പിനിൻഫറീനയെ ആഴ്‌ചകൾക്കുള്ളിൽ മഹിന്ദ്ര സ്വന്തമാക്കും
ഇറ്റാലിയൻ ഡിസൈൻ കമ്പനിയായ പിനിൻഫറീനയെ ആഴ്‌ചകൾക്കുള്ളിൽ സ്വന്തമാകാൻ മഹിന്ദ്ര ഒരുങ്ങിക്കഴിഞ്ഞു. ഫെറാറി അടക്കമുള്ള പ്രീമിയം കാർ ബ്രാൻഡുകളുമായി സഹകരണത്തിലുള്ള കമ്പനിയുമായി മഹിന്ദ്ര വിലപ്പെശൽ തുടങ്ങിയെന്ന് വാഹന നിർമ്മാണ മേഖലയിൽ ഇതിനോടകം തന്നെ സംസാരവിഷയമായിക്കഴിഞ്ഞു. പിനിൻഫറീനയുടെ ഇറ്റാലിയൻ ബാങ്കുകൾ ചൂണ്ടിക്കട്ടിയ ചില പ്രശ്നങ്ങൾ കാരണം മഹിന്ദ്രയുടെ ഏറ്റേടുക്കലിന് തടസ്സമായെന്നും പുറത്തുവന്നിരുന്നു, എന്നാൽ ഇപ്പോൾ തടസ്സങ്ങളെല്ലാം വഴിമാറിയെന്ന് അനുമാനിക്കാം. എന്നാൽ ഇതിനു വിപരീതമായി മഹിന്ദ്ര, ക്രെഡിറ്റ് ബാങ്കുകൾ, പിൻകാർ എന്നിവയുമായു ചർച്ചകളും വിലപേശലും അത്ര പ്രധാന്യമുള്ളതല്ലായിരുന്നുവെന്നാണ് ഈ ഇറ്റാലിയൻ പ്രതികരിച്ചത്. നിലവിൽ പിനിൻഫറീനയുടെ നല്ലൊരു ശതമാനം ഓഹരിയുമായി പിൻകാറാണ് കമ്പനിയെ നിയന്ത്രിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി നഷ്ട്ടത്തിലായിരുന്ന പിനിൻഫറീനയുടെ കടം കഴിഞ്ഞ ജൂണോടുകൂടി 52.7 മില്ല്യൺ യൂറൊയിലെത്തി, ഇന്ത്യൻ രൂപയിൽ പറയുകയാണെങ്കിൽ ഏതാണ്ട് 375 കോടി രൂപ. പ്രധാനപ്പെട്ട ചില പ്രീമിയം കാറുകളായ അൽഫ റോമിയോസ്, റോൾസ് റോയൽസ് എന്നിവയും ഈ ഡിസൈൻ ബ്രാൻഡിന്റെ ഉത്തരവാദിത്തത്തിൽ ഇറങ്ങിയതാണ്, മഹിന്ദ്ര ടി യു വി കോമ്പാക്‌ട് എസ് യു വിയും പിനിൻഫറീനയിൽ നിന്ന് വിവിധ ഡിസൈനുകൾ സ്വീകരിച്ചിട്ടുണ്ട്. പുറം കരാർ നല്കുന്നതിനു പകരം തങ്ങളുടെ കീഴിൽ കമ്പനിയുടെ ഡിസൈനർമ്മാരെക്കൊണ്ട് നേരിട്ട് ജോലിചെയ്യിക്കുന്ന രീതിയാണ് കമ്പനിയുടെ നഷ്ടത്തിനു കാരണം. ഏറ്റടുക്കലിന് ശേഷം സാവധാനം മഹിന്ദ്ര കൊണ്ടുവരുന്ന മാറ്റവും ഇതായിരിക്കും. മഹീന്ദ്രക്ക് ആഗോളതലത്തിൽ ഒരു ബ്രാൻഡ് ഇമേജും ഈ ഏറ്റെടുക്കലോട് കൂടി കൈവരുന്നതായിരിക്കും.