മെഴ്സിഡെസ് - ബെൻസ് ഇന്ത്യ പലവിധ ഓർഗനൈസേഷനൽ മാറ്റങ്ങൽ പ്രഖ്യാപിച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
ന്യൂ ഡൽഹി : മെഴ്സിഡെസ് - ബെൻസ് ഇന്ത്യ ആഫറ്റർ സെയിൽസ് ഡിവിഷൻ, മാർക്കറ്റിങ്ങ് കമ്മ്യൂണിക്കേഷൻസ്, സി ആർ എം ഡിവിഷനുകളിൽ പലവിധ കീ ഓർഗനൈസേഷനൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു.
ആഫറ്റർ സെയിൽസ് ഡിവിഷന്റെ ഇപ്പോളത്തെ ചുമതലയുള്ള ദേവ്ദുത്ത ചാന്തവർക്കർ ആയിരിക്കും ദുബായി ബേസിഡായിട്ടുള്ള മെഴ്സിഡെസ്- ബെൻസ് മിഡിൽ ഈസ്റ്റിന്റെ മുഖ്യ ആൾ.
രാജ്യത്തെ ജർമ്മൻ കാർമേക്കറിന്റെ ആഫറ്റർ സെയിൽസ് & റിട്ടെയിൽ ട്രെയിനിങ്ങ് ഫംങ്ങഷൻസിന്റെ ഹെഡായി ഇപ്പോഴത്തെ മാർക്കറ്റിങ്ങ് & സി ആർ എമ്മിന്റെ വൈസ് പ്രസിഡന്റായ സന്തോഷ് ഐയ്യർ പ്രമോട്ട് ചെയ്യപ്പെട്ടു.
മാറ്റങ്ങളെപ്പറ്റി വിലയിരുത്തവെ , എം ഡി & സി ഇ ഒ ആയ റോളൻഡ് ഫോൾഗർ ഇങ്ങനെ പറയുകയുണ്ടായി, “ ലോക വ്യാപകമായി ജീവനക്കാർക്ക് പുതിയ ചുമതലകളും അതുപോലെ നൂതനമായ അവസരങ്ങളും കൊടുക്കാൻ കഴിയുന്നതിൽ തന്നെ മെഴ്സിഡെസ് ബെൻസിനു അഭിമാനമുണ്ട്. ഈ സമീപനം ജീവനക്കാരുടെ ഉള്ളിലുള്ള കഴിവിനെ പുതിയ അവസരങ്ങൾ നല്കി പ്രമോട്ട് ചെയ്തു കൊണ്ട് അവരുടെ മേന്മ തെളിയിക്കാൻ മാത്രമല്ലാ കമ്പനിയുടെ എല്ലാ തലത്തിലുമുള്ള വലിയ ഗുണകരമായ വളർച്ചയ്ക്കും സഹായിക്കും കൂടാതെ മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാവും.”
മുകളിൽ പറഞ്ഞിരിക്കുന്ന നിയമനങ്ങൾക്ക് പുറമെ, മാർക്കറ്റിങ്ങ് & സി ആർ എമ്മും കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഫംങ്ങഷൻസും ഇപ്പോൾ വിഭജിക്കപ്പെട്ടു, മാനേജിങ്ങ് ഡയറക്ടർക്കും സി ഇ ഓയ്ക്കും റിപ്പോർട്ട് ചെയ്യുന്നത് തുടരും. ബ്രാൻഡിന് വേണ്ടി കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഫംങ്ങഷൻസിനെ ശേഖർ ദാസ് ചൗദരി നയിക്കും. ഇവന്റ് കമ്മ്യൂണിക്കേഷൻസ് ഡിവിഷന്റെ ഇപ്പോഴത്തെ ഹെഡായ അമിത് തീറ്റി മാർക്കറ്റിംങ്ങ് & സി ആർ എം ഫംങ്ങഷൻസും കൈകാര്യം ചെയ്യും.
എല്ലാ നിയമനങ്ങളും പുതു വർഷം മുതൽ നിലവിൽ വരും