മാരുതി എസ് ക്രോസ്സിന്റെ ടോപ് എൻഡ് മോഡലിന് 5.5 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട്
ജനുവരി 08, 2016 05:55 pm manish മാരുതി എസ്-ക്രോസ് 2017-2020 ന് പ്രസിദ്ധീകരിച്ചത്
- 15 Views
- 4 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
മാരുതി സുസുകി ഇന്ത്യയുടെ പ്രീമിയും ക്രോസ്സ് ഓവറായ എസ് ക്രോസ്സിന് വിലയിൽ വൻ ഇളവ്. മുംബൈ ഡീലർഷിപ്പുകളിൽ നിന്ന് വാഹങ്ങൾ വിറ്റഴിക്കുന്നത് 5.5 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് നൽകിക്കൊണ്ടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളൂടെ പ്രീമിയും ഡീലർഷിപ്പായ നെക്‌സ വഴി വിറ്റഴിക്കുന്ന ആദ്യത്തെ വാഹനമാണ് എസ് ക്രോസ്സ്.ഹ്യൂണ്ടായ് ക്രേറ്റയ്‌ക്ക് പകരമായാണ് എസ് ക്രോസ്സ് എത്തിയത് എന്നാൽ വാഹനത്തിന് മികച്ച പ്രകടനം കാഴ്‌ചവയക്കാൻ സാധിച്ചിരുന്നില്ല. അതിന്റെ ഫലമായി കഴിഞ്ഞ വർഷം ബാക്കി വന്ന സ്റ്റോക് വിറ്റഴിക്കുവാനാണ് ഇത്ര വലിയ ഡിസ്കൗണ്ട് വാഗ്‌ദാനം ചെയ്യുന്നത്. മുംബൈയിലെ ചില തിരഞ്ഞെടുത്ത യൂണിറ്റുകളിൽ മാത്രമെ ഈ ഡിസ്‌കൗണ്ട് ലഭ്യമാകു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോഞ്ച് ചെയ്‌ത എസ് ക്രോസ്സിന്റെ 16,000 യൂണിറ്റുകളാണ് ഇതുവരെ മാരുതിക്ക് വിറ്റഴിക്കാനായത്. എന്നാൽ ഇതേ കാലയളവിൽ ക്രേറ്റ വിറ്റഴിച്ചത് 37,000 യൂണിറ്റുകളാണ്.
മാരുതി എസ് ക്രോസ്സിന്റെ ടോപ് എൻഡ് മോഡലായ ഡി ഡി ഐ എസ് 320 വേരിയന്റിന് 5.5 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്. ഈ 320 ഡീസൽ വേരിയന്റ് എഹ്റ്റിരാളിയായ ഹ്യൂണ്ടായ് ക്രേറ്റയുടെ 260 എൻ എം ടോർക്കിനേക്കാൽ 60 എൻ എം കൂടുതൽ ടോർക്കിൽ പരമാവധി 320 എൻ എം ടോർക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. ക്രേറ്റയിലെ 1.6 ലിറ്റർ ഡീസൽ എഞ്ചിൻ 128 പി എസ് പവർ പുറന്തള്ളും എന്നാൽ എസ് ക്രോസ്സിന്റെ 1.6 ഡീസൽ എഞ്ചിന്റെ കരുത്ത് 120 പി എസ്സാണ്.