മഹീന്ദ്ര ഇന്ത്യയിൽ ഫോർമുല ഇ-റേസിങ്ങ് കൊണ്ടു വരുന്നു

published on ഫെബ്രുവരി 12, 2016 07:44 pm by sumit

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

മഹീന്ദ്ര & മഹീന്ദ്രയുടെ എക്സ്ക്യൂട്ടീവ് ഡയറക്ടർ , മി. പവൻ ഗോയിങ്ക 6 യൂണിയൻ മന്ത്രിമാരുമായി ഒരു മീറ്റിങ്ങിൽ പങ്കെടെക്കുകയുണ്ടായി, ഫോർമുല ഇ-റേസിങ്ങ് ഇന്ത്യയിൽ കൊണ്ടു വരുന്നതിന്‌ വേണ്ടിയായിരുന്നുവത്. ഫെഡറേഷൻ ഇന്റർനാഷണലി ഡി ഐ‘ഓട്ടോമൊബൈൽ (എഫ് ഐ എ) അംഗീകരിച്ച ഫോർമുല ഇ-റേസിങ്ങ് ഇലക് ട്രോണിക്കലി പവറു നല്കപ്പെടുന്ന കാറുകൾക്ക് വേണ്ടി മാത്രമുള്ള ഇവെന്റാണ്‌. എഫ് ഐ എ ജനപ്രിയമായ ഫോർമുല 1 റേസുകളും നടത്താറുണ്ട്.

മി.ഗോയിങ്ക ഇങ്ങനെ പറയുകയുണ്ടായി “ എഫ് ഐ എ ഇത് നടത്താൻ തയ്യാറാകുന്നത് വളരെ സൂക്ഷ്മതയോടെയാണ്‌. ഫോർമുല ഇ റേസ് ഇവിടെ വരുന്നത് പ്രാവർത്തികമാണോ അല്ലയോ എന്നറിയാൻ ഞങ്ങൾ അത് തീരുമാനിക്കാൻ അധികാരമുള്ള കുറച്ചാളുകളുമായി സംസാരിച്ചു”, സുരേഷ് പ്രഭു, രവി ശങ്കർ പ്രസാദ്, അശോക് ഗജപതി രാജു, നിതിൻ ഗഡ്കരി, പ്രകാശ് ജാവേദ്ക്കർ, രാജീവ് പ്രതാപ് റൂഡി എന്നിങ്ങനെ ആറു മന്ത്രിമാർ ഫോർമുല ഇ യെ സംബന്ധിച്ചുള്ള മീറ്റിങ്ങിൽ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇലക്ട്രിക്ക് വാഹനങ്ങളെക്കുറിച്ചുള്ള അറിവും, അവബോധവും ജനങ്ങളിൽ പ്രചരിപ്പിക്കും. “ ഈ രീതിയിലുള്ള റേസുകൾ തെരുവുകളിലാണ്‌ നടക്കുന്നത് സർക്യൂട്ടുകളിലല്ലാ. അതു കൊണ്ട് , ഒരു ദിവസം, പ്രധാന റോഡുകൾ എല്ലാം ബ്ലോക്ക് ചെയ്തുകൊണ്ട് നഗരത്തിന്റെ ഹൃദയഭാഗത്ത് നടക്കും. ഇത് ജനങ്ങൾക്ക് കുറച്ച് അസൗകര്യം സൃഷ്ടിക്കുമെങ്കിലും അതേ സമയം ലോകമെമ്പാടുമുള്ള കാണികൾക്ക് നമ്മുടെ രാജ്യം ഒരു പ്രദർശനമാകും.”

സ്കോർപിയോ, എക്സ് യു വി 500 പോലെയുള്ള പരമ്പരാഗതമായി സ്പോർട്ട്സിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഓഫ്-റോഡിങ്ങ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി ,ദക്ഷിണ അമേരിക്കയിൽ സംഘടിപ്പിക്കുന്ന ധക്കർ റാലിയിൽ പങ്കെടുക്കുന്ന കാര്യവും മഹീന്ദ്ര റേസിങ്ങ് പരിഗണിക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

റേസിങ്ങ്, വ്യൂവർഷിപ്പിന്റെ കാര്യത്തിലും ദർശനീയത കൊണ്ടുവരുന്നു. അതുകൂടാതെ ഇത്തരത്തിലുള്ള വാഹനങ്ങളിൽ വികസിപ്പിച്ചിരിക്കുന്ന ടെക്നോളജികൾ പിന്നീട് മുഖ്യധാരയിലുള്ള വാഹനങ്ങളിൽ ഉപയോഗിക്കാനും വാഹനനിർമ്മാതാക്കൾക്ക് സാധിക്കും. ഇങ്ങനെ രണ്ടു തരത്തിലുള്ള പ്രയോജനങ്ങളാണ്‌ കമ്പനിയ്ക്കുണ്ടാകുന്നതെന്നും ഗോയിങ്ക പറഞ്ഞു.

ഫോർമുല ഇ ഇന്ത്യയിൽ വരുന്നത് കൊണ്ട് ഇലക് ട്രിക്ക് കാറുകളെക്കുറിച്ചുള്ള അറിവ് വർദ്ധിക്കും ഇതുപോലുള്ള അധിക പ്രയോജനങ്ങൾ രാജ്യത്തിനുണ്ടായേക്കാം. ബാറ്ററി പവറിൽ ഓടുന്ന വാഹനങ്ങളുടെ ഇപ്പോഴുള്ള സിനാരിയോ തികച്ചും ഭയാനകമാണ്‌ അതുപോലെ വാങ്ങാൻ ആളുകളെ കണ്ടെത്തുകയെന്നത് ഓട്ടോ മൊബൈലുകൾക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്‌. എങ്കിലും കാർ നിർമ്മാതാക്കൾ ഈ ടെക്നോളജി തങ്ങളുടെ വാഹനങ്ങളിലും സൂക്ഷ്മമായ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്‌. ഉയർന്ന ചെലവ് മൂലം ഇതിന്റെ പുരോഗതി മദ്ധഗതിയിലാണെന്ന് മാത്രം. മഹീന്ദ്ര ഇപ്പോൾ ഇന്ത്യൻ മാർക്കറ്റിൽ ഇ2ഒ വില്ക്കുന്നുണ്ട് എന്നുമാത്രമല്ലാ 2016 ഓട്ടോ എക്സ്പോയിൽ ഇ-വെരിറ്റോ പ്രദർശിപ്പിക്കുകയും ചെയ്തു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience