ഓട്ടോ എക്സ്പോ 2020: കിയ കാർണിവലിനെ മുട്ടുകുത്തിക്കാൻ ജി10 അവതരിപ്പിച്ച് എംജി
പ്രീമിയം എംപിവി സെഗ്മെന്റിലേക്കുള്ള തങ്ങളുടെ കടന്നുവരവ് എതിരാളികളെ ഞെട്ടിച്ചുകൊണ്ടാകണം എന്ന നിർബന്ധബുദ്ധിയുമായാണ് എംജിയുടെ ഒരുക്കം.
-
ചൈനയും ഓസ്ട്രേലിയയും ഉൾപ്പെടെയുള്ള ലോകവിപണിയിൽ ജി10 എന്ന പേരിൽ വിൽക്കുന്ന എംജി മോഡൽ
-
കിയ കാർണിവലിനെ കടത്തിവെട്ടുന്ന നീളവും ഉയരവും.
-
7 സീറ്റർ, 9 സീറ്റർ ഓപ്ഷനുകളിൽ ലഭ്യം.
-
3 പാർട്ട് പനോരമിക് സൺറൂഫ്, സ്ലൈഡിംഗ് പവർ വിൻഡോ, മധ്യനിരയിൽ എക്സിക്യുട്ടീവ് സീറ്റുകൾ എന്നീ സൌകര്യങ്ങൾ പുറമെ.
-
ഗ്ലോബൽ ജി10 എത്തുന്നത് 2.0 ലിറ്റർ ടർബോ പെട്രോൾ, 1.9 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ.
-
ഇന്ത്യയിൽ G10 ന്റെ ആരംഭവില എകദേശം 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലായിരിക്കും.
ഓട്ടോ എക്സ്പോ 2020 യിലെ എംജി ഷോകേസ് ഗ്ലോസ്റ്റർ അവതരിപ്പിച്ചതോടെ അവസാനിച്ചു എന്നാണ് കാർപ്രേമികൾ കരുതിയതെങ്കിൽ തെറ്റി! ഒരു വലിയ എംപിവി കൂടി അവതരിപ്പിച്ചാണ് എംജി എല്ലാവരേയും ഞെട്ടിച്ചത്. 2020 പകുതിയോടെ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന ജി10 എംപിവിയാണ് എംജിയുടെ സർപ്രൈസ്.
ലോക വിപണിയിൽ 7 സീറ്റർ, 9 സീറ്റർ ഓപ്ഷനുകളിൽ എത്തുന്ന ജി10 ഇന്ത്യയിലും ഇവ നിലനിർത്താനാണ് സാധ്യത. കിയ അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച കാർണിവലിന് കടുത്ത എതിരാളിയാകും ജി10. ഇരു മോഡലുകളുടേയും അളവുകൾ ഒന്ന് താരതമ്യം ചെയ്യാം.
അളവ് |
എംജി 10 |
കിയ കാർണിവൽ |
നീളം |
5168എംഎം |
5115എംഎം |
വീതി |
1980എംഎം |
1985എംഎം |
ഉയരം |
1928എംഎം |
1740എംഎം |
വീൽബേസ് |
3198എംഎം |
3060എംഎം |
ജി10 നീളത്തിലും ഉയരത്തിലും കാർണിവലിനേക്കാൽ മുന്നിലാണെന്ന് വ്യക്തം. എന്നാൽ സ്പോർടി ഡിസൈൻ കിയയ്ക്ക് ജി10നേക്കാൾ 5എംഎം വീതി കൂടുതൽ നൽകുന്നു. പുറംകാഴചയിലാകട്ടെ വലിപ്പക്കൂടുതൽ ഉണ്ടായിട്ടും ജി10ന് കാർണിവലിന്റെ റോഡ് പ്രസൻസ് അവകാശപ്പെടാൻ കഴിയില്ല. എന്നാൽ ജി10 7 സീറ്ററിൽ രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള സീറ്റുകൾക്ക് സ്ലൈഡ് അഡ്ജസ്റ്റ്മെന്റ് എംജി നൽകുന്നുണ്ട്.
ആഗോള വിപണിയിലിറങ്ങുന്ന ജി10ന് കരുത്തു പകരുന്നത് 2.0 ലിറ്റർ (224 പിഎസ് / 345 എൻഎം), 1.9 ലിറ്റർ ഡീസൽ എഞ്ചിൻ (150 പിഎസ് / 350 എൻഎം) എന്നിവയാണ്. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും നൽകുന്നു. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ എംജി ഇന്ത്യയിലും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
പ്രീമിയം ഫീച്ചറുകളായ 3 പാർട്ട് പനോരമിക് സൺറൂഫ്, സ്ലൈഡിംഗ് പവർ വിൻഡോ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മധ്യനിരയിൽ എക്സിക്യുട്ടീവ് സീറ്റുകൾ, മടക്കിവെച്ച ലെഗ് റെസ്റ്റുകൾ എന്നിവയും ജി10ൽ ഉണ്ടായിരിക്കും. പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻവശത്തെ പാസഞ്ചർ സീറ്റും ഒരു ഓപ്ഷനായി ലഭിക്കും. എന്നാൽ എംജി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡലിൽ ഡാഷ്‌ബോർഡിന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന നിലയിൽ ഒരു ചെറിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് ഉള്ളത്.
ജി10 എംപിവി 2020 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് എംജി നൽകുന്ന സൂചന. 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലായിരിക്കും ജി10ന്റെ ആരംഭവില.
കൂടുതൽ വായിക്കാം: കിയ കാർണിവൽ ഓട്ടോമാറ്റിക്
Write your Comment on M g g10
Very nice luxurious mpv car MG G10 when launch in India.