സ്‌പൊ 2016 ൽ ഔഡിയുടെ നിരയെ നയിക്കാൻ പുതിയ ആർ 8 തയ്യാറെടുത്തു കഴിഞ്ഞു. ഫെബ്രുവരി 4 ന് തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ഈ ജർമ്മൻ കാർ നിർമ്മാതാക്കളുടെ മൂന്ന് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
2015 ജനീവ മോട്ടോർ ഷോയിൽ ആദ്യം അവതരിപ്പിച്ച ആർ 8 മുൻഗാമിയെ അപേക്ഷിച്ച് ഉൾവശത്ത് ഓട്ടേറേ മാറ്റങ്ങളുമായാണെത്തുന്നത്. 12.3 ഇഞ്ച് ഔഡി വിർച്ച്വൽ കോക്‌പിറ്റിന്റെ രൂപത്തിലാണ് പ്രധാന മാറ്റം എത്തിയിരിക്കുന്നത്, പഴയ മൾട്ടിമീഡിയ ഇന്റർഫേസ് സ്‌ക്രീനിന് പകരമാണ് ഇതെത്തിയിരിക്കുന്നത്. ഡിയൈവറിന്റെ ഇഷ്ടാനുസരണം ഡിസ്പ്ലേ കസ്റ്റമൈസ് ചെയ്യാൻ ഇത് സഹായിക്കുന്നു. ഇന്ത്യൻ മോഡലിലും ഈ സാങ്കേതികതകൾ ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. വാഹനത്തിന്റെ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ പഴയ മാതൃക വരെ തുടരുന്നു.
മെഴ്‌സിഡസ് എ എം ടി ജി ടി, പോർഷെ 911 ടർബൊ, മക്ലാരൻ 570 എസ് എന്നിവയുമായിട്ടായിരിക്കും പുതിയ ആർ 8 മത്സരിക്കുക. വാഹനത്തിന്റെ പകുതിയോളം ഭാഗങ്ങളും ആർ 8 എൽ എം ൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. ഒരു 5.2 ലിറ്റർ വി 10 എഞ്ചിനുമായിട്ടായിരിക്കും വാഹനം എത്തുക, എഞ്ചിൻ രണ്ട് സ്പെസിഫിക്കേഷനുകളിൽ ലഭ്യമാകും. ശക്‌ത്യേറിയ വേർഷൻ (ആർ 8 പ്ലസ്) 610 എച്ച് പി പവർ പുറപ്പെടുവിക്കുമ്പൊൾ മറ്റേത് 540 എച്ച് പി പരമാവധി പവർ പുറന്തള്ളും. പൂജ്യത്തിൽ നിന്ന് 100 കി മി യിലെത്താൻ ആർ 8 പ്ലസ്സിന് 3.2 സെക്കന്റ് മതി ഒപ്പം പരമാവധി വേഗത മണിക്കൂറിന് 330 കി മിയും. 7 - സ്പീഡ് എസ് - ട്രോണിക് ഗീയർബോക്‌സുമായി സംയോജിപ്പിച്ചെത്തുന്ന എഞ്ചിന്റെ പവർ വീലുകളിലേക്കെത്തിക്കുന്നത് ക്വാട്ട്രൊ എ ഡബ്ല്യൂ ഡി സിസ്റ്റവുമാണ്. അതിന്റെ സ്‌പോർട്ടി ലുക്കുകൊണ്ട് 2016 ഓട്ടോ എക്‌സ്പോയിലെ ശ്രദ്ധാകേന്ദ്രമായി മാറാൻ സാധ്യതയുണ്ട്.