Login or Register വേണ്ടി
Login

ഗ്ലോബലിന് ശേഷം Mahindra Scorpio N ബേയ്സ്ഡ് പിക്കപ്പിന് രഹസ്യമായൊരു തുടക്കം!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
21 Views
ഈ വർഷം പ്രദർശിപ്പിച്ച ആശയത്തിന്റെ മസ്കുലർ ഡിസൈൻ ടെസ്റ്റ് മ്യൂളിൽ എവിടെയും കാണാനില്ല

  • മഹീന്ദ്ര സ്കോർപ്പിയോ N ബേസ്ഡ് പിക്കപ്പ് ആവരണങ്ങളിൽ മറച്ച് പരീക്ഷിക്കുന്നതായി കണ്ടെത്തി.

  • പിൻഭാഗത്തെ പ്രൊഫൈൽ വിശദമായി കാണാനാകുന്ന ഇതിൽ ഗ്ലോബൽ പിക്ക് അപ്പ് ആശയത്തിന്റെ പരുക്കൻ ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്താത്തതായി കാണാം

  • ക്യാബിൻ സ്കോർപിയോ N-ന് സമാനമായിരിക്കും, ഇതിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും.

  • സ്കോർപിയോ N-ന്റെ 2.2-ലിറ്റർ ഡീസൽ എഞ്ചിന്റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് നൽകും.

  • 25 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു.

ഈ വർഷമാദ്യം മഹീന്ദ്ര ഗ്ലോബൽ പിക്കപ്പ് എന്ന പേരിൽ ഇലക്ട്രിക് ഥാറിനൊപ്പം സ്കോർപിയോ എൻ ബേസ്ഡ് ആയുള്ള ഒരു പിക്കപ്പ് ട്രക്ക് കൺസെപ്റ്റ് മഹീന്ദ്ര പ്രദർശിപ്പിച്ചിരുന്നു. അടുത്തിടെ, ഒരു പുതിയ മഹീന്ദ്ര പിക്കപ്പിന്റെ പിന്നിൽ നിന്ന് പകർത്തിയ ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അതിന്റെ രഹസ്യമായൊരു അരങ്ങേറ്റം ക്യാമറ കണ്ണുകളിൽ എത്തിയതാണെന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു . എന്നിരുന്നാലും, മറച്ചു വച്ചിരുന്ന ടെസ്റ്റ്മ്യൂളിന്റെ രൂപകൽപ്പന കൺസപ്റ്റിൽ നിന്ന് വളരെ വ്യത്യസ്തമാണ് എന്ന്, നിങ്ങൾക്കത് ഇവിടെ പരിശോധിക്കാം.

സ്പൈ വീഡിയോയിൽ, പുതിയ മഹീന്ദ്ര പിക്കപ്പിന്റെ പിൻഭാഗത്തെ പ്രൊഫൈൽ വിശദമായി കാണാനാകുന്നു. ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റിന്റെ പരുക്കൻ, മസ്കുലർ ഘടകങ്ങൾ ഇവിടെ ഇല്ലെന്നു വളരെ വ്യക്തമാണ്. ഇതിന് നടുവിൽ ഒരു ഹാൻഡിൽ ഉള്ള ഒരു ഫ്ലാറ്റ് റിയർ പ്രൊഫൈൽ ഉണ്ട്, വലിയ മഹീന്ദ്ര ലോഗോ എവിടെയും കാണാനില്ല, കൂടാതെ ടെയിൽ ലാമ്പുകളും നമ്മൾ കൺസെപ്റ്റിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമാണ്.

ഇതും വായിക്കൂ: മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ് ഇന്ത്യയിലെ അതിന്റെ ലോഞ്ചിനോട് അടുത്തെത്തിയിരിക്കുന്നു, ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തു

കൂടാതെ, കൺസെപ്റ്റിന് ഒരു വലിയ പിൻ ബമ്പറും സ്കിഡ് പ്ലേറ്റും ഉണ്ടായിരുന്നു, അവ ടെസ്റ്റ് മ്യൂളിൽ ഇല്ല. പ്രൊഫൈലിൽ, ടെസ്റ്റ് മ്യൂളിന് സ്കോർപിയോ N ന്റെ അതേ അലോയ്‌കൾ ഉണ്ട്, എന്നാൽ ആഗോളതലത്തിൽ അവതരിപ്പിച്ച ആശയത്തിന് ഓഫ്-റോഡ് ടയറുകളുള്ള വ്യത്യസ്തമായ അലോയ്‌കൾ ആണ് ഉണ്ടായിരുന്നത് .

പിക്കപ്പിന് സ്കോർപിയോ N-ന് സമാനമായ ഒരു സിൽഹൗറ്റ് ഉണ്ട്, എന്നാൽ സൈഡ് സ്റ്റെപ്പ്, റൂഫ് റാക്ക്, വലിയ വീൽ ആർച്ചുകൾ എന്നിവ പോലെ ഇവ രണ്ടും തമ്മിൽ വ്യക്തമായ വ്യത്യാസം വരുത്തിയ ആശയത്തിലെ ഡിസൈൻ മാറ്റങ്ങൾ ടെസ്റ്റ് മ്യൂളിൽ കാണുന്നില്ല എന്നതാണ് സത്യം.

അടുത്ത കാലത്തൊന്നും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലാത്ത മഹീന്ദ്ര പിക്കപ്പിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന യഥാർത്ഥ ഡിസൈൻ മറച്ചു വയ്ക്കുന്നതിന്റെ ഭാഗമാകാം ഈ ആവരണം

ക്യാബിനും സവിശേഷതകളും

ടെസ്റ്റ് മ്യൂളിന്റെ ക്യാബിന്റെ ഒരു ദൃശ്യം മാത്രമാണ് സ്പൈ വീഡിയോയിൽ ഉൾപ്പെട്ടത്. എന്നിരുന്നാലും, ഗ്ലോബൽ പിക്ക് അപ്പിന്റെ ഇന്റീരിയറുകൾ അനാച്ഛാദനം ചെയ്യുന്ന സമയത്ത് വെളിപ്പെടുത്തിയതിനാൽ, ക്യാബിൻ സ്കോർപിയോ എൻ-ന്റേതിന് സമാനമായി കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനാൽ, കറുപ്പും തവിട്ടുനിറത്തിലുള്ളതുമായ ക്യാബിൻ തീം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, മൾട്ടി-ലെവൽ ഡാഷ്‌ബോർഡും ചുറ്റുമുള്ള ക്രോം ഘടകങ്ങളും പ്രതീക്ഷിക്കപ്പെടുന്നവയുടെ ലിസ്റ്റിലുണ്ട്.

ഇതും വായിക്കൂ: 2023 ഒക്‌ടോബറിൽ മഹീന്ദ്ര സ്‌കോർപിയോ എൻ, ക്ലാസിക് ഹ്യുണ്ടായ് ക്രെറ്റ എന്നിവയുടെ കോംപാക്റ്റ് SUV വിൽപ്പന

പുതിയ മഹീന്ദ്ര പിക്കപ്പിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, ഡ്രൈവർ ഡ്രോസിനസ്സ് ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുകൾ സജ്ജീകരിച്ചേക്കാം.

പവർട്രെയിൻ ഓപ്‌ഷനുകൾ

മഹീന്ദ്ര ഗ്ലോബൽ പിക്കപ്പ് സ്കോർപിയോ N ന്റെ 2.2 ലിറ്റർ ഡീസൽ എഞ്ചിന്റെ (175 PS, 400 Nm വരെ) പരിഷ്കരിച്ച പതിപ്പ് ഉപയോഗിക്കും, കൂടാതെ 6-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടായിരിക്കും. ഒന്നിലധികം ഡ്രൈവ് മോഡുകളുള്ള 4-വീൽ ഡ്രൈവ് സജ്ജീകരണവും പിക്കപ്പ് ട്രക്കിന്റെ സവിശേഷതയാണ്.

ലോഞ്ച്, വില എതിരാളികൾ

ഗ്ലോബൽ പിക്കപ്പിന്റെ ലോഞ്ച് ടൈംലൈനുകളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനായി പരിഗണിക്കും, 2026-ഓടെ ഇത് വിപണിയിൽ പ്രവേശിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിന് 25 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ വിലയുണ്ടാകും. ടൊയോട്ട ഹിലക്‌സിന് താങ്ങാനാവുന്ന ഒരു ബദലായിരിക്കുമ്പോൾ തന്നെ ഇസുസു വി-ക്രോസിന്റെ എതിരാളിയുമായിരിക്കും

ഇമേജ് ഉറവിടം

കൂടുതൽ വായിക്കൂ: മഹീന്ദ്ര സ്കോർപിയോ എൻ ഓട്ടോമാറ്റിക്

Share via

Write your Comment on Mahindra ഗ്ലോബൽ പിക്ക് അപ്പ്

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് പിക്കപ്പ് ട്രക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.14 - 18.10 ലക്ഷം*
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ