മെർസിഡസ്-എഎംജി എ45 പെട്രോണാസ് വേൾഡ് ചാമ്പ്യൻ എഡിഷൻ: ഇമേജുകൾ പുറത്തുവിട്ടു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ:
ഗ്രാൻഡ് പ്രിക്സ് നിർമ്മാതാക്കൾ തങ്ങളുടെ വാഹനത്തിന്റെ പെർഫോമൻസിന് അതീവ പ്രാധാന്യമാണ് നൽകിവരുന്നത്. ഈ മൽസരഇനത്തിലെ പുരോഗതികൾ കമ്പനിയുടെ റോഡ് കാറുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കണം എന്നതാണ് പൊതുവായ താൽപര്യമെങ്കിലും, സമീപകാല പ്രവണത ഇങ്ങനെയല്ല. എഫ്1 ടെക്നോളജിയിലെ പുരോഗതികൾ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയേക്കാൾ കൂടുതൽ ഏവിയേഷനുമായാണ് ഇന്ന് ബന്ധപ്പെട്ടിരിക്കുന്നത്. ഈ യാഥാർത്ഥ്യം അറിയാവുന്ന 2015 ഫോർമുല വൺ ചാമ്പ്യൻ ടീമായ മെർസിഡസ് എഎംജി പെട്രോണാസ്, ആരോപണങ്ങൾക്ക് വിരുദ്ധമായി, ചില രൂപമാറ്റങ്ങളോടെ സ്പെഷ്യൽ എഡിഷൻ എഎംജി എ45 കാർ പുറത്തിറക്കിയിരിക്കയാണ്.
ഡ്രൈവേർസ് ആൻഡ് കൺസ്ട്രക്ടേർസ് ചാമ്പ്യനായ മെർസിഡസിന്റെ ഇരട്ട വിജയത്തിന്റെ ആഘോഷങ്ങളുടെ ഭാഗമാണ് ഈ സ്പെഷ്യൽ എഡിഷൻ. `മെർസിഡസ്-എഎംജി എ45 പെട്രോണാസ് 2015 വേൾഡ് ചാമ്പ്യൻ എഡിഷൻ` എന്ന് നാമധേയം ചെയ്ത് ലോഞ്ച് ചെയ്ത വാഹനത്തിൽ കമ്പനിയുടെ റേസിങ്ങ് കളറുകളായ സിൽവർ, പെട്രോൾ ഗ്രീൻ, ബ്ളാക്ക് എന്നിവ ഉപയോഗിച്ചിട്ടുണ്ട്. പെട്രോൾ ഗ്രീൻ റിം ഫ്ളാഞ്ച് ഉള്ള റീഡിസൈൻ ചെയ്ത 19 ഇഞ്ച് ഗ്രേ അലോയി, വലിയ സ്പ്ളിറ്റർ, ബീസ്പോക്ക് ഫ്ളിക്സ്, റൂഫ് മൗണ്ടട്ട് സ്പോയിലർ തുടങ്ങിയ മറ്റ് ഫീച്ചറുകൾ കാറിലുണ്ട്. റേസിങ്ങ് സ്ട്രിപ്സിന് കോൺട്രാസ്റ്റ് ആയിട്ടുള്ള ബേസ് കളർ തിരഞ്ഞെടുക്കുന്നതിന് ഡിസൈനോ മൗണ്ടൻ ഗ്രേ മാഗ്നോ, മൗണ്ടൻ ഗ്രേ മെറ്റാലിക്, പോളാർ സിൽവർ മെറ്റാലിക് (ചിത്രങ്ങളിൽ കാണുന്നത്) എന്നീ മൂന്ന് ഓപ്ഷനുകളുണ്ട്.
ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ എഎംജി പെർഫോമൻസ് സീറ്റുകൾ, പെട്രോൾ ഗ്രീൻ സ്റ്റിച്ചിങ്ങ് ഉള്ള പെർഫോമൻസ് സ്റ്റിയറിങ്ങ് വീൽ, എഎംജി ഡൈനാമിക് പ്ളസ് പാക്കേജ്, ഇൻ ലെതർ/ഡൈനാമിക്ക, നൈറ്റ് പാക്കേജ്, എഎംജി എക്സ്ക്ളൂസീവ് പാക്കേജ് എന്നിവ ഈ സ്പെഷ്യൽ എഡിഷനിൽ ഉണ്ട്. കാറിന്റെ ഡാഷ്ബോർഡ് അഫോൾസ്റ്ററിയിലും പെട്രോൾ ഗ്രീൻ സ്റ്റിച്ചിങ്ങുണ്ട്.
381 പിഎസ് പവറും, 475 എൻഎം ടോർക്കും ഉൽപ്പാദിക്കാൻ ശേഷിയുള്ള സ്റ്റാൻഡേർഡ് 2.0 ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ് എ45 സ്പെഷ്യൽ എഡിഷനിലും ഉള്ളത്. ക്വിക്ക് ഷിഫ്റ്റ് 7-സ്പീഡ് ഡ്യുവൽ ക്ളച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയാണ് ഈ പവർപ്ളാന്റ് വരുന്നത്. 4.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൻ സഹായിക്കുന്ന 4മാറ്റിക് ആൾ-വീൽ ഡ്രൈവ് ടൈപ് ഈ വാഹനത്തിലും ഉണ്ടാകും. എ45 സ്പെഷ്യൽ എഡിഷന്റെ അരങ്ങേറ്റം അബുദാബി ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് സർക്യൂട്ടിലാണ് നടത്തുവാൻ ഉദേശിക്കുന്നത്. 2016 ജനുവരി മുതൽ മെയ് വരെയുള്ള നിശ്ചിത കാലയളവിൽ വിൽക്കാൻ ഉദേശിക്കുന്ന വാഹനത്തിന്റ ജർമനിയിലെ വില ഏകദേശം 65,402.40 യൂറോ (46,43242.78 രൂപ) ആണ്.