Login or Register വേണ്ടി
Login

2016 മുതൽ മെഴ്‌സിഡസ് - ബെൻസ് 2% വില വർദ്ധനവ് നടപ്പിലാക്കുന്നു

published on dec 04, 2015 06:06 pm by nabeel

ജയ്‌പൂർ:

ബെൻസ് വാങ്ങാൻ ആലോചിക്കുന്നോ! വേഗമായിക്കോട്ടെ കാരണം ജനുവര്യ് 1 2016 മുതൽ മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ നിലവിലുള്ള എല്ലാ മോഡലുകൾക്കും 2% വില വർദ്ധിപ്പിക്കുന്നു. ഒരോ മോഡലിനും വ്യ്ത്യസ്ത്തായിരിക്കും വർദ്ധനവ് എന്നാൽ കൂടിയ വർദ്ധനവ് 2 % ആയിരിക്കും. നിർമ്മാണ ചിലവുമായി താരതമ്യം ചെയ്യുമ്പോഴുള്ള വ്യത്യാസം മറികടക്കാനാണ്‌ ഈ വർദ്ധനവ്. നിലവിൽ 27.5 ലക്ഷത്തിനും 2.7 കോടി(എക്‌സ് ഷോറൂം) രൂപയ്‌ക്കും ഇടയിൽ 24 മോഡലുകളിലാണ്‌ മെഴ്‌സിഡസ് - ബെൻസിന്‌ ഇന്ത്യയിലുള്ളത്.

വില വർദ്ധനവിനെപ്പറ്റി പ്രതികരിക്കുകയായിരുന്ന മെഴ്‌സിഡസ് ഇന്ത്യ മാനേജിങ്ങ് ഡയറക്‌ടർ സി ഇ ഒ യുമായ റോളണ്ട് ഫോൾഗർ പറഞ്ഞു, “ വർദ്ധിച്ചുവരുന്ന നിർമ്മാണ ചിലവിനെ മറികടക്കാൻ ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു, ഇതിലൂടെ വിപണിയിലെ പ്രീമിയും സ്ഥാനം നില നിർത്തുന്നതിനോടൊപ്പം ലാഭകരമായ കച്ചവടം നടത്തിക്കൊണ്ട് പോകാനും കഴിയും.” വിലവർദ്ധനവിനു പകരം ഉപഭോഗ്‌താക്കൾക്കു വേണ്ടി സ്റ്റാർ ഫൈനാൻസ്, സ്റ്റാർ എജിലിറ്റി, സ്റ്റാർ ലീസ്, കോർപറേറ്റ് സ്റ്റാർ ലീസ് തുടങ്ങിയ സാമ്പത്തിക വാഗ്‌ദാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, ഇതിലൂടെ ഇഷ്ട്ടപ്പെട്ട വാഹനം എത്രയും പെട്ടെന്ന് സ്വന്തമാക്കുവാൻ കഴിയും എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഇതുവരെ 14 വാഹനങ്ങളാണ്‌ കമ്പനി പുറത്തിറക്കിയത്. 2.5 കോറ്റി രൂപ (എക്‌സ് ഷോറൂം) വിലയിൽ എ എം ജി ജി ട് എസ് ആയിരുന്നു അവസാനം പുറത്തിറക്കിയത്. ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കുന്ന അഞ്ചാമത്തെ എ എൻ ജി യാണിത്, അതും മെഴ്‌സിഡസ് എ എം ജി വിഭാഗം പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചത്. എസ് എൽ എസ് എ എം ജി യ്‌ക്കു പകരമായെത്തിയ ഈ സൂപ്പർ കാറിന്‌ കരുത്തേകുന്നത് 650 എൻ എം ടോർക്കിൽ 510 പി എസ് പവർ പുറന്തള്ളുന്ന 4.0 ലിറ്റർ ട്വിൻ ടർബൊ വി 8 എഞ്ചിനാണ്‌.

n
പ്രസിദ്ധീകരിച്ചത്

nabeel

  • 16 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.1.20 സിആർ*
ഫേസ്‌ലിഫ്റ്റ്
Rs.67.65 - 71.65 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ