• English
  • Login / Register

ക്ലാസ്സിക് കാർ റാലിയുടെ രണ്ടാം പതിപ്പ് മേഴ്‌സിഡസ് ബെൻസ് മുംബൈയിൽ സംഘടിപ്പിക്കുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 15 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ:

ഡിസംബർ 13 2015 ന്‌ മുംബൈയിൽ വിന്റേജ് ക്ലാസ്സിക് കാർ റാലി മെഴ്‌സിഡസ് ബെൻസ് സംഘടിപ്പിക്കുന്നു. മോട്ടോർസ്പോർട്ടിൽ 120 വർഷം തികച്ചതിന്റെ ആദരസൂചകമായി കഴിഞ്ഞ വർഷം നടന്ന റാലിയുടെ തുടർച്ചയായിട്ടാണ്‌ ഇത്തവണത്തെ റാലി എത്തുന്നത്. കടന്നു പോകുന്ന പാതകൾ നിശ്‌ചയിച്ചിട്ടില്ലെങ്കിലും റാലി മുംബൈ നഗരഹൃദയത്തിലൂടെ കടന്നു പോകുമെന്ന്‌ പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷത്തെ റാലിയിൽ കണ്ടതുപോലെ വാഹനങ്ങളുടെ വിപുലമായ നിര ഇത്തവണയും ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം. 170 വി, ഡബ്യ്‌ലൂ 113 എസ് എൽ, ഡബ്ല്യൂ 107 എസ് എൽ എം, ആർ 129 എസ് എൽ, ഡബ്ല്യൂ 120 പോണ്ടൻസ്, ഡബ്ല്യൂ 111 ഫിണ്ടെയിൽ സലൂൺസ്, ഡബ്ല്യൂ 123 എസ് ഡബ്ല്യൂ 124 എസ് എന്നീ മോദലുകൾ റാലിയിൽ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കാം.

കഴിഞ്ഞ വർഷം 50 കാറുകൾ പങ്കെടുക്കുമെന്ന്‌ പറഞ്ഞ റാലിയിൽ 70 ഓളം കാറുകൾ പങ്കെടുത്തി. മോട്ടോർസ്പോർട്ടിൽ 120 വർഷം തികച്ചതിന്റെ ആഘോഷങ്ങൾക്കു പുറമെ ആദ്യമായ് മേഴ്‌സിഡസ് എഫ് ഐ എ എഫ് 1 വ്വേൾഡ് കൺസ്ട്രക്‌ടേഴ്‌സ് ചാമ്പ്യൻഷിപ് വിജയിച്ചതിന്റെയും ആഘോഷങ്ങളായിരുന്നു കഴിഞ്ഞ വർഷത്തെ റാലിയിൽ. 2014 ലെ പരിപാടിയുടെ തുടക്കത്തിൽ മേഴ്‌സിഡസ് ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്‌ടറും സി ഇ ഒയുമായ ഏബെർഹാർഡ് കേൺ പറഞ്ഞു “1894 ഇൽ നടന്ന ലോകത്തിലെ ആദ്യതെ വാഹന മത്സരത്തിൽ പങ്കെടുത്തുകൊണ്ട് മെഴ്‌സിഡസ് ചരിത്രമാണ്‌ തിരുത്തിക്കുറിച്ചത്. 1908 ലെ ആദ്യത്തെ ഗ്രാൻഡ് പ്രിക്‌സ് വിജയത്തിനും പിന്നലെ വന്ന ഒട്ടേറെ അംഗീകാരത്തിനും ശേഷം പുത്തൻ നിയമങ്ങൾ വന്നതിനു ശേഷമുള്ള ആദ്യത്തെ എഫ് 1 മത്സരത്തിലും മുന്നിട്ടു നില്ക്കുന്നത് മനോഹരമായ കാഴ്ചയാണ്‌.

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your അഭിപ്രായം

Read Full News

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience