പുതിയ ആസിയാൻ - സ്പെസിഫിക്ക് ഹോണ്ട സിവിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 28 Views
- ഒരു അഭിപ് രായം എഴുതുക
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഹോണ്ട സിവിക്ക് ഇന്ത്യയിൽ നിറുത്തലാക്കിയിരുന്നു അങ്ങനെയാണെങ്കിലും റീ-ലോഞ്ചിനായി തിരിച്ച് വരുന്നു
ജാപ്പനീസ് കാർ നിർമ്മാതാക്കൾ അവരുടെ ഏഷ്യൻ അവതാറിൽ ഇന്ന് സിവിക്കിന്റെ പത്താം തലമുറ വെളിപ്പെടുത്തി. ഇത് ഒട്ടുമിക്ക ഏഷ്യൻ മാർക്കറ്റിലും ഈ വർഷം ലോഞ്ച് ചെയ്യും. അതിനിടയിൽ ഹോണ്ട ഇന്ത്യയിൽ വീണ്ടൂം ലോഞ്ച് ചെയ്യുന്നതിന്റെ ആഹ്ലാദത്തിമർപ്പിലാണ്, അല്പകാലത്തെ നിറുത്തലാക്കലിന് ശേഷം ആദ്യം ജാസ്സ് ഹച്ച് ബാക്കുമായിട്ടാണ് വീണ്ടുമുള്ള പ്രവേശനം. ഇപ്പോൾ അക്കോഡും തിരിച്ച് വരുകയാണ്! സിവിക്ക് പുനർജ്ജീവിക്കാനുള്ള സാധ്യത വളരെ വലുതാണ് ഇതുവരെ വരാൻ പോകുന്ന അക്കോഡിനും, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിറ്റിയുടെയും ഇടയിൽ വാഹനനിർമ്മാതാക്കൾ ഒരു ഓഫറിങ്ങും നല്കിയിട്ടില്ലാ. ഡീസൽ ഓപ്ഷൻ ഇതുനോട് കൂട്ടിച്ചേർത്തതിന്റെ ഫലമായി വിശിഷ്ടമായ ഒരാധക വൃന്ദം സിവിക്കിനെ രാജ്യത്ത് പിൻതുടരുന്നുണ്ട്, ഇത് വാഹനനിർമ്മാതാക്കളെ എണ്ണം വർദ്ധിപ്പിക്കുന്നന് സഹായിക്കും.
പുതിയ സിവിക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഹോണ്ട ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ബ്രൂട്ടലും, മസ്ക്കുലാറും ആയത്, ഇതിന്റെ ഫാസ്റ്റ്ബാക്ക് രൂപകല്പന ( ഷാർപ്പിലി റാക്കിഡ് റൂഫ് ലൈൻ)! ഒരു ഫാസ്റ്റ്ബാക്ക് തന്നെയാണ്, കഴിഞ്ഞ വർഷൻ ഹോണ്ട ഈ സെഡാൻ അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, അമേരിക്കൻ വേർഷനിൽ നിന്ന് വ്യത്യസ്തമായി ഫുൾ എൽ ഇ ഡി ഹെഡ്ലാംമ്പുകൾ, ആസിയാൻ സ്പെസിഫിക്കിന് പകൽ സമയത്തും പ്രകാശിക്കുന്ന എൽ ഇ ഡികൾക്കൊപ്പം എൽ ഇ ഡി പ്രൊജക്റ്റുകൾ ലഭിക്കുന്നു. എങ്ങനെയായാലും ടെയിൽ ലാംമ്പുകൾ അതുതന്നെയാണ് എൽ ഇ ഡിയും. ഉൾഭാഗവും ഏകദേശം അതുപോലെ തന്നെയാണ് എന്ന് മാത്രമല്ലാ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടൊയും സപ്പോട്ട് ചെയ്യുന്ന 7-ഇഞ്ച് എച്ച് ഡി ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റവും ഓഫർ ചെയ്യുന്നു.
യന്ത്രപരമായി, ഹോണ്ട ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണെങ്കിൽ ഇതിനു നാച്ചുർലി അസ്പിരേറ്റ് ചെയ്യുന്ന 1.8 -ലിറ്റർ ഐ-വി ടി ഇ സി പെട്രോളുമായാവും വരുക. ഇപ്പോൾ നമുക്ക് പുതിയ സിവിക്ക് സെഡാൻ ലഭിക്കുകയാണെങ്കിൽ ഡീസലും ഓപ്ഷൻ ലിസ്റ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത് അങ്ങനെയാണെങ്കിൽ അത് 1.6 ലിറ്റർ ഐ-ഡി ടി ഇ സി ആയിരിക്കും. ഹോണ്ട ആഗോളപരമായി പത്താം തലമുറയുടെ സിവിക്കിൽ ആദ്യമായി അവതരിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ ടർബോ വി ടി ഇ സി നമുക്കും ലഭിച്ചേക്കാം.