Login or Register വേണ്ടി
Login

മെഴ്സിഡസ്‌ ജി എല്‍ സിയുടെ പ്രൊഡക്ഷന്‍ ചൈനയില്‍ തുടങ്ങി.

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

Mercedes Benz GLC

ഈ വര്‍ഷം ജൂണില്‍ ജി എല്‍ കെ മോണികറിന്‌ പകരമായി ജി എല്‍ സി ക്ളാസ്സ്‌ എസ്‌ യു വി പുറത്തിറങ്ങുമെന്ന്‌ മെഴ്സിഡസ്‌ അറിയിച്ചു. ഈ ജര്‍മന്‍ വാഹന നിര്‍മ്മാതാക്കള്‍ എസ്‌ യു വിയുടെ പ്രാദേശീയ ഉല്‍പ്പാതനം ചൈനയിലെ ബെയ്ജിങ്ങില്‍ തുടങ്ങിക്കഴിഞ്ഞു. സ്വന്തം രാജ്യമായ ജര്‍മനിയിലെ ബ്രമനിലുള്ള നിര്‍മാണശാലകഴിഞ്ഞാല്‍ രണ്ടാമത്തേതായിരിക്കും ഇത്‌. അടുത്ത വര്‍ഷത്തോടുകൂടിയായിരിക്കും വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുക. ജി എല്‍ കെ ലെഫ്റ്റ്‌ ഹന്‍ഡ്‌ ഡ്രൈവ്‌ ഓപ്ഷനില്‍ മാത്രമാണ്‌ ലഭ്യമായിരുന്നതെങ്കില്‍ പകരക്കാരന്‌ റൈറ്റ്‌ ഹാന്‍ഡ്‌ ഡ്രൈവ്‌ വേര്‍ഷന്‍ കൂടി ഉണ്ടാകും.

"ബ്രമനിലെ പ്രധാന നിര്‍മ്മാണ ശാലയിലെ ജി എല്‍ സിയുറ്റെ വിജയകരമായ തുടക്കത്തിന്‌ ശേഷം ബൈജിങ്ങ്‌ ആയിരിക്കും കമ്പനിയുടെ രണ്ടാമത്തെ ആസ്ഥാനം. ഞങ്ങളുടെ മികച്ചതും വഴക്കമുള്ളതുമായ നിര്‍മ്മാണ ശൃംഘലക്കുതകുന്ന രീതിയില്‍ എല്ലാ ആധുനിക സാങ്കേതിക നിലവാരവുമുള്ളതാണ്‌ പുതിയ നിര്‍മ്മാണശാല. അതോടെ ലോകത്തുടനീളമുള്ള മെഴ്സിഡസ്‌ കാറുകളുടെ നിലവാരം ഞങ്ങള്‍ ഉറപ്പുവരുത്തുന്നു" മെഴ്സിഡസ്‌ കാറുകളുടെ മാനുഫാക്ച്ചറിങ്ങ്‌ അന്‍ഡ്‌ സപ്ളൈ ചെയിന്‍ മാനേജ്മെന്‍റ്റിന്‍റ്റെ ഡിവിഷന്‍ ബോര്‍ഡിലെ മെംബ്ബെറായ മാര്‍ക്കസ്‌ ഷാഫര്‍ പറയുന്നു.

Mercedes Benz GLC

മെഴ്‌സിഡസ്‌ ബെന്‍സിന്‍റ്റെ സ്ഥിരമായ ഓള്‍ വീല്‍ ഡ്രൈവ്‌ സിസ്‌റ്റെം 4 എം എ ടി ഐ സി സ്റ്റാന്‍ഡേര്‍ഡ്‌ സംവിധാനവുമായിട്ടായിരിക്കും വാഹനം എത്തുന്നത്‌. 2 ഡീസല്‍ ഓപ്‌ഷനുകളിലും ഒരു പെട്റോള്‍ ഓപ്‌ഷനും ഒപ്പം ഒരു ഹൈബ്രിഡ്‌ വേര്‍ഷനിലും ആയിരിക്കും എഞ്ചിന്‍ എത്തുക. ഇത്യയില്‍ അവതരിപ്പിച്ചു കഴിയുമ്പോള്‍, ഓഡി ക്യു 5, ബി എം ഡബ്ള്യൂ എക്‌സ്‌ 3, വോള്‍വൊ എക്‌സ്‌ സി 60 തുടങ്ങിയവയ്‌ക്കെതിരെയായിരിക്കും വാഹനം മത്സരിക്കുക.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.7 - 9.81 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ