പുത്തൻ അലോയ് വീലുകളോട് കൂടിയ മഹിന്ദ്ര എസ് 101 പുറത്തായി.
മഹിന്ദ്ര എസ്101 ന്റെ ഒരു പ്രോട്ടൊടൈപ് ചെന്നൈ നഗരത്തിൽ ചുറ്റിയടിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തായി. വാഹനത്തിന്റെ വ്യത്യസ്തമായ രൂപഘടന ഇതാദ്യമാണ് ഇത്ര വ്യക്തമായി ശ്രദ്ധയിൽ പെടുന്നത്. പൊതിഞ്ഞു മറച്ചിരുന്ന വാഹനത്തിന് പുത്തൻ അലോയ് വീലുകളും ലഭിച്ചിട്ടുണ്ട്. ഇത്തവണത്തെ അലോയ് വീലുകൾ ഇതിനു മുൻപ് കണ്ട് പ്രോട്ടോടൈപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്.
ഈ സാമ്പത്തിക വർഷത്തിൽ തന്നെ വാഹനം പുറത്തിറക്കാനാണ് സാധ്യത. 4 ലക്ഷത്തിനും 6 വർഷത്തിനും ഇടയിൽ വില പ്രതീക്ഷിക്കാവുന്ന എസ്101 മഹിന്ദ്രയുടെ എന്‌ട്രി ലെവൽ ബി സെഗ്‌മെന്റിലേക്കുള്ള വാഗ്‌ദാനം ആയിരിക്കും. തങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്ത പെട്രോൾ എഞ്ചിനുമായി ആദ്യമായി പ്രത്തിറങ്ങുന്ന വാഹനമയിരിക്കും എസ്101 എന്നും മഹിന്ദ്ര സ്ഥിരീകരിച്ചു. 1.2 ലിറ്റർ, 1.6 ലിറ്റർ, 2.0 ലിറ്റർ എന്നിങ്ങനെ പുതിയ റേഞ്ചിൽ ഈ എഞ്ചിൻ ലഭ്യമാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
പുറത്തിറങ്ങിക്കഴിയുമ്പോൾ മറ്റു വാഹനങ്ങളോടൊപ്പം ടാറ്റ കൈറ്റ്, മാരുതി വാഗൺ ആർ, ഷെവി ബീറ്റ്, എന്നിവയോടായിരിക്കും വാഹനം മത്സരിക്കുക, ഷവർലറ്റ് ബീറ്റിനെപ്പോലെ തന്നെ മഹിന്ദ്ര എസ്101 ന്റെയും റിയർ ഡോർ ഹാൻഡിലുകൾ ഒരുപോലെ സി പില്ലറുകളിലാണ് ഘടിപ്പിച്ചിരികിക്കുന്നത്.പുതുതായിറങ്ങിയ ടി യു വി 300 എസ് യു വി ൽ ഉപയോഗിച്ചിരിക്കുന്ന അതേ എം ഹോക് 80 ഡീസൽ പവർ പ്ലാന്റാണ് എസ്101 ലും ഉപയോഗിച്ചിരിക്കുന്നത്. എസ് യു വിയിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഓട്ടോമറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ തന്നെ വാഹനം ലഭ്യമാകുമെന്നും അനുമാനിക്കാം. ഒപ്പം ഒരേ എഞ്ചിനും സ്റ്റാൻഡേർഡ് മാനുവൽ ട്രാൻസ്മിഷനും.